വിചാരണക്കിടയിൽ ദുരൂഹ നീക്കം !!നടിയുടെ ദൃശ്യങ്ങൾ പകർത്തി!! പ്രതിയും സഹായിയും അറസ്റ്റിൽ.

കൊച്ചി:നടൻ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിൽ നാടകീയ രംഗങ്ങൾ ! നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കിടെ കോടതിയിലെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതിക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്. കോടതിയിലുണ്ടായിരുന്ന നടിയുടെ ദൃശ്യങ്ങളാണ് ഇയാൾ ചിത്രീകരിച്ചത്. കേസിലെ അഞ്ചാം പ്രതി സലീമിനെതിരെ കേസ് എടുക്കാനാണ് കോടതി ഉത്തരവ്. പ്രോസിക്യൂട്ടറിന്റെ പരാതിയന്മേലാണ് നടപടി.

നടിയും ദിപീലും അടക്കം കേസുമായി ബന്ധമുള്ളവർ കോടതി മുറിയിൽ നിൽക്കുന്ന ദൃശ്യങ്ങളാണ് ഇയാൾ പകർത്തിയത്. നടി കോടതിയിലെത്തിയ വാഹനത്തിന്റെ ദൃശ്യങ്ങളും പ്രതിയുടെ ഫോണിലുണ്ട്. പ്രതി ഫോണിൽ ചിത്രങ്ങളെടുക്കുന്നത് പോലീസിനെ പ്രോസിക്യൂഷൻ അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് പോലീസ് മൊബൈൽ ഫോൺ പിടിച്ചെടുക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസിൽ രഹസ്യ വിചാരണ നടക്കുന്നതിനാൽ കർശന നിയന്ത്രണങ്ങളാണ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ആക്രമണത്തിന് ശേഷം പ്രതികൾ പകർത്തിയ ദൃശ്യങ്ങൾ വിചാരണക്കോടതി പരിശോധിച്ചു. നടിയും വനിതാ ജഡ‍്ജിയും മാത്രമായിരുന്നു ഈ സമയം ഉണ്ടായിരുന്നത്. പ്രതികളെയും അഭിഭാഷകരെയും കോടതി മുറിയിൽ നിന്നും ഒഴിവാക്കിയായിരുന്നു പരിശോധന.

Top