നടിയെ ആക്രമിച്ച കേസ് വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി:കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് വിചാരണ നീളും .ദിലീപിന്റെ ഹർജിയിൽ കേസില്‍ വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസിലെ മുഖ്യ തെളിവായ മെമ്മറി കാര്‍ഡിന്‍റെ പകര്‍പ്പ് ആവശ്യപ്പെട്ടുളള നടൻ ദിലീപിന്റെ ഹര്‍ജി വേനലവധിക്കുശേഷം പരിഗണിക്കും. മെമ്മറി കാര്‍ഡ് രേഖയോ തൊണ്ടിയോ എന്ന് അറിയിക്കാന്‍ സമയം വേണമെന്നു സംസ്ഥാന സര്‍ക്കാര്‍ കോടതിയിൽ ആവശ്യപ്പെട്ടു.രേഖയാണെങ്കില്‍ ദൃശ്യങ്ങള്‍ ദിലീപിനു കൈമാറണമോയെന്നു വിചാരണക്കോടതിക്കു തീരുമാനിക്കാമെന്നും ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചിരുന്നു. മെമ്മറി കാര്‍ഡ് തൊണ്ടിമുതലല്ല രേഖയാണെന്നാണ് ദിലീപിന്‍റെ വാദം. അതിനാല്‍ പ്രതിയെന്ന നിലയില്‍ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു.

Top