കൊച്ചി:നടിയെ കാറിൽ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും ദൃശ‍്യങ്ങൾ പകർത്തുകയും ചെയ്ത പ്രമാദമായ കേസിൽ ഗൂഢാലോചനാകുറ്റം ആരോപിച്ച് അറസ്റ്റിലായ ദിലീപിന്റെ ഹൈക്കോടതി ജാമ്യം അകലെ .ജാമ്യം കിട്ടാൻ സാധ്യത കുറവെന്നാണ് വിലയിരുത്തൽ .സമാനമായ കേസുകളിൽ ഒന്നും ജാമ്യം ഉടൻ തന്നെ കൊടുത്തിട്ടില്ലാത്തതിനാൽ ദിലീപിനും ഉടൻ ജാമ്യം കിട്ടുക പ്രയാസം ആയിരിക്കും .ആയതിനാൽ ദിലീപിനെ കാണാന്‍ മകള്‍ മീനാക്ഷിയും ഭാര്യ കാവ്യമാധവനും ജയിലിലെത്തും. അടുത്ത ബന്ധുക്കള്‍ക്ക്മാത്രമാണ് ഇപ്പോള്‍ ദിലീപിനെ കാണാന്‍ അനുമതി നല്‍കിയട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ മീനാക്ഷിയേയും കാവ്യയേയും ദിലീപ് ജയിലില്‍ നിന്ന് വിളിച്ചിരുന്നു. മകളെ കാണമമെന്ന് ആഗ്രഹവും ദീലീപ് കാവ്യയെ അറിയിച്ചിരുന്നു. മകള്‍ ജയിലിലെത്തുമ്പോള്‍ മാധ്യമങ്ങള്‍ ഉണ്ടാകുമെന്ന് വിഷമം മാത്രമാണ് കാവ്യയ്ക്കും ദീലിപീനും. അത് കൊണ്ട് രഹസ്യമായി ഇരുവരും സന്ദര്‍ശനം നടത്താനാണ് നീക്കം. വീടിന് ഒരു കിലോ മീറ്റര്‍ ദൂരത്താണ് ജയിലെങ്കിലും തന്നെ കാണാനെത്തേണ്ട് എന്ന് നേരത്തെ ദിലീപ് നിര്‍ദ്ദേശിച്ചിരുന്നു. മകളെയും മാധ്യമങ്ങള്‍ വിചാരണ ചെയ്യുമെന്ന ഭയത്താലായിരുന്നു ഇത്.
ഹൈക്കോടതിയില്‍ നിന്ന് ജാമ്യം കിട്ടുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഇപ്പോഴും ദീലീപ്. .ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയാല്‍ ഉടനെ തന്നെ സുപ്രീം കോടതിയെ സമീപിക്കേണ്ടെന്നാണ് ദിലീപിന്റെ ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്ന നിയമോപദേശം.ബന്ധുക്കളും അഭിഭാഷകരുമല്ലാതെ ആരേയും കാണാന്‍ താരത്തിന് അനുവാദമില്ല. എന്നാല്‍ ആരാധകരുടെ നീണ്ട നിര എത്തുന്നു. അവരെ നിരാശയോടെ പറഞ്ഞയക്കാനേ ജയില്‍ അധികൃതര്‍ക്ക് കഴിയൂ.
ജയിലില്‍ എത്തുമ്പോള്‍ തന്നെ അത്യാവശ്യ സാധനങ്ങള്‍ ദിലീപ് കൈയില്‍ കരുതിയിരുന്നു. സോപ്പ്, ചീപ്പ്, കണ്ണാടി എന്നിവയൊക്കെ. അതു തന്നെയാണ് ദിലീപ് ഉപയോഗിക്കുന്നത്. ജയില്‍ പാത്രത്തില്‍ ഭക്ഷണം. പിന്നെ ഉറക്കം. കഴിഞ്ഞ ദിവസവും കൂടുതല്‍ സമയം ചെലവഴിച്ചത് ഉറക്കത്തിനായിരുന്നു. ആരോടും മിണ്ടാറുമില്ല. നിരാശ പുറത്തുകാട്ടതെ ചെറുപുഞ്ചിരി സൂക്ഷിക്കുകയും ചെയ്യുന്നു.ജയില്‍ ഉദ്യോഗസ്ഥര്‍ ഇടയ്ക്ക് കാര്യങ്ങള്‍ ചോദിക്കാനെത്തും. ഇവരോടും പ്രത്യേക ആവശ്യങ്ങളൊന്നും താരം ഉന്നയിക്കാറില്ല.
ഫോണ്‍ വിളിക്ക് ദിലീപിന് അനുവാദമുണ്ട്. കോയിന്‍ ബോക്സ് ഫോണില്‍ നിന്ന് ജയില്‍ സൂപ്രണ്ടിന്റെ അനുമതിയോടെ ഭാര്യ കാവ്യയയേും മകള്‍ മീനാക്ഷിയേയും അമ്മയേയും ദിലീപ് വിളിക്കാറുണ്ട്. അല്ലാതെ ആരുമായും ആശയ വിനിമയത്തിന് താരത്തിന് താല്‍പ്പര്യമില്ല. ജയിലില്‍ കാണാനെത്തുന്നവരോടും അധികമായി സംസാരിക്കാന്‍ താല്‍പ്പര്യമില്ല. അനുജനെ പോലും അരമണിക്കൂറില്‍ കൂടുതല്‍ ജയിലില്‍ തുടരാന്‍ ദിലീപ് അനുവദിച്ചില്ല. അഡ്വക്കേറ്റ് രാംകുമാറിന്റെ ജൂനിയേഴ്സും സംസാരിക്കാനെത്തിയിട്ടുണ്ട്.
വിവിധ കേസുകളില്‍ വിചാരണ നേരിടുന്നവരും ശിക്ഷിക്കപ്പെട്ടവരുമായ 63ഓളം പ്രതികള്‍ക്കൊപ്പമാണ് ദിലീപ് കഴിയുന്നത്. അങ്കമാലി മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ദിലീപിനെ ആലുവ സബ് ജയിലിലേക്ക് റിമാന്റ് ചെയ്തപ്പോള്‍ അവിടെ പ്രമുഖ നടനെന്ന നിലയില്‍ പ്രത്യേക പരിഗണനയോടുകൂടി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍, ഇത് അന്നുതന്നെ പൊലീസ് നിഷേധിക്കുകയും ചെയ്തു. തുടര്‍ന്ന് സബ്ജയിലിലെത്തിയ ദിലീപിന് സാധാരണ തടവുകാര്‍ക്കുള്ള പരിഗണനയോടെ നാലുപേരുള്ള സെല്ലില്‍ 523-ാം നന്പര്‍ തടവുകാരനായി പാര്‍പ്പിക്കുകയായിരുന്നു. ആദ്യദിവസം പിന്നിട്ടതോടെ ജയിലിലെ ജീവിതവുമായി നടന്‍ പൊരുത്തപ്പെട്ടു.
വിവിധ കേസുകളിൽ വിചാരണ നേരിടുന്നവരും ശിക്ഷിക്കപ്പെട്ടവരുമായ 63ഓളം പ്രതികൾക്കൊപ്പം ദിലീപ് സ്വന്തം നാട്ടിലെ ജയിലിൽ ശാന്തനായി കഴിയുന്നതായാണ് റിപ്പോർട്ട്. ജാമ‍്യംനേടാനുള്ള നിയമനടപടികളുമായി ദിലീപിനുവേണ്ടിയുള്ള നീക്കങ്ങൾ പുരോഗമിക്കുന്പോൾ ആരോടും പരിഭവം പ്രകടിപ്പിക്കാതെ തങ്ങളിലൊരാളായി കഴിയുന്ന താരത്തോട് സഹതടവുകാർക്ക് സഹതാപം മാത്രം.അങ്കമാലി മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ദിലീപിനെ ആലുവ സബ് ജയിലിലേക്ക് റിമാന്‍റ് ചെയ്തപ്പോൾ അവിടെ പ്രമുഖ നടനെന്ന നിലയിൽ പ്രത‍്യേക പരിഗണനയോടുകൂടി കൂടുതൽ സൗകര‍്യങ്ങൾ ഒരുക്കുമെന്ന അഭ‍്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ഇത് അന്നുതന്നെ പോലീസ് നിഷേധിക്കുകയും ചെയ്തു. തുടർന്ന് സബ്ജയിലിലെത്തിയ ദിലീപിന് സാധാരണ തടവുകാർക്കുള്ള പരിഗണനയോടെ നാലുപേരുള്ള സെല്ലിൽ 523-ാം നന്പർ തടവുകാരനായി പാർപ്പിക്കുകയായിരുന്നു. ആദ്യദിവസം പിന്നിട്ടതോടെ ജയിലിലെ ജീവിതവുമായി നടൻ പൊരുത്തപ്പെട്ടു.
ഇതിനിടയിൽ പോലീസ് കസ്റ്റഡിയിൽ വാങ്ങിയതിനാൽ ആ ദിവസങ്ങൾ ആലുവ പോലീസ് ക്ലബിലായിരുന്നു ദിലീപിന്‍റെ തടവ്. കസ്റ്റഡിയിലെ ചോദ‍്യംചെയ്യലുകളും തെളിവെടുപ്പുകളും പൂർത്തിയാക്കി പഴയ സെല്ലിൽതന്നെ തിരിച്ചെത്തിയതോടെ ദിലീപി വീണ്ടും ജയിലിലെ താരമായി മാറി. അങ്ങനെ അഭ്രപാളികളിൽ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച് മലയാളികളുടെ പ്രിയതാരം ഉറങ്ങിയും വായനയിൽ മുഴുകിയും തന്‍റെ ജയിൽദിനങ്ങൾ തള്ളിനീക്കുകയാണ്.
നടിയെ ആക്രമിച്ച കേസിൽ നേരത്തെ അറസ്റ്റിലായ പ്രതികളിൽ നാലുപേർ ആലുവ സബ്ജയിലിൽതന്നെ റിമാന്‍റിലുണ്ട്. കേസിലെ പ്രധാന പ്രതിയായ പൾസർ സുനിയടക്കമുള്ള മറ്റു പ്രതികൾ കാക്കനാട് ജില്ലാ ജയിലിലാണ്. ഇങ്ങോട്ട് അയക്കരുതെന്ന് ദിലീപ്തന്നെ കോടതിയോട് അപേക്ഷിച്ചിരുന്നു. എന്നാൽ, ആലുവ ജയിലിലുള്ള വടിവാൾ സലിം, പ്രദീപ്, മണികണ്ഠൻ, മാർട്ടിൻ എന്നീ പ്രതികൾക്കാകട്ടെ നടൻ ദിലീപിനെ നേരിൽ കാണാനോ സംസാരിക്കാനോ ഇതുവരെ അവസരം നൽകിയിട്ടില്ല. എ ല്ലാ തടവുകാരും സംഗമിക്കുന്ന ഞായറാഴ്ചയിലെ സിനിമാപ്രദർശനം കാണാനുള്ള അവസരം ദിലീപടക്കമുള്ള പ്രതികൾക്ക് ജയിൽ അധികൃതർ നിഷേധിക്കുകയും ചെയ്തു. കൂടുതൽ സമയവും നിശബ്ദനായി കഴിയുന്ന ദിലീപ് ഇടയ്ക്ക് സെല്ലിലെ സഹതടവുകാരുമായി സംസാരിക്കാറുണ്ട്. തടവുപുള്ളിയായി കേരളം അറിയുന്ന ഒരു സെലിബ്രിറ്റി എത്തിയതിന്‍റെ ആദ്യ അങ്കലാപ്പുകളിൽനിന്നും ജയിൽ അധികൃതരും ഇപ്പോൾ മോചിതരായി.ജയിലിൽ ദിലീപിന്‍റെ സന്ദർശകർക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും അടുത്ത ബന്ധുക്കൾക്കും അഭിഭാഷകനും മാത്രമാണ് സന്ദർശനാനുമതി. റിമാന്‍റിലായശേഷം ജയിലിൽ ദിലീപിനെ സന്ദർശിച്ചത് സഹോദരൻ അനൂപും സഹോദരീഭർത്താവും മാത്രം. പത്തുമിനിറ്റ് മാത്രം നീണ്ടുനിന്ന ഇവരുടെ സന്ദർശനം ജയിൽ അധികൃതരുടെ സാന്നിധ‍്യത്തിലായിരുന്നു. ജയിൽനിയമപ്രകാരം നിശ്ചിത തുക മണിയോർഡറായി അയച്ചാൽ ബന്ധുക്കളെയും അഭിഭാഷകരെയും ഫോണിൽ ബന്ധപ്പെടാൻ സൗകര‍്യമുള്ള കാര‍്യം അധികൃതർ സഹോദരനെ അറിയിച്ചു.
ഇതിനെത്തുടർന്ന് ദിലീപിന്‍റെ ജയിൽവിലാസത്തിൽ സഹോദരൻ 200 രൂപ മണിയോർഡർ അയക്കുകയും ചെയ്തു. ജയിൽ സൂപ്രണ്ടിന് നേരത്തെ നൽകുന്ന മൂന്ന് നന്പറുകളിലേക്ക് മാത്രം ആഴ്ചയിൽ മൂന്നുതവണവരെ ഫോൺ ചെയ്യാൻ അനുവദിക്കും. ദിലീപിനായി അയച്ച മണിയോർഡർ ഇന്നലെ ജയിലിൽ കൈപ്പറ്റിയിട്ടുണ്ട്. ദിലീപ് ആവശ‍്യപ്പെടുന്ന പ്രകാരം ഈ തുക ഫോൺ ചെയ്യുന്നതിനായി ജയിൽ അധികൃതർ അനുവദിക്കും. ഉദ്യോഗസ്ഥരുടെ സാന്നിധ‍്യത്തിൽ ജയിലിൽനിന്നും ഫോൺവിളിക്കാനുള്ള അവസരം ഇതോടെ ലഭ‍്യമാകും.പ്രത്യേക സമയങ്ങളിൽമാത്രം അനുവദനീയമായ ദിനചര്യകൾ, ഭക്ഷണക്രമങ്ങൾ എന്നിവയുമായി ദിലീപ് ഇതിനകം പൊരുത്തപ്പെട്ടുകഴിഞ്ഞു. നിയമങ്ങളും നിർദേശങ്ങളും പാലിച്ച് തികച്ചും ശാന്തനായാണ് ദിലീപ് പെരുമാറുന്നതെന്നാണ് ജയിൽവൃത്തങ്ങൾ നൽകുന്ന സൂചന. നടൻ, നിർമാതാവ് എന്നീ നിലകളിൽ മലയാള സിനിമയുടെ ചുക്കാൻപിടിച്ച ദിലീപ് ആലുവ സബ്ജയിലിന്‍റെ ചുവരുകൾക്കുള്ളിൽ സകലതും സഹിച്ച് ശാന്തനായി കഴിയുന്പോഴും തന്നെ കുടുക്കിയതാണെന്ന സങ്കടം പലപ്പോഴും പങ്കുവെയ്ക്കുന്നുണ്ട്.