കൊച്ചി :നടിയുടെ ആക്രമണക്കേസിൽ ഒടുവിൽ ദിലീപ് മറനീക്കി പുറത്തേക്ക് വന്നു .മുൻ ഭാര്യക്ക് എതിരെ ഇപ്പോളിയമ്പു തൊടുക്കാനും മറന്നില്ല . തന്നെ ടാർജറ്റ് ചെയ്യുന്നവർക്ക് പിന്നിൽ മഞ്ജു വാര്യർ ആണോ എന്ന് അറിയില്ല എന്ന് ദിലീപ് വെളിപ്പെടുത്തുന്നു. പൾസർസുനിയുമായി തനിക്ക് ഒരു ഇടപാടും ഇല്ലെന്ന് നൂറ് ശതമാനം ബോധ്യമുണ്ടെന്നും ദിലീപ് പറഞ്ഞു. ഓർമ്മയിൽ ഇതുവരെ അയാളെ കണ്ടിട്ടില്ല. കൂടെ നിന്ന് ഫോട്ടോയെടുക്കാൻ വരുന്നവരോട് പേരും അഡ്രസും ചോദിക്കാൻ പറ്റില്ല . തന്നെ ടാർജറ്റ് ചെയ്യുന്നവർക്ക് പിന്നിൽ മഞ്ചുവാര്യർ ആണോ എന്നത് അറിയില്ലെന്നും ദിലീപ് ഒരു ഓൺ ലൈൻ പത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.എന്നാണ് കോൾ വന്നതെന്ന് അറിയില്ല. കോൾ വന്ന അന്ന് തന്നെ ഡിജിപിയെ വിളിച്ച് കാര്യങ്ങൾ അറിയിച്ചിരുന്നു. രണ്ട് മൂന്ന് ദിവസത്തിനകം ഡിറ്റൈൽസ് സഹിതം പരാതിയാക്കി അയച്ചു.
ദിലീപിനെ രക്ഷിക്കാൻ മമ്മൂട്ടി അണിയറയിൽ നീക്കം നടത്തി ! ഇന്നസെന്റും ദിലീപും മമ്മൂട്ടിയെപ്പോയി കണ്ട്, മമ്മൂട്ടിയെക്കൊണ്ട് മുഖ്യമന്ത്രിയോട് അഭ്യാർത്ഥിപ്പിച്ചിട്ടാണ് ആദ്യം ടാർജറ്റ് ചെയ്യപ്പെടുന്നതിൽ നിന്ന് രക്ഷപ്പെട്ടതെന്ന് റിപ്പോർട്ട് പുറത്ത് വന്നത് പച്ചക്കള്ളം ആണെന്നും ദിലീപ് പറഞ്ഞു.ഓൺലൈൻ പത്രത്തിൽ റിപ്പോർട്ട് ചെയ്യുന്നതിൽ എന്ത് സത്യാവസ്ഥയാണ് ഉള്ളത്..? കണ്ണടച്ച് പിടിച്ച് പൂച്ച പാലുകുടിക്കുന്ന രീതി ഓൺലൈനുകളുടേത്.. ഞാൻ മമ്മുക്കയെ കണ്ടിട്ട് തന്നെ കുറേ നാളുകളായി. ആ മനുഷ്യന്റെ തലയിലേക്ക് ഒന്നും വെറുതെ എടുത്തിടരുതേ, പാവം മമ്മൂക്കയെ വെറുതെ വെറുതെ വിടണമെന്നും ദിലീപ് പറഞ്ഞതായി റിപ്പോർട്ട് ചെയ്യുന്നു.
ഇപ്പോൾ നടക്കുന്ന വേട്ടയാടലിന് പിന്നിൽ ആരാണെന്നറിയില്ല എന്നും ഓരോ ആൾക്കാർ ഓരോന്നും വാർത്തയാക്കുന്നു. ഞാനാണ് കത്തുകൊണ്ടുപോയി കൊടുത്തത്. പക്ഷെ മാധ്യമങ്ങൾ കണ്ടുപിടിച്ചുവെന്ന രീതിയിലാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്.അത് ജയിലിൽ നിന്ന് വന്ന കത്താണോ, ആരാണ് എഴുതിയതെന്നും അറിയില്ല.എന്നും ദിലീപ് പറയുന്നു.അന്യോഷിക്കാനാണ് അതുകൊണ്ടാണ് പൊലീസിന് കൊടുത്തത്. അങ്ങനെയാണോ എന്നും നമ്മുക്കറിയില്ലല്ലോ.. അത് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.ഈ വിഷയത്തിൽ അമ്മയുടെ പിന്തുണ ആവശ്യപ്പെള്ള ഞാൻ സത്യത്തിന്റെ ഭാഗത്തുനിന്നും ന്യായത്തിന് വേണ്ടിയല്ലേ സംസാരിക്കുന്നത്..? ഞാൻ ലൈഫിൽ കാണാത്ത ആൾ അങ്ങനെയിങ്ങനെ വായിൽതോന്നിയത് പറഞ്ഞാൽ എങ്ങനെയാ ശരിയാവുക..? നാളെ ഇത് ആരും അനുഭവിക്കരുത്. ആർക്ക് എന്തും എവിടേയും പറയാം എന്ന് പറഞ്ഞാൽ എങ്ങനെയാ ശരിയാവുക..
സ്ത്രീകൾക്ക് മാത്രമായി ഉണ്ടാക്കിയ സാംഘടനയെക്കുറിച്ച് പരാതിയില്ല .നാട്ടിൽ ഇഷ്ടം പോലെ സംഘടനകൾ ഉണ്ടാകും ഇതൊന്നും നമ്മുടെ വിഷയങ്ങളല്ല. ഞാൻ സംസാരിക്കുന്നത് എനിക്ക് പേഴ്സണലായി വന്ന അറ്റാക്കിനെക്കുറിച്ചാണ്. ഇവിടുത്തെ നിയമസംവിധാനങ്ങളെ വിശ്വസിച്ചാണ് ഞാൻ നിയമപരമായി നീങ്ങിയിരിക്കുന്നത്.എന്തുകൊണ്ടാണ് ഒരു വാർത്ത സമ്മേളനം വിളിച്ച് പൊതുസമൂഹത്തിന് മുന്നിൽ ഒരു വിശദീകരണത്തിന് തയ്യാറാവത്തത്. താൻ ഞാൻ കൊടുത്ത പരാതിയുടെ പുറത്തല്ലേ വീണ്ടും അന്വേഷണം നടക്കുന്നത്. ശരിക്കും ഈ ഇഷ്യു ഉണ്ടായി അങ്ങോട്ട് മുങ്ങിപ്പോയത് അല്ലേ, എന്റെ തലയിലേക്ക് ഇടാനല്ലേ എല്ലാവരും ശ്രമിച്ചത്. അങ്ങനെ മുങ്ങിപ്പോവാൻ പാടില്ല, അതിന്റെ സത്യാവസ്ഥ പുറത്ത് വരനാം എന്നും ദിലീപ് പറഞ്ഞു മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്യുന്നു.പൊതു സമൂഹത്തിനോടല്ല, മാധ്യമങ്ങളോടാണ് എനിക്ക് ആദ്യം പറയാനുള്ളത്. വെറുതെ വാർത്തകൾ വളച്ചൊടിച്ച് വേറെ തലത്തിലേക്ക് ആക്കരുത്. ഇവിടെ നിയമവും കാര്യങ്ങളും ഉണ്ട്. സത്യസന്ധമായ വാർത്തകൾ റിപ്പോർട്ട് ചെയ്യൂ. നമ്മൾ സത്യത്തിന് വേണ്ടിയാണ് ഇവിടെ ഫൈറ്റ് ചെയ്യുന്നത്. സത്യം ജയിക്കുന്നതിന് വേണ്ടി കൂടെ നിൽക്കാൻ പറ്റുമെങ്കിൽ കൂടെ നിൽക്ക്. ദിലീപ് എന്നുപറയുന്ന നടനെ ഇല്ലാതാക്കാൻ ആരാണ് ശ്രമിക്കുന്നത്. ദിലീപ് എന്നുപറയുന്ന വ്യക്തിയല്ല അവിടെ ഇല്ലാതാവുന്നത്. ഒരാളെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ ഒന്നോർക്കണം.
അവർ കാരണം ഒരുപാട് കുടുംബങ്ങളിലാണ് അരി വേകുന്നത്. ദിലീപ് എന്ന് പറയുന്ന പേര് ഞാൻ ഒറ്റയ്ക്ക് ഉണ്ടാക്കിയതല്ല. ഒരുപാട് പേരുടെ പരിശ്രമമാണ്. എന്റെ ഓരോ സിനിമ വരുമ്പോഴും, ഇത്തരം വിവാദങ്ങൾ ഉണ്ടാകും. ഞാൻ ആരോട് എന്ത് തെറ്റ് ചെയ്തിട്ടാണ്. നല്ലതിന് വേണ്ടി മാത്രമാണ് ഞാൻ നിന്നിട്ടുള്ളൂ. ഞാൻ ചെയ്ത തെറ്റെന്താണെന്ന് മാധ്യമങ്ങൾ പറയണമെന്നും ദിലീപ് പറഞ്ഞു.ഇപ്പോൾ ടാർജെറ്റ് ചെയ്യപ്പെടുന്നതിന് പിന്നിൽ മഞ്ചുവാര്യർ ആണെന്നാണ് പല ഓൺലൈൻ മാധ്യമങ്ങളും പ്രചരിപ്പിക്കുന്നു എന്നത് എനിക്ക് അറിയില്ല. അത് അവരോട് അവരോട് ചോദിക്കനാമെന്നും ദിലീപ്.ഡിജിപിക്ക് കൊടുത്ത പരാതിയിൽ ആരുടെയും പേര് കൊടുത്തിട്ടില്ല. എന്തൊക്കെയാണ് കാര്യങ്ങൾ എന്ന് മാത്രമേ പറഞ്ഞിട്ടുള്ളു. ഓഡിയോ ക്ലിപ്പിലുള്ള കാര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളൂ. അത് നമ്മൾ അല്ല പറഞ്ഞത്. ഓഡിയോ ക്ലിപ്പിൽ പറയുന്നതാണ്. വിഷ്ണു പറഞ്ഞതാണ്. അവരുടെ അടുത്തുപോയി കുറേ ആളുകൾ നിർബന്ധിക്കുന്നു. എന്റെ പേര് പറയാൻ. ആ കാര്യങ്ങൾ മാത്രമാണ് പറഞ്ഞിട്ടുള്ളത്. ഒരു പൾസർ സുനി എന്റെ പേര് പറഞ്ഞലോ, ഒരു കത്തെഴുതിയാലോ വിശ്വസിക്കാൻ നിൽക്കുകയല്ലേ..?അപ്പം ഞാൻ എന്ത് ചെയ്യാനാനിന്നും ദിലീപ് ചോദിക്കുന്നു.
ഞാൻ എന്റെ ലൈഫിൽ പൾസർ സുനിയെ കണ്ടിട്ടില്ല. പിന്നെ എങ്ങനെയാണ് ഈ ബന്ധം എന്ന് എനിക്ക് മനസിലാവുന്നില്ല. എന്റെ ഓർമ്മയിൽ ഇയാളെ കണ്ടിട്ടില്ല. ആയിരക്കണക്കിന് ആളുകൾ ദിവസവും വന്ന് ഫോട്ടോ എടുക്കുന്നുണ്ട്. അവരെയൊന്നും നമ്മുക്ക് അറിഞ്ഞുകൂടാ. കൂടെ നിന്ന് ഫോട്ടോയെടുക്കാൻ വരുന്നവരോട് ആരാണ് എന്താണ് , അഡ്രസും ചോദിച്ച് ഫോട്ടോയ്ക്ക് നിൽക്കാൻ പറ്റില്ലല്ലോ..? നിങ്ങൾ ആരാണെന്ന് അറിയില്ല, അതുകൊണ്ട് ഫോട്ടോയെടുക്കാൻ പറ്റില്ലെന്ന് പറഞ്ഞാൻ അവർക്ക് എത്ര വിഷമം ആകും…? ഒരു കലാകാരനും അങ്ങനെ ചെയ്യാൻ ആകില്ല. ഞാൻ ഇയാളുമായിട്ട്, ഒരു ഇടപാടുമില്ലെന്ന് എനിക്ക് നൂറ് ശതമാനം ബോധ്യമുള്ളതാണ് എന്നും ദിലീപ് പറയുന്നു.