ആദ്യ ഒളിച്ചോട്ടം മഞ്ജുവിനെ തടഞ്ഞത് ദിലീപ്!എല്ലാം ഉപേക്ഷിച്ചുവരാനൊരുങ്ങിയ കാമുകിയെ തടഞ്ഞതിനു പിന്നിലുള്ള കാരണം

കൊച്ചി :അന്ന് ഒളിച്ചോടാന്‍ പദ്ധതിയിട്ടപ്പോള്‍ മഞ്ജുവിനെ തടഞ്ഞത് ദിലീപ്! എല്ലാം ഉപേക്ഷിച്ചുവരാനൊരുങ്ങിയ കാമുകിയെ തടഞ്ഞതിനു പിന്നിലുള്ള കാരണം മണിയന്‍ പിള്ള രാജുവുംദിലീപും .ദിലീപ് മഞ്ജുവാര്യര്‍ വിവാഹം മലയാളികളെ മുഴുവന്‍ ഞെട്ടിച്ച സംഭവമായിരുന്നു. 1998ലായിരുന്നു ഇരുവരുടെയും ഒളിച്ചോട്ടവും വിവാഹവുമെല്ലാം. നവമാധ്യമങ്ങള്‍ ഒട്ടുംതന്നെ സജീവമല്ലാതിരുന്ന കാലത്താണ് ഇരുവരുടെയും ഒളിച്ചോട്ടവും വിവാഹവും. എങ്കില്‍ തന്നെയും ആ സംഭവം അന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. പലതരത്തിലുള്ള കഥകളാണ് അന്ന് പ്രചരിച്ചിരുന്നത്.കല്യാണത്തിനു മുമ്പ് ഒരുദിവസം മഞ്ജു വീട്ടുകാരെ ഉപേക്ഷിച്ച് ദിലീപിനൊപ്പം ഇറങ്ങിച്ചെല്ലാന്‍ തയാറായി ചെന്നിരുന്നു.manju dileep

എന്നാല്‍ ദിലീപ് തന്നെ കാമുകിയെ വിലക്കുകയായിരുന്നു. ടി.കെ. രാജീവ് കുമാര്‍ സംവിധാനം ചെയ്ത കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലാണ് വിവാഹത്തിന് മുന്‍പ് ഏറ്റവുമൊടുവില്‍ മഞ്ജു അഭിനയിച്ച ചിത്രം. ഈ സിനിമ തുടങ്ങുന്നതിന് മുന്‍പായിരുന്നു മഞ്ജുവും ദിലീപും ഒളിച്ചോടാന്‍ പദ്ധതിയിട്ടത്.എന്നാല്‍ ആ ഒളിച്ചോട്ടം തടഞ്ഞത് ദിലീപാണ്. മണിയന്‍ പിള്ള രാജുവാണ് കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രം നിര്‍മിച്ചത്. മഞ്ജു ഇല്ലെങ്കില്‍ രാജു ആ സിനിമ ഉപേക്ഷിക്കുമെന്നും അദ്ദേഹത്തെ ബുദ്ധിമുട്ടിക്കരുത് എന്നും പറഞ്ഞത് പ്രകാരമാണ് ഒളിച്ചോട്ടം സിനിമയുടെ ഷൂട്ടിങിന് ശേഷം പദ്ധതിയിട്ടത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ തൊട്ടടുത്ത ദിവസം മഞ്ജുവും ദിലീപും ഒളിച്ചോടി. അന്ന് മഞ്ജുവിനെ കാണാനില്ല എന്ന തരത്തില്‍ വരെ വാര്‍ത്തകള്‍ വന്നിരുന്നു. അന്നത്തെ പ്രമുഖ സിനിമാ വാരികയിലെ വാര്‍ത്തകളെല്ലാം മഞ്ജു ദിലീപ് ഒളിച്ചോട്ടമായിരുന്നു. പിന്നീട് ദാമ്പത്യത്തിലെ വിള്ളലും വിവാഹമോചനവും വലിയ വാര്‍ത്തയാകുന്നതും മലയാളികള്‍ കണ്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top