ദിലീപിന് നഷ്ടം കോടികള്‍? അപ്രതീക്ഷിതമായ തിരിച്ചടികള്‍?

ദിലീപ് ജയിലില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പേ അദ്ദേഹത്തിന്റെ ചിത്രം രാമലീല റിലീസ് ചെയ്തിരുന്നു. റെക്കോര്‍ഡ് കളക്ഷനിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന രാമലീലയ്ക്ക് തന്നെയാണ് ഇപ്പോള്‍ പണി കിട്ടിയിരിക്കുന്നത്. രാമലീല ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ അണിയറക്കാര്‍ക്ക് വന്‍ നഷ്ടം വരുത്തിവയ്ക്കുന്ന നടപടിയാണിത്. കോടികള്‍ മുടക്കി ചിത്രീകരിച്ച രാമലീല ഇപ്പോള്‍ തന്നെ കോടികള്‍ വാരിയിട്ടുണ്ട്. എന്നാല്‍ അതിനിടെയാണ് ഈ ചോര്‍ച്ച. ആരാണ് ചിത്രം ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതെന്ന് വ്യക്തമല്ല. ആളുകള്‍ ഇപ്പോഴും ചിത്രം കാണുന്നതിന് തിയേറ്ററുകളിലേക്ക് ഒഴുകുന്നുണ്ട്. അതിനിടെയാണ് ഈ ചോര്‍ച്ചയുണ്ടായിരിക്കുന്നത്. ടോറന്റ് വെബ്‌സൈറ്റിലൂടെയാണ് ചിത്രം പ്രചരിക്കുന്നത്. തിങ്കളാഴ്ച രാവിലെ വെബ്‌സൈറ്റില്‍ കണ്ട രാമലീല പലരും ഡൗണ്‍ലോഡ് ചെയ്‌തെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രാമലീലയുടെ ക്ലൈമാക്‌സ് ഉള്‍പ്പെടെയുള്ള രംഗങ്ങളാണ് പ്രചരിക്കുന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മിച്ച ചിത്രമാണ് രാമലീല. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് ഏറെ ആശയക്കുഴപ്പം നിലനിന്നിരുന്നു. ഡബ്ബിങ് ജോലികള്‍ അന്തിമഘട്ടത്തിലെത്തിയിരിക്കെ ആയിരുന്നു ജൂലൈയില്‍ ദിലീപ് അറസ്റ്റിലായത്. പിന്നീട് ചിത്രം എന്ന് റിലീസ് ചെയ്യുമെന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനിന്നിരുന്നു. റിലീസ് തിയ്യതികള്‍ പലതവണ മാറ്റി പ്രഖ്യാപിച്ചു. ഒടുവില്‍ ദിലീപ് ജാമ്യത്തില്‍ ഇറങ്ങുന്നതിന് മുമ്പ് തന്നെ ചിത്രം തിയേറ്ററുകളിലെത്തി.

ദിലീപിന് ജാമ്യം കിട്ടിയാല്‍ ഉടന്‍ ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യത്തില്‍ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്. പക്ഷേ, കരുതിയതില്‍ നിന്ന് വ്യത്യസ്തമായി ദിലീപിന്റെ ജാമ്യാപേക്ഷ ഓരോ തവണയും കോടതികള്‍ തള്ളി.
ഇന്റര്‍നെറ്റില്‍ ചിത്രം പ്രചരിച്ചാല്‍ സാമ്പത്തികമായി നഷ്ടം സംഭവിക്കും. അതേസമസമയം, ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതുസംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. ചിത്രം വന്‍ വിജയമായത് ദിലീപിന് നേട്ടമാണ്. ഇനിയും അദ്ദേഹത്തിന്റെ നിരവധി സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. കമ്മാരസംഭവത്തിന്റെ ചിത്രീകരണം മലപ്പുറത്ത് ആരംഭിച്ചിരുന്നു. ദിലീപിനെ വിമര്‍ശിച്ചവര്‍ക്ക് മുന്നില്‍ കടുത്ത ചില ചോദ്യങ്ങളുമായി ദിലീപിന്റെ ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top