ജോത്സ്യ പ്രവചനം ശരിയാകുമോ ?അക്കമിട്ട് തെളിവുകളിൽ പുതിയ ജസ്റ്റിസിന് മനം മാറുമോ ? ദിലീപിന്റെ ഓണസദ്യ അന്‍പതിലധികം റിമാന്‍ഡ് തടവുകാര്‍ക്കൊപ്പം; സദ്യ കഴിഞ്ഞ് നേരെ സെല്ലിലെത്തി രാമായണ വായനയില്‍

ആലുവ: സംസ്ഥാനത്തെ ജയിലുകളിലെല്ലാം ഇന്നലെ ഓണസദ്യ സംഘടിപ്പിച്ചപ്പോഴും താരസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായത് ആലുവ സബ്ജയിലില്‍ മാത്രം. നടിയെ ആക്രമിച്ച കേസില്‍ ജയിലിലായ ജനപ്രിയതാരം ദിലീപിന്റെ സാന്നിധ്യമാണ് ഇവിടം ശ്രദ്ധേയമാക്കുന്നത്. തിരുവോണ ദിനമായ ഇന്നലെ അന്‍പതിലധികം റിമാന്‍ഡ് തടവുകാര്‍ക്കൊപ്പം ഇരുന്നാണ് ദിലീപ് ഓണസദ്യ കഴിച്ചു. പത്തുതരം കറികളും അടപായസവും അടക്കം കെങ്കേമമായ ഓണസദ്യയാണ് ജയില്‍ വകുപ്പ് തടവുകാര്‍ക്കായി ഒരുക്കിയത്.

രാവിലെ തടവുകാര്‍ തന്നെ ജയില്‍ വളപ്പില്‍ അത്തപ്പൂക്കളം ഒരുക്കി. തടവുകാരിലെ പാചക വിദഗ്ദ്ധര്‍ അടുക്കളയില്‍ സഹായികളായപ്പോള്‍ മറ്റു ചിലര്‍ സെല്ലും പരിസരവും വൃത്തിയാക്കുന്ന തിരക്കിലായിരുന്നു. എന്നാല്‍ ഇതിലൊന്നും കൂടാതെ ഒറ്റയ്ക്ക് ഒരു മൂലയിലിരുന്ന് രാമായണ വായനയിലായിരുന്നു ജയപ്രിയ താരം. സദ്യ തയ്യാറായപ്പോള്‍ സഹതടവുകാര്‍ തന്നെ ദിലീപിനെയും ഉണ്ണാന്‍ വിളിച്ചു. ജയിലിലെ കറികളെല്ലാം താരത്തിന് പെരുത്ത് ഇഷ്ടമായ പ്രതീതിയായിരുന്നു. സദ്യ കഴിഞ്ഞ് തടവുകാര്‍ക്കായി ഓണക്കളികളും മത്സരങ്ങളുമൊക്കെ സംഘടിപ്പിച്ചിരുന്നെങ്കിലും ദിലീപ് അതില്‍ നിന്നെല്ലാം വിട്ടുനിന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സദ്യ കഴിഞ്ഞ് നേരെ സെല്ലിലെത്തി വീണ്ടും വായന തുടര്‍ന്നു. സഹ തടവുകാര്‍ നിര്‍ബന്ധിച്ചുവെങ്കിലും ദിലീപ് വായനയില്‍ മുഴുകി. ഇടയ്ക്ക് നാമ ജപവും ഉണ്ടായതായി വാര്‍ഡന്മാര്‍ പറഞ്ഞു. നാമം മുടക്കാറില്ല. കുടുംബ ജോത്സ്യന്മാര്‍ ആരോ ഉപദേശിച്ചതാണ് പോലും. എഴാം തിയ്യതി മുതല്‍ ദിലീപിന്റെ ദശയില്‍ മാറ്റം വരുമെന്നും കാര്യങ്ങള്‍ അനുകൂലമായി മാറുമെന്നുമാണ് ജോത്സ്യ പ്രവചനം. ഇതിനിടെ ദിലീപിനെ കാണാന്‍ ഓണക്കാലത്ത് സന്ദര്‍ശക പ്രവാഹം തന്നെയുണ്ട്. ഇന്നും ചില പരിചയക്കാരും സുഹൃത്തുക്കളും ജയിലില്‍ എത്തി.

ദിലീപിന്റെ അനുമതി ഉള്ളവരെ മാത്രമേ കൂടിക്കാഴ്ചയ്ക്ക് അനുവദിക്കുന്നുള്ളു, ഇന്നലെ നടന്‍ ജയറാം ഓണക്കോടിയുമായാണ് ദിലീപിനെ കാണാന്‍ ജയിലിലെത്തിയത്. നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍, കാവ്യാ മാധവന്‍, മകള്‍ മീനാക്ഷി, കാവ്യയുടെ അച്ഛന്‍ മാധവന്‍, ആല്‍വിന്‍ ആന്റണി,സംവിധായകന്‍ രഞ്ജിത്ത്, നടന്മാരായ സുരേഷ് കൃഷ്ണ, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ് തുടങ്ങിയവരാണ് കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ ദിലീപിനെ കാണാന്‍ ജയിലില്‍ എത്തിയത്. ദിലീപിനെ കണ്ട മാത്രയില്‍ കാവ്യ പൊട്ടിക്കരഞ്ഞുവെന്നാണ് വിവരം. എന്നാല്‍ കാര്യമായ ഭാവവ്യത്യാസങ്ങളില്ലാതെയാണ് ദിലീപ് നിലകൊണ്ടതെന്ന് ജയില്‍ അധികൃതര്‍ നല്‍കിയ വിവരം.

ജയില്‍ അധികൃതരെ പോലും ഞെട്ടിച്ചത് മീനാക്ഷിയായിരുന്നു. അച്ഛനെ കണ്ടപ്പോഴും കാവ്യ വികാരനിര്‍ഭരമായി പ്രതികരിച്ചപ്പോഴും കാര്യമായ ഭാവമാറ്റങ്ങളില്ലാതെയാണ് മീനാക്ഷി പ്രതികരിച്ചത്. അച്ഛനോട് കാര്യങ്ങള്‍ തിരക്കിയും അച്ഛന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയും മീനാക്ഷി കാര്യങ്ങള്‍ കൂളായി കൈകാര്യം ചെയ്തു. അതേസമയം മീനാക്ഷി അച്ഛനെ കാണുന്നത് ഇതാദ്യമായല്ലെന്ന വിവരവും ജയില്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാം തവണയാണ് അച്ഛനെ കാണാന്‍ മീനാക്ഷി എത്തിയത്. മുമ്പ് മാധ്യമങ്ങളുടെ കണ്ണില്‍പെടാതെ ജയിലില്‍ എത്തി മീനാക്ഷി അച്ഛനെ കണ്ടിരുന്നു എന്നാണ് വിവരം. അതേസമയം കാവ്യ ദിലീപിനെ കാണാന്‍ എത്തുന്നത് ആദ്യമാണ് താനും. പള്‍സര്‍ സുനി കാവ്യയുടെ പേര് പറയുകയും ഇതിനുള്ള തെളിവുകള്‍ ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കാവ്യ ദിലീപിനെ കാണാന്‍ എത്തിയത് കേസിന് പുതിയ മാനം നല്‍കുന്നുമുണ്ട്. കേസില്‍ താന്‍ അറസ്റ്റിലാവുമോ എന്ന ഭയം കാവ്യയെ വേട്ടായാടുന്നുവെന്നാണ് വിവരം.

നാളെ രാവിലെയാണ് ദിലീപിന്റെ അച്ഛന്റെ ശ്രാദ്ധം.രാവിലെ 8 മണി മുതല്‍ 10 വരെ പൊലീസ് കാവലില്‍ ചടങ്ങില്‍ പങ്കെടുക്കാനാണ് കോടതി അനുവാദം നല്‍കിയിരിക്കുന്നത്. ജയിലില്‍ ആയതിന് ശേഷം ഇതുവരെ ദിലീപ് മുടി വെട്ടുകയോ താടി വടിക്കുകയോ ചെയ്തിട്ടില്ല, ജയില്‍ മോചിതനായല്‍ ശബരി മലയില്‍ പോകണമെന്നാണ് ബന്ധുക്കളോടു പറഞ്ഞിരിക്കുന്നത്, താടിയും മുടിയു വളര്‍ത്തി സന്യാസിയെ പോലെയാവും ദീലീപ് നാളെ ശ്രാദ്ധത്തിനെത്തുക. ദിലീപിനെ ശ്രാദ്ധത്തിനെത്തിക്കുന്നതു മായി ബന്ധപ്പെട്ട് പ്രത്യേക സുരക്ഷ ആവിശ്യപ്പെട്ട് ജയില്‍ വകുപ്പ് ആലുവ റൂറല്‍ പൊലീസ് മേധാവിക്ക് കത്തു നല്‍കിയിട്ടുണ്ട്.Kavya_statement_760x400

അതിനിടെ ജാമ്യം തേടി ഓണത്തിനു ശേഷം വീണ്ടും ഹൈക്കോടതിയെ സമീപിക്കും. അവധിക്കാല ബെഞ്ചില്‍ ഹര്‍ജി നല്‍കിയാല്‍ അത് മാറ്റിവെയ്ക്കപ്പെടുമെന്നും അതുകൊണ്ട് പന്ത്രണ്ടാം തിയതി കഴിഞ്ഞേ ഹര്‍ജി നല്‍കുകയുള്ളുവെന്നും ദിലീപിന്റെ അടുത്ത ബന്ധു പറഞ്ഞു. എഴാം തിയതി ഹര്‍ജി നല്‍കുമെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത ശരിയല്ലന്നും അദ്ദേഹം വെളിപ്പെടുത്തി.അവധിക്കാല ബെഞ്ചില്‍ ഹര്‍ജി നല്‍കിയാല്‍ അത് മാറ്റി വെയ്ക്കപ്പെടുമെന്നും പിന്നീട് വരുന്ന ജഡ്ജി കേസ് എങ്ങനെ പരിഗണിക്കുമെന്ന് പറയാനാകില്ലന്നു അഭിഭാഷകര്‍ ബന്ധുക്കളെ അറിയിച്ചിരുന്നു ഇതു കൊണ്ടു കൂടിയാണ് പന്ത്രണ്ടു കഴിഞ്ഞ് ഹര്‍ജി നല്‍കിയാല്‍ മതിയെന്ന് തീരുമാനിച്ചത്. മുമ്പ് ഹൈക്കോടതി രണ്ട് തവണയും സെഷന്‍സ് കോടതി ഒരു തവണയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്നാണ് ഹൈക്കോടതി രണ്ട് തവണയും വിലയിരുത്തിയത്. കുറ്റകൃത്യത്തില്‍ ദിലീപിന്റെ പങ്ക് പ്രഥമദൃഷ്ട്യ ബോധ്യമാണെന്നും തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി വിലയിരുത്തിയിരുന്നു. ഇരുന്നൂറിലധികം തെളിവുകളാണ് ദിലീപിനെതിരെ പോസിക്യൂഷന്‍ ഹാജരാക്കിയത്.

അതിനിടെ ദിലീപിനെ തുടക്കത്തില്‍ പിന്തുണച്ച താരസംഘടന അമ്മ പിന്നീട് ദിലീപിനെതിരേ നിലപാട് സ്വീകരിക്കുകയായിരുന്നു. പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് അമ്മയും നിലപാട് മാറ്റിയത്. എന്നാല്‍ ദിലീപിനെ അനുകൂലിച്ച് കൂടുതല്‍ താരങ്ങള്‍ ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്. അമ്മയില്‍ നിന്നു ദിലീപിനെ പുറത്താക്കിയത് ശരിയായില്ല എന്നാണ് ചില താരങ്ങള്‍ നിലപാടെടുക്കുന്നത്. മാറ്റി നിര്‍ത്തിയാല്‍ മതിയായിരുന്നു. പുറത്താക്കിയതിലൂടെ ദിലീപ് കുറ്റക്കാരനാണെന്ന തോന്നലുണ്ടാക്കിയെന്നും ഇവര്‍ ആരോപിക്കുന്നു. അമ്മ ഭാരവാഹികള്‍ വരെ ഇപ്പോള്‍ ദിലീപിന് പരസ്യമായ പിന്തുണ പ്രഖ്യാപിക്കുകയാണിപ്പോള്‍.അമ്മയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമാണ് കലാഭവന്‍ ഷാജോണ്‍. ഇദ്ദേഹം ഞായറാഴ്ച ദിലീപിനെ കാണാന്‍ ജയിലില്‍ വന്നു. അറസ്റ്റിന് ശേഷം ദിലീപിന് പരസ്യമായി അമ്മ ഭാരവാഹി പിന്തുണ പ്രഖ്യാപിക്കുന്നത് ആദ്യമാണ്. പുറത്താക്കിയത് ശരിയായില്ല ദിലീപിനെ തിടുക്കത്തില്‍ പുറത്താക്കിയതിനോട് ഷാജോണിന് യോജിപ്പില്ല. ഈ നിലപാടുള്ള നിരവധി താരങ്ങള്‍ ഇപ്പോഴുണ്ട്. ദിലീപിനെ ആവശ്യമാണെങ്കില്‍ ട്രഷറര്‍ സ്ഥാനത്തുനിന്നു മാറ്റി നിര്‍ത്തിയാല്‍ മതിയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. പ്രാഥമിക അംഗത്വം അറസ്റ്റുണ്ടായ ഉടനെ ദിലീപിനെ പ്രാഥമിക അംഗത്വത്തില്‍ നിന്നു പുറത്താക്കിയത് അദ്ദേഹം കുറ്റക്കാരനാണെന്ന തോന്നലുണ്ടാക്കിയെന്ന് ഇവര്‍ പറയുന്നു.

കോടതി വിധി വന്ന ശേഷമാണ് കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിയിരുന്നതെന്നും അഭിപ്രായം ഉയരുന്നുണ്ട്. പുറത്താക്കിയതിനെതിരേ സിദ്ദി ഖ് താരസംഘടന പുറത്താക്കിയതിനെതിരേ സിദ്ദീഖ് നിലപാട് എടുത്തിരുന്നു. കുറ്റവാളിയായി വിചാരണ നടത്താന്‍ മാധ്യമങ്ങള്‍ക്ക് അവസരമൊരുക്കുന്നതാണ് അമ്മയുടെ നടപടിയെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അമ്മ പുറത്താക്കിയതിന് പിന്നാലെയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഫെഫ്കയും ദിലീപിനെ പുറത്താക്കിയത്. എന്നാല്‍ ദിലീപ് മുന്‍കൈയെടുത്ത് രൂപീകരിച്ച തിയേറ്റര്‍ ഉടമകളുടെ സംഘടന ദിലീപിനെ അധ്യക്ഷ സ്ഥാനത്ത് നിന്നു മാറ്റി നിര്‍ത്തുക മാത്രമാണ് ചെയ്തത്. എക്‌സിക്യൂട്ടീവ് ചേര്‍ന്നില്ല ദിലീപിനെ പുറത്താക്കിയതിന് ശേഷം അമ്മ എക്‌സിക്യുട്ടീവ് യോഗം ചേര്‍ന്നിട്ടില്ല.HARISREE-DILEEP

ദിലീപ് അനുകൂലികളായ അംഗങ്ങളുടെ വിമര്‍ശനം ഭയന്നാണ് യോഗം വിളിക്കാത്തതെന്ന് ആക്ഷേപമുണ്ട്. ദിലീപിനെ പുറത്താക്കിയ യോഗം ചേര്‍ന്നത് മമ്മൂട്ടിയുടെ വീട്ടിലായിരുന്നു. അടിയന്തര എക്‌സിക്യുട്ടീവ് അടിയന്തര എക്‌സിക്യുട്ടീവ് യോഗം ചേര്‍ന്നാണ് ദിലീപിനെ പുറത്താക്കുന്ന തീരുമാനം കൈക്കൊണ്ടത്. മമ്മൂട്ടിയുടെ വീട്ടിലായിരുന്നു യോഗം. മോഹന്‍ലാലും പങ്കെടുത്തിരുന്നു. പൃഥ്വിരാജും രമ്യാനമ്പീശനും കടുത്ത നിലപാടാണ് അന്ന് സ്വീകരിച്ചത്.പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ പ്രധാന അംഗങ്ങളെല്ലാം ദിലീപിനെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടതുപക്ഷ നിലപാടുള്ള അംഗങ്ങളെ മാറ്റണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

പൊലീസ് നടപടിയെ വിമര്‍ശിക്കാത്തത് താരങ്ങളുടെ ഇടതുസര്‍ക്കാരിനോടുള്ള വിധേയത്വമാണെന്നും ദിലീപിനെ അനുകൂലിക്കുന്നവര്‍ കുറ്റപ്പെടുത്തുന്നു. ഇന്നസെന്റും മമ്മൂട്ടിയും   അമ്മയുടെ ഭാരവാഹികളും അതേ സമയം ഉടത് അനുഭാവികളുമാണ്. അമ്മയുടെ അധ്യക്ഷ സ്ഥാനത്ത് ഇന്നസെന്റാണ്. ജനറല്‍ സെക്രട്ടറി മമ്മൂട്ടിയും. ഇരുവരെയും മാറ്റണമെന്ന ആവശ്യവും ഉയരുന്നുണ്ട്. സംഘടന നിര്‍ജീവമാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ഗണേശ് കുമാര്‍ അയച്ച കത്തും ഈ ലക്ഷ്യത്തോടെ ആയിരുന്നുവെന്നാണ് ആരോപണം.

Top