
ദിലീപും മഞ്ജുവും തമ്മില്‍ വേര്‍പിരിഞ്ഞതുമുതല്‍ തന്നെ ദിലീപിന്റെ ജീവിതത്തെക്കുറിച്ചുള്ള വിവാദങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയതാണ്. ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം നടന്നതോടെ വിവാദങ്ങള്‍ വീണ്ടും ചൂടുപിടിക്കുകയായിരുന്നു. ഇതില്‍ മുന്നില്‍ നില്‍ക്കുന്നത് സിനിമാമംഗളത്തില്‍ പല്ലിശ്ശേരി ദിലീപിനെതിരെ എഴുതിവിടുന്ന ആരോപണങ്ങള്‍ തന്നെയാണ്. അവസാനമായി ദിലീപും മകളും തമ്മിലുള്ള ബന്ധത്തില്‍ വീണ വിള്ളലാണ് പല്ലിശ്ശേരി വിവാദമാക്കാനൊരുങ്ങുന്നത്. എന്നാല്‍ ഇതില്‍ ശക്തമായ മറുപടിയെന്നോണം ചില ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ദിലീപിന്റെ മകള്‍ക്ക് അച്ഛന്റെ തനി സ്വഭാവം പിടികിട്ടിയെന്നും മകളെ ഹോസ്റ്റലില്‍ നിര്‍ത്തിയാണ് ദിലീപും കാവ്യയും അമേരിക്കയിലേക്ക് പരിപാടിക്കായി പോയതെന്നുമായിരുന്നു പല്ലിശ്ശേരിയുടെ കണ്ടെത്തല്‍. എന്നാല്‍ ദിലീപും കാവ്യയും മീനാക്ഷിയും കൂടി നില്‍ക്കുന്ന നിരവധി ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. കാവ്യയ്ക്കും ദിലീപിനുമൊപ്പം മീനാക്ഷിയും ജീവിതം ആഘോഷമാക്കുകയാണെന്ന് ചിത്രങ്ങളില്‍ വ്യക്തമാണ്. യുഎസില്‍ നടന്ന പരിപാടിയില്‍ മീനാക്ഷിയും പങ്കെടുത്തതായാണ് ഫോട്ടോകള്‍ നല്‍കുന്ന തെളിവ്. കൂടാതെ ദിലീപ് – കാവ്യ വിവാഹത്തിന് ശേഷമുള്ള മീനാക്ഷിയുടെ ആദ്യ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
