കൊച്ചി : വീണ്ടും ക്രൈം ബ്രാഞ്ചിനെ കബളിപ്പിച്ച് ദിലീപിന്റെ നീക്കം .ദിലീപിനെ ക്രൈം ബ്രാഞ്ചിന് അറസ്റ്റ് ചെയ്യാനാവില്ല !ദിലീപിന്റെ നീക്കം സിനിമളിലെ ട്വിസ്റ്റുകൾ പോലെ തന്നെയാവുകയാണ് .അറസ്റ്റു ചെയ്യാൻ കാത്തിരുന്ന പൊലീസിന് വീണ്ടും നാണക്കേടായി .വധഗൂഡാലോചന കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ നടന് ദിലീപും മറ്റ് പ്രതികളും ആലുവ കോടതിയില്‍ ഹാജറായി.ദിലീപിന്റെ സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ് എന്നിവര്‍ക്കൊപ്പമാണ് ദിലീപ് ആലുവ കോടതിയില്‍ ഹാജരായത്.
ഗുഢാലോചന കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും ക്രൈം ബ്രാഞ്ചിന് അറസ്റ്റ് രേഖപ്പെടുത്താം. ഈ സാഹചര്യം ഒഴിവാക്കാനാണ് ദിലീപും സംഘവും കോടതിയിലെത്തിയത്. ഹൈക്കോടതി ഉത്തരവില്‍ പറയുന്ന ഒരു ലക്ഷം രൂപയുടെ ബോണ്ടും രണ്ടു പേരുടെ ആള് ജാമ്യവും ആലുവ മജിസ്ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിക്കേണ്ടത്. ഇതിനായാണ് ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ പ്രതികള്‍ നേരിട്ട് ഹാജരായത്.
ഗൂഢാലോചന കേസില്‍ മുന്‍കൂര്‍ ജാമ്യമുണ്ടെങ്കിലും നടപടികളുടെ ഭാഗമായി ക്രൈംബ്രാഞ്ചിന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താം.ഇത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് പ്രതികള്‍ കോടതിയില്‍ കീഴടങ്ങിയത്.കഴിഞ്ഞ ദിവസം ഗൂഢാലോചന കേസില്‍ പ്രതികള്‍ക്കെതിരേ ക്രിമിനല്‍ ഗൂഢാലോചനക്കുറ്റം ചുമത്താന്‍ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നു വിലയിരുത്തിയാണ് ജസ്റ്റീസ് പി. ഗോപിനാഥാണ് ദിലീപിന് ഉൾപ്പെടെ മുൻകൂർ ജാമ്യം അനുവദിച്ചത്.
കേസില്‍ ഒന്നു മുതല്‍ അഞ്ചു വരെ പ്രതികളായ നടന് ദിലീപ്, സഹോദരന് അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍. സുരാജ്, ബന്ധുവായ അപ്പു എന്ന കൃഷ്ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.സംവിധായകന് ബാലചന്ദ്രകുമാറിന്റെ മൊഴികളും മറ്റു തെളിവുകളും പ്രോസിക്യൂഷന് ഹാജരാക്കിയെങ്കിലും ഗൂഢാലോചന നടത്തിയതിനു പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെടുമ്പോള്‍ പ്രതികള്‍ ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ ഹാജരാകണം. തെളിവുകള്‍ നശിപ്പിക്കരുത്, സാക്ഷികള്‍ അറിയാവുന്ന കാര്യങ്ങള്‍ കോടതിയെയോ പോലീസ് ഉദ്യോഗസ്ഥനെയോ അറിയിക്കുന്നതു തടയുകയോ ഇവരെ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്യരുത്.
പാസ്പോര്‍ട്ട് ഉണ്ടെങ്കില്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കണം. പാസ്പോര്‍ട്ട് ഇല്ലെങ്കില്‍ അക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കണം.ഹര്‍ജിക്കാര്‍ക്കെതിരേ കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കല്‍, കുറ്റം ചെയ്യാന്‍ രഹസ്യ പദ്ധതി തയാറാക്കല്‍, വധിക്കാന്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി.
എന്നാല്‍, പ്രതികള്‍ കുറ്റം ചെയ്യാന്‍ ഏതെങ്കിലും നടപടിയെടുത്തതിനു നിലവില്‍ തെളിവുകളില്ല. ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥനെ നേരിട്ടോ അല്ലാതെയോ പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്ന് കേസില്ല.അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ 2018 ജനുവരി 31നു വിചാരണ നടക്കുന്ന എറണാകുളം അഡീ. സ്പെഷല്‍ സെഷന്‍സ് കോടതി പരിസരത്തു വച്ച് ദിലീപ് ഭീഷണിപ്പെടുത്തിയെന്ന ആരോപണം രണ്ടു കാരണങ്ങളാല്‍ സ്വീകാര്യമല്ലെന്ന് കോടതി പറഞ്ഞു.
ഒരു കാരണം ഈ തീയതിയില്‍ കേസ് അങ്കമാലി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലായിരുന്നുവെന്നതാണ്.സാര്‍ കുടുംബമായി സ്വസ്ഥമായി ജീവിക്കുകയാണല്ലേ എന്നു ദിലീപ് പറഞ്ഞതിനെ ഭീഷണിയായി കാണാനാകില്ലെന്നതാണ് മറ്റൊരു കാരണം.പ്രോസിക്യൂഷന് ആവശ്യപ്പെട്ടവയില്‍ ഒരു ഫോണ്‍ (അഞ്ചു മാസങ്ങള്‍ക്കു മുമ്പ് 221 ദിവസം ഉപയോഗിച്ചിരുന്ന ഫോണ്‍) പ്രതികള്‍ ഹാജരാക്കിയില്ലെന്നതിനാല്‍ ഇവര്‍ അന്വേഷണത്തോടു സഹകരിക്കുന്നില്ലെന്നു പറയാനാകില്ല.
പ്രഥമദൃഷ്ട്യാ കുറ്റങ്ങള്‍ തെളിയിക്കാന്‍ നിലവില്‍ തെളിവില്ലാത്ത സാഹചര്യത്തില്‍ ഇവയൊന്നും പരിഗണിക്കുന്നില്ല.പ്രതികളെ കസ്റ്റഡിയില്‍ എടുക്കാതെ അന്വേഷണം ശരിയായി നടത്താനാകുമെന്നും ഉത്തരവില്‍ പറയുന്നു.പ്രതികളെ അറസ്റ്റ് ചെയ്താല്‍ കോടതിയില്‍ ഹാജരാക്കി ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയ്ക്ക് രണ്ട് ആള് ജാമ്യവും വ്യവസ്ഥ ചെയ്തു വിട്ടയയ്ക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ജാമ്യ വ്യവസ്ഥയുടെ ഭാഗമായി കോടതിയിൽ പാസ്പോർട്ട് കെട്ടിവച്ചു. ഒരു ലക്ഷം രൂപയ്ക്ക് തത്തുല്യമായ രണ്ട് ആൾ ജാമ്യം വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്തി ങ്കളാഴ്ചയാണ് വധഗൂഢാലോചനക്കേസില്‍ നടന് ദിലീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.2017 നവംബര്‍ 15 ന് ആലുവയിലെ ദിലീപിന്റെ വീടായ പത്മസരോവരത്തില്‍ വച്ച് നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിനുള്ള ഗൂഢാലോചന നടന്നു എന്ന സംവിധായകന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ദിലീപ് അടക്കം അഞ്ച് പ്രതികള്‍ക്കാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് പി. ഗോപിനാഥിന്റെ സിംഗിള്‍ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.