കൊച്ചി : മോഹന്‍ലാലും പൃഥ്വിരാജും.വരെ ദിലീപിന്റെ ഹിറ്റ് ലിസ്റ്റിലെ നോട്ടപ്പുള്ളികൾ ആയിരുന്നു മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും ഒതുക്കാന്‍ നോക്കിഎത്തും മുന്തിരിവള്ളികളുടെ റിലീസ് തടയാന്‍ ശ്രമിച്ചത്തിനു പിന്നിൽ ചരടുവലിച്ചത് ദിലീപ് ആയിരുന്നു..മലയാള സിനിമയില്‍ കൊച്ചി രാജാവിനെ പോലെ വാണിരുന്ന ദിലീപിന്റെ വരുതിക്ക് വരാത്ത രണ്ട് വലിയ താരങ്ങളാണ് മലയാള സിനിമയില്‍ ഉണ്ടായിരുന്നത്. മോഹന്‍ലാല്‍ മഞ്ജുവാര്യരെ നായികയാക്കിയത് ദിലീപിനെ ഇഷ്ടപ്പെട്ടിരുന്നില്ല. അക്കാര്യം സിനിമാ രംഗത്തുള്ള പലരോടും ദിലീപ് വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിനെ സിനിമയില്‍ നിന്ന് തന്നെ ഔട്ടാക്കുമെന്ന് ദിലീപ് പലരോടും ഭീഷണി മുഴക്കിയെന്ന് സിനിമാ വൃത്തങ്ങള്‍ പറയുന്നു. ഏറ്റവും അവസാനം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമയുടെ റിലീസ് തടയാന്‍ നോക്കി. എന്നാല്‍ ഇതിന് മധുര പ്രതികാരം മോഹന്‍ലാല്‍ ചെയ്തു. . വില്ലനിലും ഒടിയനിലും മഹാഭാരതത്തിലും ഒക്കെ മഞ്ജുവിനെ തന്നെ വച്ചു.
ഡിസംബറില്‍ നടന്ന തിയേറ്റര്‍ സമരത്തിന് ശേഷം മോഹന്‍ലാല്‍ ചിത്രം ആദ്യം റിലീസ് ചെയ്യേണ്ട എന്ന തീരുമാനത്തിന് പിന്നില്‍ കളിച്ചത് ദിലീപാണെന്ന് സിനിമയിലുള്ള പലര്‍ക്കും അറിയാം. പക്ഷെ, നിര്‍മാതാവ് സംഘടനയുടെ നടപടികള്‍ക്കൊന്നും വഴങ്ങിയില്ല. അവര്‍ പറഞ്ഞ ദിവസം തന്നെ സിനിമ റിലീസ് ചെയ്തു. തിയേറ്റര്‍ ഉടമകളുടെ സംഘടന രൂപീകരിച്ചപ്പോള്‍ അതിന്റെ തലപ്പത്ത് ആന്റണി പെരുമ്പാവൂരിനെ മോഹന്‍ലാല്‍ പ്രതിഷ്ഠിച്ചത് ബോധപൂര്‍വമാണ്. മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തായിരുന്ന സുരേഷ്‌കുമാര്‍ പോലും ദിലീപിന്റെ വലംകയ്യായി.
പൃഥ്വിരാജിന്റെ എത്രയോ സിനിമകള്‍ കൂവി തോല്‍പ്പിക്കാന്‍ സ്വന്തം ഫാന്‍സുകാര്‍ക്ക് കാശ് നല്‍കി. പെരുമഴക്കാലത്തില്‍ പൃഥ്വിരാജ് ചെയ്യാനിരുന്ന വേഷം പ്രതിഫലം വാങ്ങാതെ അഭിനയിച്ചു. പിന്നീട് തുളസിദാസ് അവന്‍ ചാണ്ടിയുടെ മകന്‍ എന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ നിര്‍മാതാവിനെ വിളിച്ച് ഡേറ്റ് തരാമെന്ന് ദിലീപ് പറഞ്ഞു. ചിത്രം മുടക്കാനുള്ള ദിലീപിന്റെ തന്ത്രമാണെന്ന് മനസിലാക്കിയ തുളസീദാസ് അതിന് വഴങ്ങരുതെന്ന് നിര്‍മാതാവിനോട് പറഞ്ഞു.