ദിലീപിന്റെ ആത്മാർഥ സുഹൃത്തിന്റെ മകളോടൊപ്പം സാരിയണിഞ്ഞ് മീനാക്ഷി; മീനാക്ഷിക്ക് ഒപ്പം നിക്കുന്ന താരപുത്രി ആരാണ് ?

ആലുവ: മലയാള സിനിമയിൽ ഇപ്പോഴുള്ള താരങ്ങളുടെ മക്കളുടെ കൂട്ടത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ആളാണ് മീനാക്ഷി. സൂപ്പർ താരങ്ങളായ ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. സാരിയണിഞ്ഞ് നില്‍ക്കുന്ന മീനാക്ഷിയുടെ ചിത്രം നേരത്തെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.IMG_20170905_174756_775

അത് ഫോട്ടോഷോപ്പിലൂടെ നടത്തിയ എഡിറ്റിങ്ങായിരുന്നോ ആ ചിത്രമെന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു, കാരണം മീനാക്ഷി ദിലീപ് എന്ന ഫേസ്ബുക്ക് പേജിലാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. ദിലീപാണെങ്കിൽ തന്റെ മകള്‍ക്ക് ഫേസ്ബുക്ക് പേജില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ”മി വിത് അയിഷ” എന്ന തലക്കെട്ടോടു കൂടിയാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്. എന്തായാലും ദിലീപിന്റെ മകൾ സാരി ഉടുത്തു ഇന്റർനെറ്റിൽ പ്രചരിച്ച ഫോട്ടോ സോഷ്യൽ മീഡിയയിൽ വൻഹിറ്റായിരുന്നു, പക്ഷേ ഇപ്പോൾ മീനാക്ഷിയുടെ ആരാധകർക്ക് അറിയേണ്ടത് ആരാണ് മീനാക്ഷിക്ക് ഒപ്പമുള്ള ആയിഷ എന്ന സുന്ദരി എന്നാണു, പക്ഷേ ഉത്തരം സോഷ്യൽ മീഡിയ തന്നെ പറയുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
meenakshi dileep with aysha
ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് നടനും ഗായകനും സംവിധായകനായ ഹിറ്റ് മേക്കർ നാദിർഷ. മിമിക്രി വേദികളിൽ നിന്നും സിനിമയിലെത്തിയ ദിലീപും നാദിർഷയും ആ സൗഹൃദം ഇപ്പോഴും തുടരുന്നുണ്ട്. ബിസിനെസ്സിലും ഇവർ ഒരുമിച്ചു തുടങ്ങിയ റെസ്റ്ററന്റ് ചെയിൻ ആണ് ”ദേ പുട്ടു”. അത് പോലെ തന്നെ നാദിർഷായുടെ രണ്ടാമത്തെ സംവിധാന സംരംഭം സിനിമ നിർമ്മിച്ചതും ദിലീപായിരുന്നു. ഇതെല്ലവും പറയാൻ കാരണം ദിലീപിന്റെ അടുത്ത സുഹൃത്തായ നാദിർഷായുടെ മകളായ അയിഷയാണ് മീനാക്ഷിക്കൊപ്പമുള്ളതെന്നാണ് സോഷ്യല്‍ മീഡിയ സംസാരവിഷയം, എന്നാൽ ഈ ഫോട്ടോ ഒറിജിനൽ അല്ലെന്നും ഫോട്ടോഷോപ്പ് ചെയ്തതാണെന്നും ഇതിനിടയിൽ റിപ്പോർട്ടുകളുണ്ടായിരുന്നു.എറണാകുളത്തെ ചോയ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് പതിനേഴുകാരിയായ മീനാക്ഷി. അച്ഛന്റെ ആഗ്രഹ പ്രകാരം മെഡിക്കല്‍ മേഖലയില്‍ ഉന്നത പഠനം നടത്താനാണ് ഈ താരപുത്രി ആഗ്രഹിക്കുന്നത്. സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ മികവ് തെളിയിച്ചിട്ടുള്ള താരമാണ് ദിലീപ്, അത് കൊണ്ട് തന്നെ അത്തരത്തില്‍ സിനിമാലോകം ഉറ്റുനോക്കുന്നൊരു കാര്യമാണ് മീനാക്ഷിയുടെ സിനിമ അരങ്ങേറ്റത്തെക്കുറിച്ച്. പക്ഷേ മകള്‍ ഇതുവരെയും തന്റടുത്തു അഭിനയ മോഹത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്ന് നേരത്തെ തന്നെ ദിലീപ് വ്യക്തമാക്കിയിരുന്നു. അത് കൊണ്ട് താരപുത്രിമാരുടെ കൂട്ടത്തില്‍ മീനൂട്ടിയുടെ പേര് ഉണ്ടാവില്ലെന്നാണ് ഇതോടെ വ്യക്തമാവുന്നത്.

Top