
മഹേഷിന്റെ പ്രതികാരത്തിന്റെ വിജയത്തിനുശേഷം ദിലീഷ് പോത്തന്‍ പുതിയ ചിത്രവുമായി എത്തുന്നു. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന വ്യത്യസ്തമായൊരു പേരാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തില്‍ ഫഹദ് ഫാസില്‍ തന്നെയാണ് നായകനായി എത്തുന്നത്.
രാജീവ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മഹേഷിന്റെ പ്രതികാരത്തിലൂടെ തിളങ്ങിയ സൗബിന്‍ ഷാഹിറും അലന്‍സിയറുമാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.ഉര്‍വ്വശി തീയറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സജീവ് പാഴൂരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ബിജിപാലാണ് സംഗീതസംവിധാനം.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക