ആദ്യം അപകടത്തില്‍ രക്ഷകനായി ഇപ്പോള്‍ പ്രിയനടന്‍ ദിലീപ് ജാസിറിന്റെ ജീവിതത്തിലും സംരക്ഷകനായി; പുതിയ ജോലിനേടാന്‍ ദിലീപിന്റെ സഹായം

ദുബൈ: ജീവിത പ്രാരാബ്ദങ്ങളുടെ നടുവിവിലായിരുന്നു വടകരയിലെ ഈ ഇരുപത്തി മൂന്നുകാരന്‍, വാപ്പ മരിച്ചു സ്വന്തമായി വീടില്ല, വിവാഹ മോചനം നേടിയ സഹോദരി…ഇവരുടെയെല്ലാം പ്രതീക്ഷകളുമായി നാലുവര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്യുന്നു. ഇതിനിടിയിലാണ് അപ്രതീക്ഷിതമായി അപകടം സംഭവിച്ചത്..പക്ഷെ ഈ അപകടം തന്റെ ജീവിതം തന്നെ മാറ്റിമറിക്കുമെന്ന് ഖിസൈസിലെ കഫ്തീരിയ ജോലിക്കാരനായ ജാസിര്‍ കരുതിയിരുന്നില്ല.കോഴിക്കോട് വടകര ചോറോട് പള്ളിത്താഴം സ്വദേശി ജാസിറിനെ റോഡപകടത്തില്‍ നിന്ന്ദിലീപ് രക്ഷിച്ച്ത് മലയാളത്തിലെ പ്രിയതാരം ദിലീപായിരുന്നു. ഫെബ്രുവരി ഒമ്പതിന് പുലര്‍ച്ചെയുണ്ടായ വാഹനാപകടമാണ് ജാസിറിന്റെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയത്.

 

ഖിസൈസ് ഗള്‍ഫ് ലൈറ്റ് കഫ്തീരിയയിലെ ഡെലിവറി ജീവനക്കാരനായ ജാസിര്‍ ജോലിയുടെ ഭാഗമായി ഭക്ഷണ വിതരണം കഴിഞ്ഞ് മടങ്ങുമ്പോള്‍ അതിവേഗത്തില്‍ വന്ന വാഹനം ഇടിച്ചിടുകയായിരുന്നു. ബൈക്ക് ദേഹത്തേക്ക് വീണ് പരിക്കേറ്റ ജാസിര്‍ റോഡില്‍ കിടന്നു. നിരവധി വാഹനങ്ങള്‍ അതുവഴി കടന്നുപോയെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. അപ്പോഴാണ് നടന്‍ ദിലീപ് സുഹൃത്ത് നസീറിനൊപ്പം അതുവഴി വന്നത്. വാഹനം നിര്‍ത്തി പുറത്തിറങ്ങിയ ഇരുവരും ജാസിറിനെ റോഡില്‍ നിന്ന് എഴുന്നേല്‍പിച്ചു. പൊലീസിനെ വിവരമറിയിച്ചു. ആംബുലന്‍സ് സ്ഥലത്തത്തെി ജാസിറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നാലുമണിക്കൂറോളം നീണ്ട പരിശോധനകള്‍ക്ക് ശേഷം കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്‌ളെന്ന് കണ്ട് ജാസിറിനെ വിട്ടയച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നീട് ദിലീപിന്റെ സഹായികള്‍ കഫ്തീരിയയില്‍ വന്ന് ജാസിറിനെ സന്ദര്‍ശിച്ചു. ദിലീപിന്റെ സുഹൃത്തും അറബ് പ്രമുഖനുമായ ശൈഖ് ഖലഫും എത്തി. പാം ജുമൈറയില്‍ നടക്കുന്ന വിരുന്നിലേക്ക് ജാസിറിനെ ക്ഷണിച്ചു. അവിടെയത്തൊന്‍ വാഹനം അയക്കുകയും ചെയ്തു. വിരുന്നിനത്തെിയ ജാസിറിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. ബൈക്കില്‍ സഞ്ചരിച്ച് അപകടകരമായ രീതിയില്‍ ജോലി ചെയ്യാനുള്ള ഭയം ജാസിര്‍ ദിലീപുമായി പങ്കുവെച്ചു. സുഹൃത്ത് വഴി മറ്റൊരു ജോലി ഉടന്‍ ശരിയാക്കി നല്‍കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.ഇപ്പോള്‍ ലണ്ടനിലുള്ള തൊഴില്‍ദാതാവ് യു.എ.ഇയിലത്തെിയശേഷം ദിവസങ്ങള്‍ക്കകം പുതിയ ജോലിയില്‍ കയറാനുള്ള തയാറെടുപ്പിലാണ് ഈ 23കാരന്‍.

Top