മൂന്നുദിവസത്തിനിടെ ദിനേശ് കാര്‍ത്തിക് രണ്ടു തവണ വിവാഹം കഴിച്ചു !

ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക് മൂന്നു ദിവസത്തിനിടെ രണ്ടു തവണ വിവാഹം കഴിച്ചു. ഞെട്ടേണ്ട രണ്ടു തവണയും ദീപിക പള്ളിക്കലിനെ തന്നെയാണ് താലി ചാര്‍ത്തിയത്. ചൊവ്വാഴ്ച ചെന്നൈയില്‍ ക്രിസ്ത്യന്‍ ആചാര പ്രകാരം വിവാഹിതരായ ഇവര്‍ വ്യാഴായ്ച തെലുകു നായ്ഡു ആചാര പ്രകാരവും താലിചാര്‍ത്തി.ഇന്ത്യയുടെ സ്‌ക്വാഷ് താരമായ 23കാരി ക്രിസ്തുമത വിശ്വാസിയും അതേ സമയം കാര്‍ത്തിക് ഹിന്ദു ആചാരങ്ങള്‍ പിന്തുടരുന്ന ആളുമായതിനാലാണ് രണ്ടു വിവാഹങ്ങള്‍ വേണ്ടി വന്നത്

സ്‌ക്വാഷ് ലോക റാങ്കിങില്‍ ആദ്യ പത്ത് റാങ്കുകളിലെത്തുന്ന ഇന്ത്യന്‍ ആദ്യന്‍ താരമാണ് ദീപിക. മഞ്ഞയും പിങ്കും ഇടകലര്‍ന്ന പരമ്പരാഗത ഇന്ത്യന്‍ സാരി ധരിച്ച് മണ്ഡപത്തിലെത്തിയപ്പോള്‍ ഷെര്‍വാണിയും തലപ്പാവും ധരിച്ച് വരനും എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. നേരത്തെ കാര്‍ത്തികിന്റെ ആദ്യ ഭാര്യ വിവാഹ മോചനം നേടിയിരുന്നു അതിനു ശേഷമായിരുന്നു ദീപികയുമായുള്ള വിവാഹം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top