വ്യാജപതിപ്പ് ഇറക്കുന്നവരെ വിമര്‍ശിച്ച് പ്രശസ്ത സംവിധായകന് ആഷിക് അബു രംഗത്തെത്തി. മലയാള സിനിമയുടെ നട്ടെല്ല് ചവിട്ടിയൊടിക്കാന്‍ ചിലര്‍ ഇറങ്ങിയിട്ടുണ്ട്. അവരാണ് ഈ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നതെന്ന് ആഷിക് പറയുന്നു. രഞ്ജിത്തിന്റെ ലീലയുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ വ്യാപകമായതിനെ തുടര്‍ന്നാണ് ആഷിക് അബു ഇതിനെതിരെ പ്രതികരിച്ചത്.
പൊരുതിയും കലഹിച്ചും നിവര്‍ന്നുവരുന്ന മലയാളസിനിമയുടെ നട്ടെല്ല് ചവിട്ടിയോടിക്കുന്ന പണിയാണ് സിനിമ പ്രേമികളായ കുറച്ചുപേര്‍ ‘ ലീല ‘ എന്ന സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച് ക്രൂരമായ വിനോദം ആസ്വദിക്കുന്നതിലൂടെ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മനസ്സില്‍ അല്പമെങ്കിലും സ്നേഹവും ബഹുമാനവും ഈ കലാരൂപത്തോടും ഈ വ്യവസായത്തോടും ബാക്കിയുള്ളവര്‍ ഈ ക്രിമിനല്‍ കര്‍മത്തില്‍ പങ്കാളികള്‍ ആവരുതേ എന്നപേക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.