സംവിധായകന്‍ ദീപന്‍ അന്തരിച്ചു; കൊച്ചി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

കൊച്ചി: പ്രമുഖ മലയാള സംവിധായകന്‍ ദീപന്‍ അന്തരിച്ചു. 47 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.സംസ്‌കാരം നാളെ തിരുവനന്തപുരത്തു നടക്കും. പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലിയുടെ മകനാണ്.

പുതിയമുഖം, ലീഡര്‍, ഹീറോ തുടങ്ങി ഏഴു ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ജയറാമിനെ നായകനാക്കി ‘സത്യ’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു. സുരേഷ് ഗോപി, അനൂപ് മേനോന്‍, കല്‍പന തുടങ്ങിയവര്‍ അഭിനയിച്ച ഡോള്‍ഫിന്‍ ബാറാണ് അവസാന ചിത്രം. ഷാജി കൈലാസ് ഉള്‍പ്പെടെയുള്ള സംവിധായകര്‍ക്കു കീഴില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top