മധുര: വികലാംഗ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഭിന്നശേഷിക്കാരനായ ഭര്‍ത്താവിനെയും ചുമലിലേറ്റി നടക്കുന്ന യുവതിയുടെ ദൃശ്യം വേദനയാകുന്നു. ഉത്തര്‍പ്രദേശിലെ മധുരയിലാണ് സംഭവം. വിമല എന്ന യുവതിയാണ് സിഎംഒ ഓഫീസില്‍ നിന്ന് വികലാംഗ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഭര്‍ത്താവിനെ ചുമലിലേറ്റി നടക്കുന്നത്. ട്രക്ക് ഡ്രൈവറായ അവരുടെ ഭര്‍ത്താവിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കാല് മുറച്ച് മാറ്റേണ്ടിവന്നു. മുച്ചക്രസൈക്കിളില്ലാത്തതിനാല്‍ അവര്‍ക്ക് ഭര്‍ത്താവിനെ ചുമന്ന് കൊണ്ട് നടക്കേണ്ടിവന്നിരിക്കുകയാണ്. ‘ഞങ്ങള്‍ക്ക് വീല്‍ ചെയറോ മുച്ചക്രസൈക്കിളോ ലഭിക്കാന്‍ ഒരു മാര്‍ഗവുമില്ലെന്ന് അവര്‍ പറയുന്നു. ഞങ്ങള്‍ പല പല ഓഫീസുകള്‍ കയറിയിറങ്ങി, എന്നാല്‍ ഇതുവരെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല’ വിമല മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെക്കുറിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഭൂപേന്ദ്ര ചൗധരിയോട് ചോദിച്ചപ്പോള്‍ ഇത്തരം ഒരു സംഭവം ഭൗര്‍ഭാഗ്യകരമാണെന്നും അന്വേഷിച്ച് ഉചിതമായ സഹായം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.