തിരുവല്ല: കന്യാസ്ത്രീകളെ മുക്കികൊന്നാലും ചോദിക്കാനാളില്ല എന്ന വസ്ഥയിലാണിപ്പോൾ കേരളം സിസ്‌റ്റർ ദിവ്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ ആരോപണവുമായി രംഗത്ത് റ്റ്രഹത്തുകയും ചെയ്തു .ഇന്നലെയാണ് കന്യാസ്ത്രീ വിദ്യാർത്ഥിനിയെ തിരുവല്ല പാലിയേക്കര ബസേലിയൻ സിസ്റ്റേഴ്സ് മാടത്തിനോട് ചേർന്നുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . സംഭവത്തിൽ ദുരൂഹതകൾ ഏറുന്നു എന്നാണു റിപ്പോർട്ടുകൾ പുറത്ത് വരുന്നത് . പെൺകുട്ടിയെ മഠത്തിനു സമീപത്തുള്ള സർക്കാർ ഹോസ്പിറ്റലിൽ കൊണ്ടുപോകാതെ സഭയുടെ ഉടമസ്ഥതയിലുള്ള ഹോസ്പിറ്റലിൽ കൊണ്ട്പോയ സംഭവവും പോലീസിൽ വിവരം അറിയിക്കാൻ എടുത്ത കാലതാമസവുമെല്ലാം ഏറെ ദുരൂഹതകൾ ഏറുകയാണ്. മഠത്തിൽ അഞ്ചാം വർഷ വിദ്യാർത്ഥിനിയായിരുന്നു മരിച്ച ദിവ്യ പി ജോൺ.
മഠത്തിൽ പതിവ് പ്രാർത്ഥന കഴിഞ്ഞ ശേഷം പഠനക്ലാസ്സ് നടക്കുമ്പോൾ മുറിയിൽ നിന്നുമിറങ്ങിയ ദിവ്യയെ പിന്നീട് സമീപത്തുള്ള മുപ്പതടിയോളം താഴ്ചയുള്ള കിണറ്റിൽ ചാടുകയായിരുന്നുവെന്നാണ് കൂടുള്ള കന്യാസ്ത്രീകൾ പറയുന്നത്. ഇരുമ്പ് ഗ്രിൽ കൊണ്ട് മൂടിയ കിണറിന്റെ ഓപ്പണർ തുറന്നു ദിവ്യ ചാടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷിയായ മറ്റൊരു സിസ്റ്റർ മൊഴി നൽകിയത്. സംഭവം രാവിലെ 11:45 നു പോലീസിൽ അറിയിക്കുകയും 12 മണിയോടെ ഫയർഫോഴ്‌സെത്തി കുട്ടിയുടെ മൃ-തദേഹം പുറത്തെടുക്കുകയായിരുന്നു.
സംഭവമറിഞ്ഞു ഫയർഫോഴ്സ് എത്തുമ്പോൾ കിണറിന്റെ ഇരുമ്പ് മൂടി നാല് മീറ്ററോളം ദൂരെയായി മാറ്റികിടക്കുകയായിരുന്നുവെന്നും മൃ-തദേഹം കിണറ്റിൽ പത്തടിയോളം താഴ്ചയിൽ മുങ്ങി കിടക്കുകയുമായിരുന്നുവെന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ മര-ണകാരണം എന്തെന്നുള്ളത് വ്യെക്തമാകുകയുള്ളുവെന്നാണ് തിരുവല്ല പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. കന്യാസ്ത്രീകളെ പാതിരാത്രിയിൽ ഏതെങ്കിലും നാരാധമന്റെ കിടപ്പ് മുറിയിലേക്ക് തള്ളിവിട്ടാലും ഒടുവിൽ പച്ചജീവനോടെ കിണറ്റിൽ മുക്കി കൊ-ന്നാലും ആരും ചോദിക്കാനില്ലെന്നു ലൂസി കളപ്പുരയ്ക്കൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു.