
മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലാ ആശുപത്രി സിവിൽ സർജനെ പുറത്താക്കി. ഓപ്പറേഷൻ തീയറ്ററിൽവച്ച് നഴ്സിനെ ചുംബിച്ചതിനാണ് ഡോക്ടറെ പുറത്താക്കിയത്. ഡോക്ടർ നഴ്സിനെ ചുംബിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ജില്ലാ കളക്ടർ ശശാങ്ക് മിശ്രയാണ് ഡോക്ടർക്കെതിരെ നടപടി സ്വീകരിച്ചത്. ഡോക്ടറിൽനിന്നു വിശദീകരണം തേടിയിട്ടുണ്ടെന്നും ശശാങ്ക് മിശ്ര പറഞ്ഞു. ഉജ്ജയിൻ ജില്ലാ ആശുപത്രിയിലെ നഴ്സിംഗ് ജീവനക്കാരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്.
Tags: doctor and nurse