പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസ്; പ്രതികളെ അറസ്റ്റ് ചെയ്തു, വിട്ടയച്ചു

കോഴിക്കോട്: പ്രസവശസ്ത്രക്രിയക്കിടെ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസില്‍ മൂന്ന് പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി. ഡോ. സി.കെ രമേശന്‍, നഴ്സുമാരായ എം. രഹന, കെ.ജി മഞ്ജു എന്നിവരാണ് ഹാജരായത്. അന്വേഷണ ഉദ്യോഗസ്ഥനായ എ.സി.പി സുദര്‍ശന്റെ മുന്നില്‍ ഹാജരായ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിട്ടു.

രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന മെഡിക്കല്‍ നെഗ്ലിജന്‍സ് വകുപ്പുകള്‍ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കത്രിക കുടുങ്ങിയ കേസില്‍ നാല് പ്രതികള്‍ക്കാണ് പൊലീസ് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്. ഒരാഴ്ചക്കുള്ളില്‍ ഹാജരാകാനായിരുന്നു നോട്ടീസില്‍ പറഞ്ഞിരുന്നത്. സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടാം പ്രതിയായ ഡോ. ഷഹന കോഴിക്കോട് വരാനുള്ള അസൗകര്യം ചൂണ്ടിക്കാട്ടി കോട്ടയത്താണ് ഹാജരായത്.

Top