ടൂപീസില്‍ ചിത്രമെടുത്ത ഡോക്ടര്‍ക്ക് കിട്ടിയത് മുട്ടന്‍പണി; വിവേചനത്തിനെതിരെ പോരാടാന്‍ ഉറച്ച് യുവതി

കുട്ടിക്കാലത്ത് മോഡലാകാന്‍ മോഹിച്ച ആളാണ് മ്യാന്‍മര്‍ സ്വദേശിനിയായ 29കാരി നാങ് മ്യൂ സാന്‍. എന്നാല്‍ ജീവിതം എത്തിച്ചത് വൈദ്യശാസ്ത്രലോകത്തും. ഒരു ഡോക്ടര്‍ ആയെങ്കിലും പഴയ സ്വപ്‌നങ്ങള്‍ പാടെ മറന്ന് പോയിരുന്നില്ല. എന്നാല്‍ സ്വപ്‌നങ്ങളെ താലോലിച്ചത് വിനയായിരിക്കുകയാണ് ഡോക്ടര്‍ക്ക്.

കുറച്ചുനാള്‍ രോഗികളെ പരിശോധിച്ച് അവര്‍ക്ക് മരുന്നെല്ലാം നിര്‍ദേശിച്ച് കടന്നുപോകുമ്പോഴാണ് പഴയ പാഷനെ കൂടെക്കൂട്ടിയാലോ എന്ന് ഡോക്ടര്‍ക്ക് തോന്നിയത്. പിന്നെ വൈകിയില്ല ബിക്കിനി ധരിച്ച് ഒരു മോഡലിനേക്കാള്‍ ഗ്ലാമറസായി നില്‍ക്കുന്ന ചിത്രങ്ങളെടുത്ത് അവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മണിക്കൂറുകള്‍ക്കുള്ളിലാണ് ഡോക്ടറുടെ ഫോളോവേഴ്‌സിന്റെ എണ്ണം വര്‍ധിച്ചത്. ബിക്കിനി ധരിച്ചുനില്‍ക്കുന്ന ഫോട്ടോകള്‍ വൈറലാവുകയും ചെയ്തു. ഇതോടെ സംഗതി മ്യാന്‍മര്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ ചെവിയിലുമെത്തി. മെഡിക്കല്‍ കൗണ്‍സില്‍ അധികൃതര്‍ സാനിനെ വിളിച്ചുവരുത്തി ശാസിച്ചു. ഇത്തരം ചിത്രങ്ങള്‍ ഇനി മുതല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാന്‍ പാടില്ലെന്നും നിലവിലുള്ളവ ഉടന്‍ തന്നെ നീക്കം ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. മ്യാന്‍മറിന്റെ സംസ്‌കാരത്തിന് യോജിക്കാത്ത വേഷവിധാനമാണെന്നും ഒരു ഡോക്ടറുടെ പദവിക്ക് ചേരാത്തതാണെന്ന കാരണമാണ് അവര്‍ ചൂണ്ടിക്കാട്ടിയത്.

എന്നാല്‍ പിന്‍വാങ്ങാന്‍ സാന്‍ തയ്യാറായിരുന്നില്ല. ഇതോടെ അവരുടെ മെഡിക്കല്‍ ലൈസന്‍സ് തന്നെ കൗണ്‍സില്‍ റദ്ദാക്കി. തനിക്ക് നേരെയുണ്ടായ നടപടിയെ ലിംഗവിവേചനമാണെന്നാണ് സാന്‍ വിശേഷിപ്പിച്ചത്.

സ്ത്രീകള്‍ ഉയര്‍ന്ന പദവികളില്‍ എത്തുന്നത് അംഗീകരിക്കാനാകാത്തവരാണ് ഈ നടപടിക്ക് പിറകിലുള്ളത്. സ്ത്രീകളെ അവര്‍ എന്ത് ധരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരക്കാര്‍ വിലയിരുത്തുക. എനിക്ക് പെരുമാറ്റ വൈകല്യമുണ്ടെന്നാണ് അവര്‍ ആക്ഷേപിച്ചത്.

ഇത് എന്റെ പാഷനാണ്. ഒരു മോഡലായി ജോലി ചെയ്യുന്നതാണ് എനിക്ക് കൂടുതല്‍ സംതൃപ്തിയും സന്തോഷവും നല്‍കുന്നത്. സ്ത്രീയുടെ ശരീരം സമൂഹത്തിന്റെ സ്വത്തല്ല. എന്റെ ശരീരം, എന്റെ അവകാശമാണ്. സാന്‍ കുറിക്കുന്നു.

Top