ഗാന്ധിനഗര്‍: രോഗിയോട് പോലും ക്രൂരത കാണിക്കുന്ന മനുഷ്യരുണ്ട്. അത്യാസന്നനിലയില്‍ ഐസിയുവില്‍ കിടക്കുന്ന പെണ്‍കുട്ടിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്തു. ആശുപത്രിയില്‍ പോലും പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിക്കാണ് ഈ ഗതി വന്നത്.
സംഭവത്തില്‍ ഡോക്ടറെ പൊലീസ് അറസ്റ്റുചെയ്തു. ഗുജറാത്തിലെ ഗാന്ധിനഗര്‍ അപ്പോളോ ആശുപത്രിയിലാണ് സംഭവം. ഡെങ്കിപ്പനി ബാധിച്ച് തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്ന 21 കാരിയാണ് ആശുപത്രിയില്‍ ക്രൂരപീഡനത്തിന് ഇരയായത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. രാത്രി ഷിഫ്റ്റില്‍ ജോലിക്കെത്തിയ ഡോക്ടര്‍ രാജേഷ് ചൗഹാനാണ് പെണ്‍കുട്ടിയെ മരുന്ന് മല്‍കി മയക്കിയശേഷം പീഡനത്തിന് വിധേയയാക്കിയത്. സംഭവത്തിന് കൂട്ടുനിന്ന വാര്‍ഡ് ബോയിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അമിത മരുന്ന് ഉപയോഗത്തെത്തുടര്‍ന്ന് മയക്കത്തിലായിരുന്ന പെണ്‍കുട്ടി ഇന്നലെയാണ് ബന്ധുക്കളോട് വിവരം പറഞ്ഞത്. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് ഡോക്ടറെയും സഹായിയെയും പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു. വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമായിട്ടുണ്ട്.