തൊടുപുഴയിലെ തൊമ്മന്‍കുത്ത് പുഴ കരകവിഞ്ഞൊഴുകുന്നത് കാണാനെത്തിയവരുടെ ശ്രദ്ധ മുഴുവന്‍ പതിഞ്ഞത് ഒരു നായയിലായിരുന്നു. വെള്ളം പൊങ്ങിയതോടെ അക്കരെയുള്ള തന്റെ കുഞ്ഞുങ്ങളുടെ അടുത്തെത്താന്‍ കഴിയാതെ വിഷമിക്കുന്ന നായ ആളുകള്‍ക്ക് ഒരു നൊമ്പരക്കാഴ്ചയായി. രാത്രിയോടെയാണ് നായ തൊമ്മന്‍കുത്ത് പാലം കടന്ന് പുഴയ്ക്ക് ഇക്കരെയെത്തിയത്. എന്നാല്‍ പുലര്‍ച്ചയോടെ പുഴ കരകവിഞ്ഞൊഴുകാന്‍ തുടങ്ങി. അതോടെ നായയ്ക്ക് അക്കരയ്ക്ക് കടക്കാന്‍ സാധിക്കാതെ വന്നു. ഉച്ചയ്ക്ക് വെള്ളം അല്പം കുറഞ്ഞതോടെ നായ പാലത്തിലൂടെ മറുകരയ്ക്ക് പോകാന്‍ ശ്രമിച്ചു. പക്ഷേ പകുതി വരെ മാത്രമേ പോകാന്‍ സാധിച്ചോളൂ. തിരികെ പോരേണ്ടി വന്നു. പല തവണ നായ അക്കരെ തന്റെ കുഞ്ഞുങ്ങളുടെ അടുത്തെത്താന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു മടങ്ങി. ആളുകളില്‍ ചിലര്‍ അതിനെ ബെല്‍റ്റില്‍ പിടിച്ച് അക്കരെ കടത്താന്‍ നോക്കി. എന്നാല്‍ നായ ശക്തമായി കുരച്ചതോടെ അവര്‍ ശ്രമം ഉപേക്ഷിച്ചു.
അക്കരെയെത്താനാകാതെ നായ; തൊമ്മന്‍കുത്ത് പുഴ കരകവിഞ്ഞൊഴുകുന്നത് കാണാന്‍ എത്തുന്നവര്‍ക്ക് മുന്നിലെ നൊമ്പരക്കാഴ്ച
Tags: rain kerala