വാഷിംഗ്ടൺ: ട്രംപ് ഭരണകൂടത്തിൽ നിർണ്ണായക ചുമതലയുമായി ടെസ്‌ലാ മേധാവിയും ലോകത്തെ ഏറ്റവും വലിയ സമ്പന്നനുമായ ഇലോൺ മസ്‌കും .ഇന്ത്യൻ വംശജനും വ്യവസായിയുമായ വിവേക് രാമസ്വാമിയും മാസ്കിനൊപ്പം ട്രംപ് നിയമിച്ചിട്ടുണ്ട് .അമേരിക്കൻ സർക്കാരിന്റെ സർക്കാരിൽ കാര്യക്ഷമതാ വകുപ്പിൻ്റെ ചുമതലയാണ് ട്രംപ് ഇവർക്ക് നൽകിയിരിക്കുന്നത്. സർക്കാരിൻ്റെ ചെലവ് കുറയ്ക്കാനും കാര്യക്ഷമത വർധിപ്പിക്കാനുമാണ് നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ തീരുമാനം. ഇതിൻ്റെ ഭാഗമായി കാര്യക്ഷമത കുറഞ്ഞ നിരവധി പേർക്കെതിരെ നടപടിയുണ്ടാകും എന്നാണ് കരുതപ്പെടുന്നത്.
ട്രംപ് പറയുന്നത് പ്രകാരം ഇരുവരും സർക്കാരിന് പുറത്ത് നിന്ന് ഉപദേശങ്ങളും മാർഗ നിർദ്ദേശങ്ങളും മാർഗനിർദ്ദേശങ്ങളും നൽകുമെന്നും വലിയ തോതിലുള്ള ഘടനാപരമായ പരിഷ്ക്കാരങ്ങൾക്കായി വൈറ്റ് ഹൗസ്, ഓഫീസ് ഓഫ് മാനേജ്മെന്റ്, ബജറ്റ് എന്നിവയുമായി പങ്കാളികളാകുമെന്നുമാണ് വിവരം. സർക്കാരിന്റെ ചെലവ് കുറയ്ക്കുന്നതിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് മസ്ക്കിനെ സർക്കാരിന്റെ ഭാഗമാക്കിക്കൊണ്ടുള്ള നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി അമേരിക്കയിൽ ആയിരക്കണക്കിന് സർക്കാർ ജീവനക്കാർക്ക് ജോലി നഷ്ടമാവാൻ സാധ്യതയുണ്ട്.
എന്താണ് ട്രംപ് സർക്കാരിസെ കാര്യക്ഷമത വകുപ്പ്? ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള പുതിയ യു എസ് സർക്കാരിലെ പുതിയ വിഭാഗമാണ് കാര്യക്ഷമത വകുപ്പ്. ഇത് ആദ്യം നിർദ്ദേശിച്ചത് മസ്ക്ക് തന്നെയാണ്. സർക്കാർ ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കുന്നതിനുള്ള ഒരു മാർഗമായി ട്രംപ് ഇതിനെ കാണുന്നു. ‘ഡോജ്’ എന്ന ചുരുക്ക പേരിലാണ് ഈ ഡിപ്പാർട്ട്മെന്റ് അറിയപ്പെടുന്നത്.
അതേ സമയം ഈ ഡിപ്പാർട്ട്മെന്റ് എങ്ങനെ പ്രവർത്തിക്കും എന്നത് വ്യക്തമല്ല, ട്രംപിന്റെ അഭിപ്രായത്തിൽ ഈ വകുപ്പിന് കീഴിലുള്ള ട്രംപിന്റെയും മസ്ക്കിന്റെയും ദൗത്യം സർക്കാർ ബ്യൂറോക്രസി കുറയ്ക്കുക, അധിക നിയന്ത്രണങ്ങൾ വെട്ടിക്കുറയ്ക്കുക, പാഴ് ചെലവ് കുറയ്ക്കുക, ഫെഡറൽ ഏജൻസിയെ പുന:സംഘടിപ്പിക്കുക എന്നിവയായിരിക്കും.
ഈ രണ്ട് അത്ഭുത വ്യക്തികൾ ഒരുമിച്ച്, ഗവൺമെൻ്റ് ബ്യൂറോക്രസിയെ തകർക്കാനും അധിക നിയന്ത്രണങ്ങൾ വെട്ടിക്കുറയ്ക്കാനും പാഴ് ചെലവുകൾ വെട്ടിക്കുറയ്ക്കാനും ഫെഡറൽ ഏജൻസികളെ പുനഃക്രമീകരിക്കാനും എൻ്റെ ഭരണകൂടത്തിൽ വഴിയൊരുക്കും – ‘സേവ് അമേരിക്ക’ പ്രസ്ഥാനത്തിന് വളരെ അത്യന്താപേക്ഷിതമാണ് ഈ നടപടി. ട്രംപ് പറഞ്ഞു
2026 ജൂലൈ 4-നകം അവരുടെ പ്രവർത്തനം അവസാനിക്കുമെന്ന് ട്രംപ് പറഞ്ഞു. സ്വാതന്ത്ര്യ പ്രഖ്യാപനം ഒപ്പിട്ടതിൻ്റെ 250-ാം വാർഷികത്തിൽ ചെറുതും കൂടുതൽ കാര്യക്ഷമവുമായ ഒരു സർക്കാർ രാജ്യത്തിന് ഒരു “സമ്മാനം” ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ സ്ഥാപകനും മുൻ റിപ്പബ്ലിക്കൻ പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമാണ് ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി. ടെസ്‌ല, എക്‌സ് (മുമ്പ് ട്വിറ്റർ), സ്‌പേസ് എക്‌സ് എന്നിവയുടെ ഉടമയാണ് ലോകത്തെ ഏറ്റവും സമ്പന്നനായ എലോൺ മസ്‌ക്. ഇവർ രണ്ടുപേരും ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ വലിയ രീതിയിൽ പിന്തുണച്ചിരുന്നു.