ഉത്തരകൊറിയയുമായി ചര്‍ച്ചക്ക് തയാറെന്ന് അമേരിക്ക; ലോകം കാതോര്‍ക്കുന്നു.

ശാലിനി ( Herald Exclusive   )
വാഷിങ്ങ്ടന്‍ : ഏറെ ദിവസങ്ങളായി ഉത്തരകൊറിയ- അമേരിക്ക വാക്പൊരു തുടങ്ങിയിട്ട്. യുഎസില്‍ മുഴുവനായി എത്താവുന്ന തരത്തിലുള്ള ആണവായുധങ്ങള്‍ ഉത്തര കൊറിയയുടെ കൈവശമുണ്ടെന്നും ഇക്കാര്യം വ്യക്തമായി അറിയാവുന്നത് കൊണ്ടാണ് യുഎസ് ആക്രമണത്തിന് മുതിരാത്തത് എന്നും കിംഗ് ജോന്ഗ് ഉന്‍ പുതു വര്‍ഷ ദിനത്തില്‍ പ്രഖ്യാപിച്ചു. ബാലിസ്റ്റിക് മിസൈലുകളുടെയും അണ്വായുധങ്ങളുടെയും വന്‍തോതിലുള്ള നിര്‍മ്മാണത്തില്‍ ഈ വര്‍ഷം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും രാജ്യ സുരക്ഷയ്ക്കു ഭീഷണിയുണ്ടാകുന്ന വേളയില്‍ മാത്രമേ ഇവ ഉപയോഗിക്കുകയുള്ളുവെന്നും കിം പറഞ്ഞു.എന്നാല്‍ അതിലും വലുതും ശക്തവുമായ ആണവശക്തിഅമേരിക്കക്ക് ഉണ്ടെന്നും അതിന്റെ ബട്ടന്‍ തന്റെ കൈയില്‍ ആണെന്ന് ട്രംപും മറുപടി നല്‍കി. നിരന്തരം ആണവ ഭീഷണി മുഴക്കുന്ന ഉത്തരകൊറിയന്‍ പ്രസിഡന്‍റ് കിം ജോംഗ് ഉന്നിന്‍റെ മാനസിക നില പരിശോധിക്കണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്സ് പറഞ്ഞിരുന്നു. കിം ജോംഗ് ഉന്നിന്‍റെ മാനസിക നില പരിശോധിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്നും കഴിഞ്ഞ നാല് വര്‍ഷമായി നിരവധി തവണയാണ് അദ്ദേഹം മിസൈല്‍ പരിശീലനം നടത്തുകയും രാജ്യത്തിനെതിരെ ഭീഷണി മുഴക്കുകയും ചെയ്യുന്നതെന്നും അമേരിക്കന്‍ പ്രസിഡന്റ് ട്രംപും രംഗത്തെത്തി. ഇതോടെ ഉത്തര കൊറിയ- അമേരിക്ക ബന്ധം ആളിക്കത്തി.

എന്നാലിന്ന് ഉത്തര കൊറിയന്‍ നേതാവ് കിം ജോന്ഗ് ഉന്നുമായി ചര്‍ച്ചക്ക് തയാറാണ് എന്നും ഇരു കൊറിയകളും തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ പുരോഗമനപരമായ മുന്നേറ്റം ഉണ്ടാകട്ടെ എന്ന് ആശംസിച്ചും ട്രംപ് രംഗത്ത്‌ വന്നിരിക്കുകയാണ്. ദക്ഷിണ കൊറിയയുമായി രണ്ടു വര്‍ഷമായി മുടങ്ങിക്കിടന്ന ചര്‍ച്ചകള്‍ പുനരാരംഭിക്കാം എന്ന് ഉത്തരകൊറിയ വ്യക്തമാക്കി. ഇക്കാര്യം സ്വാഗതം ചെയ്താണ് ട്രംപ് ഇപ്പോള്‍ രംഗത്ത്‌ വന്നത്. ഈ വര്ഷം ദക്ഷിണ കൊറിയയില്‍ നടക്കുന്ന ശീതകാല ഒളിമ്പിക്സില്‍ ഉത്തര കൊറിയ പങ്കെടുക്കണം എന്നും ഇരു രാജ്യങ്ങളും ഒരുമിച്ചു 2018 ലെ കായിക മാമാങ്കം ഉയര്‍ത്തണം എന്നും ട്രംപ് പറഞ്ഞു. താന്‍ ഇടപെട്ടില്ലായിരുന്നു എങ്കില്‍ ഇരു കൊറിയകളും ചര്‍ച്ചകള്‍ക്ക് തയാറകില്ലായിരുന്നു എന്നും ഉന്നിനറിയാം താന്‍ വെറുതെ ഒന്നും പറയില്ലെന്ന്. ഇരു കൊറിയകളും തമ്മില്‍ യോജിച്ചാല്‍ അത് നല്ലൊരു നാളെ സമ്മാനിക്കും എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ള പോര് രണ്ടു വന്‍ ആണവ രാഷ്ട്രങ്ങള്‍ തമ്മിലുള്ള പോരായി ലോകം വീക്ഷിക്കുന്നു. അതിനാല്‍ ട്രംപിന്റെ ഈ പ്രസ്താവനയുടെ മറുപടിയായി കിംഗ് ജോന്ഗ് ഉന്‍ എന്ത് പറയുമെന്ന് കാതോര്‍ക്കുകയാണ് ലോകം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top