ബി.ജെ.പി എം.എല്‍.എ ലൈംഗികമായി പീഡിപ്പിച്ചാല്‍ പെൺകുട്ടികൾ ചോദ്യം ചെയ്യരുത്: രാഹുല്‍ഗാന്ധി.ഇത് പെണ്‍കുട്ടികള്‍ക്ക് ഒരു പുതിയ പാഠം തന്നെയെന്ന് രാഹുൽ ഗാന്ധി

ന്യൂദല്‍ഹി: ഉന്നാവോ ബലാത്സംഗക്കേസില്‍ ഇരയായ പെണ്‍കുട്ടി കാറപടകത്തില്‍പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബി.ജെ.പിയെ പരിഹസിച്ച് കൊണ്ട് രാഹുല്‍ ഗാന്ധി എം.പി. നിങ്ങളെ ലൈംഗികമായി പീഡിപ്പിച്ച ബി.ജെ.പി എം.പിയെ ഒരിക്കലും ചോദ്യം ചെയ്യരുതെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പരിഹസിച്ചു. “പെണ്‍കുട്ടികളെ രക്ഷിക്കൂ, പെണ്‍കുട്ടികളെ പഠിപ്പിക്കൂ, ഇന്ത്യന്‍ പെണ്‍കുട്ടികള്‍ക്കായി ഒരു പുതിയ പാഠം. ബി.ജെ.പി എം.എല്‍.എ ലൈംഗികമായി പീഡിപ്പിച്ചാല്‍ ചോദ്യം ചെയ്യരുത്” രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

‘ബേട്ടി ബച്ചാവോ-ബേട്ടി പഠാവോ, ഇതാണ് പുതിയ വിദ്യാഭ്യാസ ബുള്ളറ്റിന്‍. ഒരു ബി.ജെ.പി എം.എല്‍.എ നിങ്ങളെ ആക്രമിക്കുകയാണെങ്കില്‍ നിങ്ങളത് ചോദ്യം ചെയ്യാന്‍ പാടില്ല.’ എന്നായിരുന്നു രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തത്.ഇന്നലെ റായ്ബറേലിയിലാണ് അപകടമുണ്ടായത്. ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വാഹനം ഓടിച്ചിരുന്ന അഭിഭാഷകനും യുവതിയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവം വിവാദത്തിനു വഴിവച്ചതോടെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെംഗാറിനെതിരെ കൊലക്കുറ്റം ചുമത്തി. എം.എല്‍.എയ്ക്ക് പുറമെ​ സഹോദരന്‍ മനോജ് സെംഗാറിനും മറ്റ് എട്ട് പേര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊലക്കുറ്റം, ക്രിമിനല്‍ ഗൂഢാലോചന എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

വാഹനാപകടക്കേസ് സി.ബി.ഐക്ക് വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് നേരത്തെ ലഖ്‌നൗ ഡി.ഐ.ജി വ്യക്തമാക്കിയിരുന്നു. സി.ബി.ഐ ഉദ്യോഗസ്ഥര്‍ ഉന്നാവോയിലെത്തി പെണ്‍കുട്ടിയുടെ കുടുംബാംഗളെ കണ്ടു. കേസ് ഉടര്‍ സി.ബി.ഐ ഏറ്റെടുത്തേയ്ക്കും. നിലവില്‍ ഉന്നാവോയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട കേസ് സി.ബി.ഐയാണ് അന്വേഷിക്കുന്നത്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണ്. പെണ്‍കുട്ടി അപകടനില തരണം ചെയ്‌തെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം അഭിഭാഷകന്റെ നിസ അതീവ ഗുരുതരാവസ്ഥയിലാണ്. 24 മണിക്കൂറിനു ശേഷമേ അരോഗ്യനിലയെകുറിച്ച് എന്തെങ്കിലും പറയാനാകു എന്ന് ഡോക്ടര്‍ പറഞ്ഞു.

വാഹനം അപകടത്തില്‍പ്പെട്ടതിന് പിന്നാലെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചിരുന്നു. അപകടത്തിന് പിന്നാലെ കേസില്‍ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ടിരുന്നു. സംഭവം ആസൂത്രിതമാണെന്ന് യുവതിയുടെ കുടുംബവും ആരോപിച്ചു.

അതിനിടെ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാറിലിടിച്ച ട്രക്കിന് നമ്പര്‍ പ്ലേറ്റ് ഇല്ലായിരുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. നമ്പര്‍ പ്ലേറ്റ് കറുത്ത പെയിന്റടിച്ച് മായ്ച്ച നിലയിലാരുന്നുവെന്നും പെണ്‍കുട്ടിയ്ക്ക് നല്‍കിപ്പോന്ന പൊലീസ് സുരക്ഷ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നെന്നും ആക്ഷേപമുണ്ട്.

കോടതി അനുവദിച്ചിരുന്ന പൊലീസ് സുരക്ഷ രണ്ടുദിവസം മുന്‍പ് യു.പി പൊലീസ് അകാരണമായി പിന്‍വലിച്ചെന്നാണ് ആക്ഷേപം. എന്നാല്‍ കുടുംബം പറഞ്ഞതിനെ തുടര്‍ന്നാണ് സുരക്ഷ പിന്‍വലിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ഡ്രൈവറും വാഹന ഉടമയും അറസ്റ്റിലായിട്ടുണ്ട്.

Top