സ്ത്രീധന തര്‍ക്കം; വിവാഹം വേണ്ടെന്ന് ബന്ധുക്കള്‍; പെണ്‍കുട്ടി ജീവനൊടുക്കി

വിവാഹം റദ്ദാക്കിയതിനെ തുടർന്ന് യുവാവും പെണ്‍കുട്ടിയും ജീവനൊടുക്കാൻ ശ്രമിച്ചു. ഉത്തർപ്രദേശ് ഗാസിയാബാദിലെ ഹോട്ടലിലാണ് ഇരുവരും ജീവനൊടുക്കാൻ ശ്രമിച്ചത്. ഇതിൽ പെണ്‍കുട്ടി മരിച്ചതായി പോലീസ് അറിയിച്ചു. യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സ്ത്രീധനത്തെ സംബന്ധിച്ച തർക്കത്തെ തുടർന്നാണ് വിവാഹം റദ്ദാക്കുന്നതിലേക്കു ബന്ധുക്കൾ കടന്നത്.

ഇതേതുടർന്ന് പത്തൊന്പതുകാരി പൂജ സൾഫസ് ടാബ്ലറ്റുകൾ അധികമായി കഴിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പ്രതിശുതവരൻ സുബോധാണ് ഇതു സംബന്ധിച്ച് ബന്ധുക്കളെ വിളിച്ചറിയിച്ചത്. ഹോട്ടൽ അധികൃതര്‍  ഇരുവരെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പെണ്‍കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. സുബോധിന്‍റെ നില ഗുരുതരമായി തുടരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top