കൊച്ചി: കമ്യൂണിസ്റ്റ് സഹയാത്രികനും പന്ത്രണ്ട് വർഷത്തോളം പാർലമെന്റംഗമായും കേരള നിയമസഭാഗവും ആയ പ്രവർത്തിച്ച ഡോ. സെബാസ്റ്റ്യൻ പോൾ സിപിഎമ്മിന്റെ എതിരാളി ബിജെപിയോട് അടുക്കുകയാണോ? കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായിയുടെ ഓൺലൈൻ മാധ്യമ വേട്ട തടയാൻ ബി.ജെ.പിയുടെ നാലാമൻ ബി.എൽ സന്തോഷ് നേരിട്ട് കൊച്ചിയിൽ,പ്രത്യേകം ക്ഷണിച്ച ഓൺലൈൻ മാധ്യമ മേധാവികളുമായി നടത്തിയ ചർച്ചയിൽ ഡോ സെബാസ്റ്റ്യൻ പോൾ ചെയർമാൻ ആയിട്ടുള്ള സൗത്ത് ലൈവ് പങ്കെടുത്തിരുന്നു.
ബി.ടി.എച്ച് ഹോട്ടലിൽ നിർണ്ണായക ചർച്ച നടത്തിയവരിൽ ഇപ്പോൾ വിവാദത്തിൽ ഉള്ള മറുനാടൻ മലയാളി ഇല്ലായിരുന്നു .എന്നാൽ ബ്ളാക് മെയിൽ വ്യാജ വാർത്ത , ഭയപ്പെടുത്തി ഭീക്ഷണിപ്പെടുത്തി പണം തട്ടുന്ന സംഘമായി മാറി, പോക്സോ കേസുകൾ അടക്കമുള്ളവയിൽ പ്രതി സ്ഥാനത്ത് നിൽക്കുന്ന കർമ്മ ന്യുസ് ഉണ്ടായിരുന്നു .കർമ്മക്കൊപ്പം , മലയാളി വാർത്ത, നവ കേരള ന്യൂസ്, ഫസ്റ്റ് റിപോർട്ട്, തത്വമയി ന്യൂസ്, ദി ജേണലിസ്റ്റ്, ന്യൂസ് കഫേ, ന്യൂസ് ഇന്ത്യാ മലയാളം, ചങ്ങാതി കൂട്ടം തുടങ്ങിയ മാധ്യമങ്ങൾ മീറ്റീങ്ങിൽ പങ്കെടുത്തിരുന്നു .
ഡോ. സെബാസ്റ്റ്യൻ പോൾ സിപിഎമ്മിന് എതിരായി ബിജെപി പാളയത്തിൽ എത്തിയോ എന്ന് ചിലരെങ്കിലും ഈ വാർത്തകൾ കാന്റ് സംശയം ഉന്നയിച്ചിരുന്നു .എന്നാൽ അത് ശരിയല്ല എന്ന് വാദിച്ചവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഡോ സെബാസ്റ്റ്യൻ പോൾ ഇന്ന് സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ ഏഷ്യാനെറ്റ് ന്യുസവറിൽ പ്രതികരിച്ചു .
ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളിക്കെതിരായ പൊലീസ് നടപടിക്കെതിരെ സെബാസ്റ്റ്യൻ പോൾ. ബിബിസി റെയിഡ് അപലപിച്ചവർ ഇതും അപലപിക്കണമെന്ന് സെബാസ്റ്റ്യൻ പോൾ ന്യൂസ് അവറിൽ പറഞ്ഞു. അപകീർത്തി കേസിൽ പൊലീസ് ഇത്ര സന്നാഹത്തോടെ നീങ്ങണമോ എന്നും സെബാസ്റ്റ്യൻ പോൾ ചോദിച്ചു. മാധ്യമസ്ഥാപനത്തിനെതിരെ ഇത്തരം നടപടി എടുക്കാൻ ആർക്കും അധികാരമില്ല. പൊലീസിനെ നിയന്ത്രിക്കുന്നവർ ഇത് കണ്ടില്ലെന്ന് നടിക്കരുതെന്നും സെബാസ്റ്റ്യൻ പോൾ വിമർശിച്ചു.
പൊലീസ് നടപടികളോട് കടുത്ത വിയോജിപ്പുണ്ട്. മറുനാടനന്‍ മലയാളിയും ഷാജന്‍ സ്‌കറിയയുടെ മാധ്യമ പ്രവര്‍ത്തനത്തോടും യോജിപ്പില്ല. ഒരു എംഎല്‍എ നല്‍കിയ അപകീര്‍ത്തി കേസില്‍ ഇത്രവലിയ പൊലീസ് സന്നാഹം എന്തിനാണ്. ഒരു മാധ്യമ സ്ഥാപനത്തിന്റെ ഓഫീസില്‍ കയറി തെളിവ് ശേഖരണമെന്ന് പറഞ്ഞ് കൊണ്ട് കമ്പ്യൂട്ടറുകളും ക്യാമറയും എടുത്തുകൊണ്ട് പോകുന്നത് ശരിയല്ല. ആ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വനിതകള്‍ ഉള്‍പ്പെടെയുള്ളവരുടെ വീട്ടില്‍ പരിശോധ നടത്തി എന്താണ് പൊലീസിന് നേടിയെടുക്കേണ്ടത്. പൊലീസ് തേര്‍വാഴ്ച്ച എന്ന പദം തന്നെയാണ് ഉപയോഗിക്കേണ്ടത്.
മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ ഓഫീസുകളിൽ പൊലീസ് റെയ്ഡ് നടത്തി മുഴുവൻ കമ്പ്യൂട്ടറുകളും പിടിച്ചെടുത്തിരുന്നു. തിരുവനന്തപുരം പട്ടം ഓഫീസിലായിരുന്നു റെയ്ഡ്. 29 കമ്പ്യൂട്ടർ, ക്യാമറകൾ, ലാപ്ടോപ് എന്നിവയാണ് കൊച്ചി പോലീസ് കസ്റ്റഡിയിൽ എടുത്തത് സ്ഥാപനത്തിൽ പ്രവേശിക്കരുത് എന്നും ജീവനക്കാർക്ക് നിർദ്ദേശം നൽകി. രാത്രി 12 മണിയോടെ ആയിരുന്നു നടപടി. മുഴുവൻ ജീവനക്കാരുടെയും ലാപ്ടോപ്പും കസ്റ്റഡിയിൽ എടുത്തു. ഷാജൻ സ്കറിയയെ കണ്ടെത്താനുള്ള പരിശോധന തുടരുന്നതായി കൊച്ചി പോലീസ് അറിയിച്ചിട്ടുണ്ട്.
പിവി ശ്രീനിജൻ എം എൽ എയ്ക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിലാണ് കൊച്ചി സിറ്റി പൊലീസിന്റെ നടപടി. മറുനാടൻ മലയാളി ചാനൽ മേധാവി ഷാജൻ സ്കറിയക്കെതിരെ അടക്കം എസ് സി – എസ് ടി പീഡന നിരോധന നിയമം അനുസരിച്ച് കേസ് എടുത്തിരുന്നു. ഇതിൽ ഷാജൻ സ്കറിയ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നെങ്കിലും കോടതി ഹർജി തള്ളിയിരുന്നു.
രാഷ്ടീയ പ്രേരിതമായ കേസാണെന്നും പൊലീസ് ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നുമായിരുന്നു കോടതിയിൽ ഹർജിക്കാരന്‍റെ പ്രധാന വാദം. എന്നാൽ പ്രോസിക്യൂഷൻ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ ഗുരുതരമെന്ന് വിലയിരുത്തിയാണ് ജസ്റ്റീസ് വി. ജി അരുൺ ഹർജി തളളിയത്. എറണാകുളം ജില്ലാ സെഷൻസ് കോടതിയും ജാമ്യാപേക്ഷ നിരസിച്ചിരുന്നു.