മന്ത്രി തോമസ് ഐസക്കിന്റെ വിദേശത്തുള്ള മകള്‍ക്ക് വിവാഹം. ആഗസ്റ്റ് 12 ന് വെള്ളിയാഴ്ച ന്യുയോര്‍ക്കില്‍ വച്ചാണ് വിവാഹമെന്ന് തോമസ് ഫേസ്ബുക്കിലൂടെ അറിയിച്ചു. തോമസ് ഐസക്ക് വിവാഹബന്ധം വേര്‍പ്പെടുത്തിയിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി എന്നാണ് പറയുന്നത്. ഭാര്യയും മക്കളും അമേരിക്കയിലാണ് താമസം.
വേര്‍പിരിഞ്ഞു താമസിക്കുന്ന മകളുടെ വിവാഹത്തിന് തോമസ് ന്യൂയോര്‍ക്കിലേക്ക് പോകുകയാണ്. ന്യുയോര്‍ക്ക് യൂണിവേ ഴ്‌സിറ്റി യില്‍ പബ്ലിക് ഹെല്‍ത്തില്‍ മാസ്റ്റേഴ്‌സ് ഡിഗ്രിക്ക് പഠിക്കുന്ന മാക്‌സ് മെക്ലെന്‍ബര്‍ഗ് ആണ് മകള്‍ സാറയുടെ വരന്‍.
തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ-
സാറ ന്യുയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ സോഷ്യോളജിയില്‍ പി.എച്ച്.ഡി ചെയ്യുകയാണ്. തമിഴ്‌നാട്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിലെ കാര്‍ നിര്‍മ്മാണ വ്യവസാ യത്തിലെ തൊഴില്‍ബന്ധങ്ങളുടെ താരതമ്യ പഠനമാണ് വിഷയം. ഗുജറാത്തില്‍ യാതൊരുവിധ തൊഴില്‍ സുരക്ഷിതത്വവും ഇല്ല. സര്‍ക്കാര്‍ കേവലം സാക്ഷി മാത്രം. ഹരിയാനയില്‍ മാരുതി കാര്‍ പൊതുമേഖലയായിരുന്നപ്പോള്‍ തൊഴില്‍ ബന്ധങ്ങള്‍ കൂടുതല്‍ പൊതുമേഖല പോലെയായിരുന്നു. ഈ തൊഴില്‍ സുരക്ഷാ കവചത്തെ സര്‍ക്കാര്‍ സഹായത്തോടെ തല്ലിതകര്‍ത്ത് ഗുജറാത്ത് പോലെയാക്കി മാറ്റുന്നതിന്റെ സംഘര്‍ഷങ്ങളാണ് അവിടെ.
ചെന്നൈയിലാകട്ടെ സര്‍ക്കാരിന്റെ മധ്യസ്ഥതയില്‍ താരതമ്യേന മെച്ചപ്പെട്ട തൊഴില്‍ സുരക്ഷിതത്വം ഉണ്ട്. ഈ സ്ഥിതിവിശേഷത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങള്‍ സാറ വിശകലനം ചെയ്യുന്നുണ്ട്. ഏതാനും ദിവസം ഞാന്‍ ന്യുയോര്‍ക്കില്‍ ഉണ്ടാകും. രണ്ടോ- മൂന്നോ ദിവസം കാന്‍സാസ് സിറ്റിയില്‍ ഐസനോവര്‍ പ്രസിഡന്‍ഷ്യല്‍ ആര്‍ക്കേവ്‌സില്‍ ആയിരി ക്കും. 1957-59 കാലത്തെ കേരളത്തെക്കുറി ച്ചുള്ള ചില രേഖകള്‍ പരതാനാണ് ഉദ്ദേശിക്കുന്നത്. എന്റെ ഫെയ്‌സ്ബുക്ക് സുഹൃത്തു കള്‍ക്ക് ആര്‍ക്കെങ്കിലും ഈ ആര്‍ക്കേവ്‌സുമായി ബന്ധമുണ്ടെങ്കില്‍ സഹായം സ്വീകരിക്കുന്നതില്‍ സന്തോഷമേയുള്ളൂ.
അവസാനമായി എന്റെ മക്കളെ ക്കുറിച്ച് പറയുമ്പോഴെല്ലാം മക്കളെ അമേരിക്കയില്‍ വളര്‍ത്തുന്നതിന്റെ ഇരട്ടത്താപ്പ് സംബന്ധിച്ച ആക്ഷേപവുമായി രംഗപ്രവേശം ചെയ്യാറുള്ള ചില ചങ്ങാതിമാരുണ്ട്. അവരുടെ അറിവിലേയ്ക്കായി പറയട്ടെ, എന്റെ വിവാഹ ബന്ധം വേര്‍പ്പെടുത്തിയിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി. മക്കള്‍ കുട്ടിക്കാലം മുതല്‍ അമ്മയോടൊപ്പം വിദേശത്താണ് വളര്‍ന്നത്. അവരുടെ വിദ്യാഭ്യാസത്തിലും വളര്‍ച്ചയിലും എന്റെ പങ്ക് വളരെ ചെറുതാണെന്ന കാര്യം കുറ്റബോധത്തോടെ പറയട്ടെ.