മയക്കുമരുന്ന് കേസ് ഞെട്ടിച്ചു.അനൂപിന് നല്‍കിയത് ആറ് ലക്ഷം രൂപ; വിശദീകരിച്ച് ബിനീഷ് കൊടിയേരി. ഹോട്ടല്‍ തുടങ്ങാന്‍ പണം നല്‍കിയത് ബിനീഷ് കോടിയേരി’; മയക്കുമരുന്ന് കേസിലെ പ്രതി അനൂപിന്റെ മൊഴി പുറത്ത്

കോഴിക്കോട്: ലഹരി മാഫിയയുമായി ബന്ധപ്പെടുത്തി പികെ ഫിറോസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിനീഷ് കോടിയേരി. അറസ്റ്റിലായ അനൂപ് മുഹമ്മദിനെ നന്നായി അറിയാം എന്നാണ് ബിനീഷ് പറയുന്നത്. എന്നാല്‍ മയക്കുമരുന്ന് കേസ് ഞെട്ടിപ്പിക്കുനതാണെന്നും ബിനീഷ് പ്രതികരിച്ചു.ബെംഗളുരു കമ്മനഹള്ളിയില്‍ ഹോട്ടല്‍ തുടങ്ങാന്‍ ബിനീഷ് കോടിയേരി പണം നല്‍കിയെന്ന് മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ പ്രതി മുഹമദ് അനൂപിന്റെ മൊഴി. ബെംഗളുരു കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് കേസില്‍ ജൂലൈ 21നാണ് കൊച്ചി സ്വദേശി മുഹമദ് അനൂപ്, റിജേഷ് രവീന്ദ്രന്‍, കന്നഡ സീരിയല്‍ നടി അനിഘ എന്നിവര്‍ പിടിയിലായത്. കമ്മനഹള്ളിയിലെ ഹൈയാറ്റ് ആഗ്നസ് ആര്‍ക്കേഡ് എന്ന ഹോട്ടല്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണം നടത്തിയെന്നാണ് കേസ്.

2015-ല്‍ കമ്മനഹള്ളിയില്‍ ആരംഭിച്ച ഹോട്ടലിന് പണം മുടക്കിയത് ബിനീഷ് കോടിയേരിയാണെന്നാണ് മുഹമദ് അനൂപിന്റെ മൊഴിയാണ് പുറത്തുവന്നിരിക്കുന്നത്. 2013 മുതല്‍ ബംഗളുരുവിൽ മയക്കുമരുന്ന് ഇടപാടുകള്‍ തുടങ്ങിയെന്നും മൊഴിയിലുണ്ട്. കമ്മനഹള്ളി കേന്ദ്രീകരിച്ച് കോളജ് വിദ്യാര്‍ഥികള്‍ക്കും നൈറ്റ് പാര്‍ട്ടികള്‍ക്കും മയക്കുമരുന്ന് വിതരണം ചെയ്തിട്ടുണ്ടന്നും അനൂപ് കര്‍ണ്ണാടക നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ വിഭാഗത്തോട് പറഞ്ഞിട്ടുണ്ട്. ഇതിനിടെ പ്രതികള്‍ കുമരകത്ത് നടത്തിയ നൈറ്റ് പാര്‍ട്ടിയുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. ബനീഷിന്റെ മയക്കുമരുന്ന് മാഫിയാ ബന്ധം അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


അതേസമയം അനൂപ് സുഹൃത്താണെന്നും അയാൾക്ക് മയക്കുമരുന്ന് മാഫിയയുമായുള്ല ബന്ധം അറിയില്ലെന്നും ബിനീഷ് കോടിയേരി പറഞ്ഞു. ബിസിനസ് ആവശ്യത്തിനായി മൂന്ന് ലക്ഷം രൂപ അനൂപിന് നല്‍കിയിട്ടുണ്ടെന്നും ബിനീഷ് പറഞ്ഞു.ബംഗളുരുവിൽ പിടിയിലായവര്‍ക്ക് കേരളത്തിലെ നിരവധി സിനിമാപ്രവര്‍ത്തകരുമായി ബന്ധമുണ്ടെന്നും യൂത്ത് ലീഗ് ആരോപിച്ചു. അനൂപിനെ ജൂലൈ ഒന്ന് മുതല്‍ സിനിമാമേഖലയിലുള്ള പലരും വിളിച്ചതിന്റെ കോള്‍ലിസ്റ്റും യൂത്ത് ലീഗ് ശേഖരിച്ചിട്ടുണ്ട്. സ്വര്‍ണക്കള്ളക്കടത്ത് സംഘവുമായി മയക്കുമരുന്ന് സംഘത്തിന് ബന്ധമുണ്ടെന്നു സംശയിക്കുന്നതായി ഫിറോസ് പറഞ്ഞു.മുഹമദ് അനൂപിനെ കൂടാതെ റിജേഷ് രവീന്ദ്രന്റെ മൊഴിപകര്‍പ്പും പുറത്തുവന്നിട്ടുണ്ട്. 2019ല്‍ ബംഗളുരുവിൽ മറ്റൊരു ഹോട്ടല്‍കൂടി അനൂപ് ആരംഭിച്ചപ്പോള്‍ ആശംസ അറിയിച്ചുകൊണ്ട് ബീനീഷ് കോടിയേരി ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു

Top