മദ്യപിക്കുന്നതിനിടെ പാറമടയില്‍ വീണ് യുവാവ് മരിച്ചു; അപകട വിവരം മറച്ചുവെച്ചെന്ന കുറ്റത്തിന് ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: പാറമടയില്‍ വീണ് യുവാവ് മരിച്ചു. സംഭവത്തില്‍ ഒരാള്‍ പിടിയില്‍. വലിയറത്തല കൃഷ്ണപുരം മുനിയറ വീട്ടില്‍ സിബി(33)യെയാണ് അറസ്റ്റ് ചെയ്തത്. അപകട വിവരം യഥാസമയം അറിയിക്കാതെ മറച്ചുവെച്ചെന്ന കുറ്റത്തിനാണ് അറസ്റ്റ്. ഓണാഘോഷത്തിനായി മലയിന്‍കീഴ് ആനപ്പാറക്കുന്നില്‍ എത്തിയ കീഴാറൂര്‍ കാവല്ലൂര്‍ പ്ലാങ്കാലവിള നന്ദനത്തില്‍ അഭിലാഷാണ് മരിച്ചത്.

കഴിഞ്ഞ 30-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം. ഓണാഘോഷത്തോടനുബന്ധിച്ച് അഭിലാഷും ബന്ധുവായ സിബിയും സുഹൃത്തായ ജോണും ആനപ്പാറക്കുന്നില്‍ വെച്ച് മദ്യപിച്ചിരുന്നു. എന്നാല്‍ ഇതിനിടയില്‍ മൂത്രമൊഴിയ്ക്കാന്‍ പോയ അഭിലാഷ് കാല്‍ തെറ്റി പാറമടയില്‍ വീണതാണെന്ന് പോലീസ് പറയുന്നു. അഭിലാഷിന്റെ ഭാര്യ പോലീസിന് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം പാറമടയില്‍ നിന്നും കണ്ടെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അപകടമുണ്ടായത് അറിഞ്ഞിട്ടും ആ വിവരം യഥാസമയം ആരെയും അറിയിക്കാതെ സംഭവം മറച്ചുവച്ച കുറ്റത്തിനാണ് സിബിയെ പോലീസ് അറസ്റ്റ് ചെയ്തത്.

Top