ദുബായിയില്‍ വന്‍ തട്ടിപ്പ് സംഘം;കെണിയില്‍ കുടുങ്ങിയ പതിനാറോളം മലയാളികള്‍ ജയിലില്‍

കൊച്ചി :ഗള്‍ഫില്‍ തൊഴിലന്വേഷിക്കുന്ന മലയാളികളെ ചതിയില്‍ കുടുക്കാന്‍ മലയാളിയുടെ നേതൃത്വത്തില്‍ വന്‍ സംഘം. തൊഴില്‍ അന്വേഷണ സൈറ്റുകളിലെ പരസ്യം കണ്ട് ജോലിക്കായി അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികളെയാണ് ഇവര്‍ ഇരകളാക്കുന്നത്. യുവാക്കളുമായി സൗഹൃദം സ്ഥാപിക്കുന്ന സംഘം സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഇവരെ കുടുക്കുകയാണ്. ഇത്തരത്തില്‍ പതിനാറോളം മലയാളി യുവാക്കളാണ് ദുബായില്‍ തടവില്‍ കഴിയുന്നതെന്ന് ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ജോലി അന്വേഷണത്തിനിടെ തട്ടിപ്പുകാരുടെ ഇരയായി ജയിലില്‍ കഴിയുന്ന കൊല്ലം സ്വദേശിയെ മോചിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകയായ രമാജോര്‍ജ്ജ് വിദേശകാര്യമന്ത്രി സുഷ്മാസ്വരാജിന് നിവേദനം നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തില്‍ പ്രധാനപങ്കാളിയായ പാക്കിസ്ഥാന്‍ സ്വദേശി ഒളിവിലാണെങ്കിലും മുഖ്യസൂത്രധാരനായ കണ്ണൂര്‍ സ്വദേശി ദുബായ് പോലീസിന്റെ പിടിയിലായതായാണ് വിവരം.

ഓണ്‍ലൈന്‍ ജോബ് സൈറ്റിലെ പരസ്യം കണ്ട് ജോലിക്കപേക്ഷിച്ച കൊല്ലം സ്വദേശിയായ ജോയ് ജോണ്‍സന്‍ 2016 ഫെബ്രുവരിയിലാണ് തട്ടിപ്പിനിരയായി ജയിലിലാകുന്നത്. ജോലിക്കായി അഭിമുഖത്തിന് ക്ഷണിച്ച ജോയിയെ വിട്ടിലെത്തി കമ്പനി പ്രതിനിധികള്‍ വാഹത്തില്‍ ഓഫിസിലേയ്ക്ക് കൊണ്ടുപോയി. അഭിമുഖത്തിനുശേഷം വീണ്ടുമൊരു ഇന്റര്‍വ്യൂകൂടി ഉണ്ടാകുമെന്നും തിയതി പീന്നീട് അറിയിക്കാമെന്നും പറഞ്ഞു. തിരികെ അതേ വാഹനത്തില്‍ തന്നെ താമസസ്ഥലത്തേയ്ക്ക് തിരിച്ചു. ഇതിനിടയിലാണ് ജോയിയെ വാഹനത്തിലുണ്ടായിരുന്ന രണ്ടുപേര്‍ തന്ത്രപൂര്‍വ്വം ചതിയില്‍ പെടുത്തിയത്.
ഒരു ചെക്ക്മാറാനുണ്ടെന്ന് പറഞ്ഞ വാഹനം യാത്രക്കിടയില്‍ ഒരു ബാങ്കിനു സമീപം നിര്‍ത്തി. പാര്‍ക്കിങ് സൗകര്യം ഇല്ലാത്തതിനാല്‍ ബാങ്കില്‍പോയി ചെക്ക് മാറാന്‍ ജോയിയോട് വാഹനത്തിലുണ്ടായ ആള്‍ പറഞ്ഞു. സ്‌നേഹത്തേടെയുള്ള ഈ ആവശ്യം ജോയി നിറവേറ്റി നല്‍കിയതോടെ വന്‍ ചതിയില്‍ പെടുകയായിരുന്നു. പന്ത്രണ്ട് ലക്ഷം രൂപയുടെ ചെക്ക് ജോയിയുടെ രേഖകള്‍ ഉപയോഗിച്ച് മാറ്റിയെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തൊഴിലുടമയുടെ നിര്‍ദ്ദേശമായതിനാലും ആ കമ്പനിയില്‍ തനിക്ക് ജോലി ആവശ്യമായതിനാലും ചതിവ് മനസിലാക്കാതെ അദ്ദേഹം തന്റെ ദുബായിലെ തിരിച്ചറിയല്‍ രേഖകള്‍ കാണിച്ച് ബാങ്കില്‍ നിന്നും ചെക്ക് മാറി പണം കമ്പനി പ്രതിനിധിയെ ഏല്‍പ്പിച്ചു. പണം കിട്ടിയ ഉടന്‍ തന്നെ താന്‍ തിരക്കിലാണെന്നും അതിനാല്‍ അപ്പാര്‍ട്ട്മെന്റിലേക്ക് മടങ്ങാനും പിന്നീട് വിളിക്കാമെന്നും പറഞ്ഞ് പ്രതിനിധി കാര്‍ വിട്ട് പോവുകയും ചെയ്തു.

എന്നാല്‍ പിറ്റേ ദിവസം മുതല്‍ കമ്പനി പ്രതിനിധി എന്നവകാശപ്പെട്ടിരുന്ന ആളിന്റെ ഫോണ്‍നമ്പര്‍ ഓഫ് ആയിരുന്നുവെന്ന് ജോണ്‍സണ്‍ പറയുന്നു. അതേ ദിവസം തന്നെ ദുബായിലെ സി. ഐ. ഡി ഉദ്യോഗസ്ഥര്‍ ജോയ് ജോണ്‍സണ്‍ താമസിച്ചിരുന്ന സ്ഥലത്തെത്തി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തപ്പോള്‍ മാത്രമാണ് താന്‍ ചതിക്കപ്പെടുകയായിരുന്നുവെന്ന് മനസിലാകുന്നത്.കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മുതല്‍ ജോണ്‍സണ്‍ ബര്‍ ദുബായ് പൊലീസ് കസ്റ്റഡിയിലാണ് ഉള്ളത്. സംഭവം നടന്ന് ഒന്നര വര്‍ഷം പിന്നിട്ടിട്ടും യഥാര്‍ത്ഥ മോഷ്ടാക്കളെ കണ്ടെത്തുന്നതിന് സാധിക്കാത്തതിനാല്‍ ജോണ്‍സണെ കോടതിയില്‍ ഹാജരാക്കിയിട്ടില്ല. പതിനാറോളം യുവാക്കള്‍ ഇത്തരത്തില്‍ വന്‍ ചതിയില്‍പെട്ട് ജയിലിലകത്തായിട്ടും മാധ്യമങ്ങളോ മലയാളി സംഘടനകളോ ഇവര്‍ക്കുവേണ്ടി രംഗത്തിറങ്ങിയട്ടില്ല. കേന്ദ്ര വിദേശകാര്യമന്ത്രിയ്ക്ക് എന്‍ഡിഎ നേതാവ് രമാജോര്‍ജ്ജ് നല്‍കിയ നിവേദനത്തില്‍ ഇടപെടലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ചതിയില്‍പ്പെട്ടവരുടെ കുടുംബാംഗങ്ങള്‍

Top