ദുബായ് : കൊമേഴ്‌സ്യല്‍ ബാങ്ക് ഇന്റര്‍നാഷണലിന്റെ വാര്‍ഷിക നറുക്കെടുപ്പില്‍ ഇന്ത്യക്കാരി അമൃത ജോഷിക്ക് ഒരു മില്യണ്‍ ദിര്‍ഹം സമ്മാനം. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പിലാണ് അമൃതയെ ഭാഗ്യം കടാക്ഷിച്ചത്. ഇന്ത്യന്‍ പണമായി മാറ്റുമ്പോള്‍ 1,73,36,155 രൂപ വരുമിത്. 19 വര്‍ഷമായി ദുബായില്‍ അധ്യാപികയായി ജോലിചെയ്ത് വരികയാണ് അമൃത. നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചെന്ന് ആദ്യം വിശ്വസിക്കാനായില്ല. തുടര്‍ന്ന് ഭര്‍ത്താവിനോട് അക്കാര്യം ഉറപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇത്രയും തുകയുടെ സമ്മാനം ലഭിച്ചതില്‍ അതിയായ ആഹ്ലാദമുണ്ടെന്നും അമൃത പറഞ്ഞു. കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുകയെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഈ തുക ഉപകരിക്കുമെന്ന് അമൃത വ്യക്തമാക്കി. ഒരു ലക്ഷം ദിര്‍ഹം സമ്മാനമായി ലഭിച്ചത്, ബംഗ്ലാദേശ് പൗരനായ ജഹ്‌റില്‍ ഇസ്ലാം കബീര്‍ എന്നയാള്‍ക്കാണ്. ഇയാള്‍ ദുബായില്‍ അലൂമിനിയം ഫാക്ടറിയില്‍ ജോലി ചെയ്ത് വരുന്നു. ബംഗ്ലാദേശിലേക്ക് മടങ്ങി തന്റെ കുടുംബത്തിനും മാതാപിതാക്കള്‍ക്കും മികച്ച ജീവിതം സമ്മാനിക്കാന്‍ ഈ തുക വിനിയോഗിക്കുമെന്ന് ഇദ്ദേഹം വ്യക്തമാക്കുന്നു.
ഒറ്റദിനം കൊണ്ട് കോടിപതി; ഭാഗ്യം കൈവന്നതിങ്ങനെ…
Tags: gulf lottery