മമ്മൂട്ടിയെ അവഹേളിച്ചവര്‍ക്ക് എട്ടിന്റെ പണിയുമായി ദുല്‍ഖര്‍ സല്‍മാന്‍!.. ഗീതുമോഹന്‍ദാസിന്റെ ചിത്രത്തില്‍ നായകനാകാനില്ല

കൊച്ചി:മമ്മൂട്ടിയെ അവഹേളിച്ചവര്‍ക്ക് കനത്ത തിരിച്ചടി നൽകാൻ മകനും യുവനേടാനുമായ ദുല്‍ഖര്‍ സല്‍മാന്‍ . മമ്മൂട്ടിയ്‌ക്കെതിരായ സിനിമാ നടിമാരുടെ സംഘടനയുടെ വിമര്‍ശനങ്ങള്‍ അതിരുവിട്ടതോടെ അതിന് മുന്‍പന്തിയില്‍ നിന്നവര്‍ക്ക് പണികിട്ടി തുടങ്ങി. കസബ സിനിമക്കെതിരായ പാര്‍വതിയുടെ വിമര്‍ശനത്തിന് ചുക്കാന്‍ പിടിച്ച ഗീതുമോഹന്‍ദാസിനോടും സംവിധായകനായ ഭര്‍ത്താവിനോട് നോ പറഞ്ഞുകൊണ്ട് ദുല്‍ഖര്‍ സല്‍മാനാണ് ആദ്യ പണികൊടുത്തതെന്നാണ് സിനിമാ മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍ ഹിറ്റ് ചിത്രമായ ‘കമ്മട്ടി പാടത്തിന്റെ’ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാന്‍ താനുണ്ടാകില്ലെന്ന് അണിയറ പ്രവര്‍ത്തകരെ ദുല്‍ഖര്‍ അറിയിച്ചതായാണ് വിവരം.

മമ്മുട്ടിയെ അവഹേളിച്ച കസബ ‘വിവാദത്തില്‍’ പേര് പറയാന്‍ നടി പാര്‍വതിയോട് സമ്മര്‍ദ്ദം ചെലുത്തിയ ഗീതു മോഹന്‍ദാസിന്റെ ഭര്‍ത്താവ് രാജീവ് രവി സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കേണ്ടന്ന് ദുല്‍ഖര്‍ സല്‍മാന്‍ തീരുമാനിച്ചതായാണ് സിനിമാ വൃത്തങ്ങള്‍ പറയുന്നത്. ഇതേ തുടര്‍ന്ന് യുവനടന്‍ ഷെയ്ന്‍ നിഗമിനെയാണ് ഇപ്പോള്‍ നായകനായി നിശ്ചയിച്ചിരിക്കുന്നത്.ഗീതു മോഹന്‍ദാസ് തന്നെയാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്.
പുതിയ കൊച്ചിയും അവിടുത്തെ ജീവിതവുമാണ് കമ്മട്ടിപ്പാടം രണ്ടാം ഭാഗത്തില്‍ പറയുന്നത്. ആദ്യ സിനിമയിലെ നായകനില്ലാതെ രണ്ടാം ഭാഗം സിനിമകള്‍ പുറത്തിറങ്ങുന്നത് അപൂര്‍വ്വമാണ്. ദുല്‍ഖറില്ലാത്ത കമ്മട്ടിപ്പാടം 2 വിനെ എങ്ങിനെ പ്രേക്ഷകര്‍ സ്വികരിക്കുമെന്ന ആശങ്കയിലാണ് അണിയറ പ്രവര്‍ത്തകര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്താരാഷ്ട്ര ചലച്ചിത്രോസവ വേദിയില്‍ കസബ സിനിമയിലെ നായകനെ സ്ത്രീവിരുദ്ധനാക്കി പാര്‍വതി നടത്തിയ പ്രസ്താവനയില്‍ സിനിമാ പേര് പറയാന്‍ നിര്‍ബന്ധിച്ചത് ഗീതു മോഹന്‍ ദാസായിരുന്നു. പിന്നീട് ഇതേറെ വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചു. മമ്മൂട്ടിക്കെതിരായ വ്യക്തിപരമായ മാധ്യമ പരാമര്‍ശങ്ങളിലേക്കും സംഭവം നീണ്ടു. വിവാദം കത്തികയറിയോതെ ഇപ്പോള്‍ വെട്ടിലായിരിക്കുന്നത് ഗീതുമോഹന്‍ദാസും ഭര്‍ത്താവ് രാജീവ് രവിയുമാണ്.

Top