മലയാള സിനിമാ ചരിത്രം തിരുത്തികുറിച്ച് ബാപ്പയും മകനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു…ഇത്തവണത്തെ ക്രിസ്തുമസ് റിലീസ് ചിത്രങ്ങളിലാണ് മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറും ദുല്‍ഖറിന്റെ ജോമോന്റെ സുവിശേഷവും തിയ്യേറ്ററുകളിലെത്തുന്നത്. ഇതാദ്യമായാണ് ദുല്‍ഖറിന്റേയും മമ്മൂട്ടിയുടേയും ചിത്രങ്ങള്‍ നേര്‍ക്കുനേര്‍ വരുന്നത്. ഇതിനൊപ്പം മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രവും ക്രിസ്തുമസിന് തിയ്യേറ്ററുകളിലെത്തും.
പ്രമുഖ സംവിധായകനായ സത്യന് അന്തിക്കാട് ചിത്രത്തിലാണ് ദുല്‍ഖര്‍ നായകനാകുന്നത്. എന്നാല്‍ മമ്മൂട്ടി നായകനാകുന്നത് പുതുമുഖ സംവിധായകനായ ഹനിഫ് അദേനിയുടെ ചിത്രത്തിലുമാണ്. രണ്ടു ചിത്രങ്ങളും തൃശൂരിലും പരിസരങ്ങളിലുമാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ദുല്‍ഖറിന്റെ ചിത്രം ഇറങ്ങിയതിനു ആറു ദിവസം കഴിഞ്ഞാണ് മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദര്‍ പുറത്തിറങ്ങുക. ദുല്‍ഖറിന് ബാപ്പയുടെ ചിത്രത്തിനൊപ്പം മറ്റൊരു സൂപ്പര്‍ സ്റ്റാറിന്റെ ചിത്രവും നേരിടേണ്ടിവരും. ശരിക്കും പറഞ്ഞാല്‍ രണ്ട് സൂപ്പര്‍ സ്റ്റാറുകളുമായാണ് ദുല്‍ഖര്‍ ഏറ്റമുട്ടുക…