ഉലകനായകന്റെ ഇന്ത്യന്‍ 2 ഫസ്റ്റ് ലുക്ക് പുറത്ത്: ചിത്രത്തില്‍ ദുല്‍ഖറും

ചെന്നൈ: ഉലകനായകന്‍ കമല്‍ഹാസന്‍ അഭിനയിക്കുന്ന പുതിയ ചിത്രം ഇന്ത്യന്‍ 2 വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പൊങ്കലിന് സംവിധായകന്‍ ശങ്കര്‍ തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

ഉലകനായകന്റെ അവസാന ചിത്രമായിരിക്കും ഇതെന്നാണ് സൂചനകള്‍. നേരത്തെ പൂര്‍ണസമയം രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിനാല്‍ അഭിനയം നിര്‍ത്തുമെന്ന് കമല്‍ഹാസന്‍ പ്രഖ്യാപിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

22 വര്‍ഷത്തിന് ശേഷമാണ് ചിത്രത്തിന് രണ്ടാം ഭാഗമൊരുങ്ങുന്നത്. ഹൈദരാബാദ് ഫിലിം സിറ്റിയായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമെന്നാണ് സൂചന.

അതേസമയം മലയാളത്തിന്റെ സ്വന്തം ദുല്‍ഖര്‍ സല്‍മാനും ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് ഇപ്പോള്‍ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

200 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. സംഗീതം എ.ആര്‍ റഹ്മാന്‍, സാബു സിറിലാണ് കലാസംവിധാനം. സംഘട്ടനം പീറ്റര്‍ ഹെയ്ന്‍. രവി വര്‍മ്മനാണ് ഛായാഗ്രഹണം ഒരുക്കുന്നത്. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും.

Top