അഭിനയിച്ച രണ്ട് ചിത്രവും ദുല്‍ഖറിമനൊപ്പം; കമ്മട്ടിപ്പാടത്തിലെ നായികയുടെ ശരിയായ രൂപം കണ്ട് പ്രേക്ഷകര്‍ ഞെട്ടി

Shaun-Rom

കമ്മട്ടിപ്പാടം സ്ാധാരണക്കാരുടെ അല്ലെങ്കില്‍ ഒരു ക്ലാസിക്കല്‍ ടച്ചുള്ള സിനിമയെന്ന് പറയാം. പഴഞ്ചന്‍ വേഷത്തിലും രൂപത്തിലുമാണ് ഇതിലെ എല്ലാ കഥാപാത്രങ്ങളും എത്തിയത്. ചിത്രത്തിലെ നായിക പുതുമുഖമായിരുന്നു. എന്നാല്‍, കമ്മട്ടിപ്പാടത്തിലെ ആ കറുത്തമുത്തിനെ പലരും എവിടെയൊക്കെയോ കണ്ടിട്ടുണ്ട്. സത്യത്തില്‍ ഷോണ്‍ റോമി എന്ന നായികയുടെ രണ്ടാമത്തെ ചിത്രമാണ് കമ്മട്ടിപ്പാടം.

ഷോണ്‍ റോമിയുടെ ശരിയായ രൂപം കമ്മട്ടിപ്പാടത്തിലെ കഥാപാത്രത്തിന്റെ വിപരീതമാണ്. ഒരു മോഡലാണ് ഷോണ്‍ റോമി. നായികയുടെ ശരിയായ രൂപം കണ്ടാല്‍ ആരും വിശ്വസിക്കില്ല. ദുല്‍ഖര്‍ നായകനായി അഭിനയിച്ച നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രമായിരുന്നു ഷോണ്‍ റോമിയുടെ ആദ്യ ചിത്രം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Screenshot

എന്നാല്‍ അതിലത്ര ശ്രദ്ധിക്കപ്പെടുന്ന വേഷമായിരുന്നില്ല. കമ്മട്ടിപ്പാടത്തിന്റെ സെറ്റില്‍ വച്ച് ദുല്‍ഖറുമായി ഷോണ്‍ പരിചയം പുതുക്കിയത് ഇങ്ങനെ: നീലാകാശം പച്ചക്കടലില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചെങ്കിലും ആകെ ഒന്നോ രണ്ടോ സീനില്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. ദുല്‍ഖര്‍ എന്നെ ഓര്‍ക്കുന്നുണ്ടോയെന്ന് പോലും അറിയില്ലായിരുന്നു. പക്ഷേ കമ്മട്ടിപ്പാടം സെറ്റിലെത്തി കണ്ടപ്പോള്‍ തന്നെ ദുല്‍ഖറിന് മനസിലായി. ഹെയ് യൂ.. എന്നുപറഞ്ഞാണ് അടുത്തേക്ക് വന്നത്.

അഭിനയത്തോടുള്ള അദ്ദേഹത്തിന്റെ ഡെഡിക്കേഷന്‍ കാണേണ്ടത് തന്നെയാണ്. ദുല്‍ഖറിന്റെ കൂടെയുള്ള അഭിനയം രസമാണ്. എനിക്ക് റീടേക്കുകള്‍ വേണ്ടി വന്നപ്പോഴും ക്ഷമയോടെ അദ്ദേഹം നിന്നു. കമ്മട്ടിപ്പാടം സിനിമയിലേക്കുള്ള വരവും യാദൃശ്ചികമായിരുന്നെന്ന് ഷോണ്‍ പറയുന്നു. നടന്‍ ജിനു ജോസഫിന്റെ ഭാര്യ ലിയ ഒരു ദിവസം കുറച്ചു നല്ല ഫോട്ടോ ഗീതുവിന് അയയ്ക്കാന്‍ പറഞ്ഞ് മെസേജ് ചെയ്തു. പെട്ടെന്നെനിക്ക് കണ്‍ഫ്യൂഷനായി.

Screenshot

ഏത് ഗീതു? പിന്നീട് പറഞ്ഞു. രാജീവ് രവി സാര്‍ കമ്മട്ടിപ്പാടം ചെയ്യുന്നു. അതിലെ നായികയ്ക്ക് നീ ചേരും, ഗീതുമോഹന്‍ദാസിന് ഫോട്ടോ അയയ്ക്കാന്‍ പറഞ്ഞു. ഞാന്‍ ഫോട്ടോ അയച്ചു. ഗീതുമാം ഓഡീഷന് വിളിക്കുകയും പിന്നീട് തെരഞ്ഞെടുക്കുകയുമായിരുന്നെന്ന് ഷോണ്‍ പറയുന്നു.

Top