പാലക്കാട്: സിപിഎമ്മിന്റെ കുത്തക സീറ്റായ തൃത്താല ഇത്തവണ തിരിച്ചുപിടിക്കാന്‍ കഴിയുമോ ? എന്ത് വിലകൊടുത്തുംതൃത്താലയില്‍ വീണ്ടും ചെങ്കൊടിപാറിക്കുമെന്ന് തന്നെയാണ് സിപിഎമ്മിന്റെ വെല്ലുവിളി. അഞ്ച് വര്‍ഷം കൊണ്ട് തൃത്താലയില്‍ ജനകീയനായി മാറിയ വി ടി ബല്‍റാമിനെ നേരിടാന്‍ എം സ്വരാജിനെയാണ് സിപിഎം രംഗത്തിറക്കുന്നത്. അത് കൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പ് തൃത്താലക്കാര്‍ക്ക് യുവപോരാളികള്‍ തമ്മിലുള്ള യുദ്ധമായിരിക്കും.
സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ ഇരുപതിലേറെ ഡി.വൈ.എഫ്.ഐ നേതാക്കളെയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരിഗണിക്കുന്നത്. നാല്‍പത് ശതമാനം പുതുമുഖങ്ങളെ അണിനിരത്തിയുള്ള സ്ഥാനാര്‍ഥി പട്ടികയായിരിക്കും സി.പി.എം തയാറാക്കുക.
പാര്‍ട്ടി തീരുമാനിച്ചാല്‍ തൃത്താലയില്‍ സി.പി.എമ്മിന്റെ അഭിമാനപ്പോരാട്ടത്തിനായിരിക്കും എം.സ്വരാജ് അങ്കം കുറിക്കുക. മണ്ഡലത്തില്‍ സി.പി.എമ്മിന്റെ കുത്തക അവസാനിപ്പിച്ച കോണ്‍ഗ്രസിന്റെ യുവസമാജികന്‍ വി.ടി.ബല്‍റാമാണ് എതിരാളി. നിലപാടുകള്‍ കൊണ്ടു ശ്രദ്ധേയരായ യുവനേതാക്കള്‍ നേരിട്ട് ഏറ്റുമുട്ടുമ്പോള്‍ പോരാട്ടം തീപാറും. ഒന്നാം പേരുകാരനായ എന്‍.എന്‍.കൃഷ്ണദാസ് സുരക്ഷിതമണ്ഡലം തേടിയാല്‍ പാലക്കാട് സീറ്റില്‍ ഷാഫി പറമ്പിലിനെ നേരിടാന്‍ ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് നിതിന്‍ കണിച്ചേരിക്കായിരിക്കും നിയോഗം.
തിരുവനന്തപുരത്താണ് DYFI നേതാക്കളെ കൂടുതലായി പരിഗണിക്കുന്നത്. സംസ്ഥാന ട്രഷറര്‍ കെ.എസ്.സുനില്‍കുമാര്‍, വൈസ് പ്രസിഡന്റ് പി.ബിജു, ജില്ലാ ജോയിന്റ് സെക്രട്ടറി ബെന്‍ ഡാര്‍വിന്‍ എന്നിവര്‍ വിവിധ മണ്ഡലങ്ങളിലെ സാധ്യതാപട്ടികയിലുണ്ട്.
മറ്റുജില്ലകളിലെ വിവിധ മണ്ഡലങ്ങളിലേക്ക് സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.എന്‍.ഷംസീര്‍, വൈസ് പ്രസിഡന്റ് റോഷന്‍ റോയ് മാത്യു, മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുള്ള നവാസ്, സംസ്ഥാന സമിതിയംഗം സോഫിയ മെഹര്‍, ആലപ്പുഴ ജില്ലാസെക്രട്ടറി മനു സി.പുളിക്കന്‍, കോട്ടയം ജില്ലാ സെക്രട്ടറി കെ.രാജേഷ് എന്നിവരും