വിദ്യാർഥി – യുവജന നേതാക്കൾക്കു ഇടതു മുന്നണിയുടെ സീറ്റ്; എസ്എഫ്‌ഐ ഡിവൈഎഫ്‌ഐ സംസ്ഥാന ഭാരവാഹികൾ മത്സരിക്കും; എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റിനും സീറ്റ്

രാഷ്ട്രീയ ലേഖകൻ

തിരുവനന്തപുരം: എസ്എഫ്‌ഐയ്ക്കു ആറു സീറ്റും ഡിവൈഎഫ്‌ഐയ്ക്കു പത്തു സീറ്റും മാറ്റി വച്ച് പുതുമുഖങ്ങളെയും വനിതകളെയും മത്സരത്തിനു നിയോഗിച്ചു സിപിഎമ്മിന്റെ സ്ഥാനാർഥി പട്ടിക. കഴിഞ്ഞ തവണ 93 സീറ്റിലാണ് സിപിഎം തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ഇത്തവണ ആർഎസ്പിയുടെയും കേരള കോൺഗ്രസ് പി.സി തോമസ് വിഭാഗത്തിന്റെയും സീറ്റുകൾ ഇടതു മുന്നണിയുടെ പക്കലുണ്ട്. ഇത് ഏതു വിധത്തിൽ സിപിഎം കൈകാര്യം ചെയ്യും എന്നകാര്യമാണ് ശ്രദ്ദേയം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

sfi state
2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 93 സീറ്റിൽ മത്സരിച്ച സിപിഎം 44 സീറ്റിലാണ് വിജയിച്ചത്. 27 സീറ്റിൽ മത്സരിച്ച സിപിഐ 13 ൽ വിജയിച്ചപ്പോൾ, ജനതാദൾ സെക്യുലർ അഞ്ചു സീറ്റിൽ മത്സരിച്ചപ്പോൾ നാലിലും വിജയിച്ചിരുന്നു. എൻസിപി നാലിൽ മത്സരിച്ചു രണ്ടിൽ പരാജയപ്പെട്ടപ്പോൾ, കേരള കോൺഗ്രസ് മൂന്നു സീറ്റിലും, കോൺഗ്രസ് എസ് ഒരു സീറ്റിലും മത്സരിച്ചു പരാജയപ്പെടുകയായിരുന്നു. ഇടതു മുന്നണി നൽകിയ നാലു സീറ്റിൽ മത്സരിച്ച രണ്ടു പേർ മാത്രമാണ് വിജയിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ ഭാഗമായിരുന്ന ആർഎസ്പി നാലു സീറ്റിൽ മത്സരിച്ചു മൂന്നിൽ വിജയിച്ചിരുന്നു. സിപിഎമ്മിലെ ആർ.ശെൽവരാജ് എംഎൽഎയും, ആർഎസ്പിയും മുന്നണി വിട്ടതോടെ ഇടതു മുന്നണിയിൽ നാല് എംഎൽഎമാരുടെ കുറവുണ്ടായി.
ഇത്തവണ സിപിഎം നൂറു സീറ്റിൽ മത്സരിച്ചേക്കുമെന്നാണ് സൂചന. ഇടതു കക്ഷികളിലൂടെ മാത്രം 70 സീറ്റ് തികയ്ക്കുകയാണ് ലക്ഷ്യം. ഇതിനായി വിദ്യാർഥി യുവജന നേതാക്കളെയും, വനിതകളെയും പുതുമുഖങ്ങളെയും മത്സരിപ്പിക്കണമെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. എസ്എഫ്‌ഐഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി.തോമസ്, ദേശീയ പ്രസിഡന്റ് സാനു, മുൻ സംസ്ഥാന പ്രസിഡന്റ് ഷിജു ഖാൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ചിന്താ ജെറോം, പി.ദിവ്യ, നിലവിലെ സംസ്ഥാന സെക്രട്ടറി എം.വിജിൻ, മുൻ സംസ്ഥാന സെക്രട്ടറി ടി.പി ബിനീഷ്, എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിക്കുന്നത്. ജെയ്ക് സി.തോമസിനെയും പി.ദിവ്യയുടെയും പേരുകൾ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെയും, തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെയുമാണ് കേൾക്കുന്നത്.

dyfiമുഖ്യമന്ത്രിയുടെ മണ്ഡലമായ പുതുപ്പള്ളിയിൽ ഉൾപ്പെട്ട് മണർകാടാണ് ജെയ്ക്കിന്റെ വീട്. വനിതയും പുതുമുഖവും എന്ന നിലയിലാണ് പി.ദിവ്യയുടെ പേര് പരിഗണിക്കുന്നത്.
ഡിവൈഎഫ്‌ഐ നേതാക്കളിൽ നിലവിലെ സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ ടി.വി രാജേഷ്, സെക്രട്ടറി എം.സ്വരാജ്, വൈസ് പ്രസിഡന്റമാരായ പി.പി ദിവ്യ, ടി.വി അനിത, പി.ബിജു, ജോ.സെക്രട്ടറി പി.എ മുഹമ്മദ് റിയാസ്, എം.എൻ ഷംസീർ, സി.സുമേഷ്, വി.പി റെജീന, ആറു ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിമാർ എന്നിവരുടെ പേരുകളാണ് ഇപ്പോൾ സംസ്ഥാന കമ്മിറ്റി സജീവമായി പരിഗണിക്കുന്നത്.

Top