കൊല്ലം: തൃപ്പുണ്ണിത്തുറ എം.എല്‍.എ സ്വരാജിനും സംസ്ഥാന യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ചിന്താ ജെറോമിനും കടുത്ത വിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ ജില്ലാ സമ്മേളന പ്രതിനിധികള്‍. യുവജന കമ്മീഷന്‍ അദ്ധ്യക്ഷ പദവി ഏറ്റെടുത്തതു മുതല്‍ തന്നിഷ്ട പ്രകാരമാണ് ചിന്ത പ്രവര്‍ത്തിക്കുന്നതെന്നും പാര്‍ട്ടിക്കോ ഡി.വൈ.എഫ്.ഐക്കോ അവരെകൊണ്ട് ഒരു പ്രയോജനവുമില്ലെന്നാണ് കൊല്ലം ജില്ലാ സമ്മേളനത്തിലുണ്ടായ വിമര്‍ശനം.
പാര്‍ട്ടിക്ക് പ്രയോജനമുള്ള ആരെയെങ്കിലും ഈ സ്ഥാനത്തേക്ക് നിയോഗിക്കണമെന്ന പ്രതിനിധികളുടെ ആവശ്യം. മാര്‍ക്‌സിറ്റ് വിരുദ്ധ ചേരിയിലുള്ള മാദ്ധ്യമങ്ങളുമായുള്ള സൗഹൃദമാണ് സ്വരാജിനെതിരെ ഉയര്‍ന്നത്. ഇത് പാര്‍ട്ടിക്ക് അപകടകരമാണെന്നാണ് വിലയിരുത്തല്‍. ചാത്തന്നൂരില്‍ നടക്കുന്ന കൊല്ലം ജില്ലാ സമ്മേളനം ഞായറാഴ്ച സമാപിക്കും.
കൂടുതല്‍ സമയവും ബ്യൂട്ടിപാര്‍ലറില്‍!!! ചിന്താ ജെറോമിനെ യുവജന കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണം – ഡി.വൈ.എഫ്.ഐ
നേരത്തെയും യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിനെതിരെ ഡി.വൈ.എഫ്.ഐ രംഗത്ത് വന്നിരുന്നു . യുവജന കമ്മീഷന്‍ എന്ന സുപ്രധാനമായ സ്ഥാനത്ത് ഇരുത്താന്‍ കൊള്ളാത്ത ആളാണു ചിന്ത ജെറോമെന്നാണ് പൊതുവേ ഉയര്‍ന്ന ആരോപണം. കിടങ്ങൂരില്‍ നടന്ന ജില്ലാ സമ്മേളനത്തിന്റെ പൊതു ചര്‍ച്ചയിലാണ് ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവു കൂടിയായ ചിന്ത ജെറോമിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
ചാനല്‍ ചര്‍ച്ചയിലും പ്രസംഗങ്ങളിലും ഫേസ് ബുക്കിലൂടെയും അനാവശ്യവിവാദങ്ങളുണ്ടാക്കി യുവജനപ്രസ്ഥാനത്തെ അപമാനിക്കുകയാണെന്നും പ്രതിനിധികള്‍ ചര്‍ച്ചയില്‍ ആരോപിച്ചു. യുവജന കമ്മീഷന്‍ അധ്യക്ഷയ്ക്ക് കമ്മീഷന്‍ ആസ്ഥാനത്ത് ഇരിക്കാന്‍ നേരമില്ലെന്നും ബ്യൂട്ടിപാര്‍ലറിലാണു കൂടുതല്‍ സമയമെന്നും വനിതാ പ്രതിനിധി ചര്‍ച്ചയില്‍ ആരോപിച്ചു. യുവജന കമ്മീഷന്‍ എന്ന നിലയില്‍ യുവജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്‌നത്തിലും കമ്മീഷന്‍ അധ്യക്ഷ ഇടപെടാറില്ലെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
കൂടാതെ പി.കെ. ശശി എംഎല്‍എയ്‌ക്കെതിരെയും സമ്മേളത്തില്‍ വിമര്‍ശനമുയര്‍ന്നു വനിതാ ഡിവൈഎഫ്‌ഐ പ്രവര്‍ത്തക നല്‍കിയ പരാതിയില്‍ പാര്‍ട്ടി ഉടന്‍ നടപടി സ്വീകരിക്കേണ്ടതായിരുന്നുവെന്നു പ്രതിനിധികള്‍ പറഞ്ഞു. ഇടതു സര്‍ക്കാര്‍ യുവജനങ്ങള്‍ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണം. ഡിവൈഎഫ്‌ഐ സംസ്ഥാനപ്രസിഡന്റ് എ.എന്‍. ഷംസീറിനും എം. സ്വരാജ് എംഎല്‍എയ്‌ക്കെതിരെയും വിമര്‍ശനമുയര്‍ന്നു