പെണ്ണിന്റെ ഇറച്ചിയുടെ വളര്‍ച്ച..സ്ത്രീകളെ അപമാനിച്ചുകൊണ്ട് ചിന്തയുടെ വിവാദ പോസ്റ്റ് !വി .ടി ബൽറാമിനെ വിമർശിച്ച ചിന്താ ജെറോം സ്ത്രീകളെയും അപമാനിച്ചു..!

കൊച്ചി:സ്ത്രീയുടെ വളർച്ചയെ വെറും ഇറച്ചി വളർച്ച എന്ന വിധത്തിൽ വിവാദ പരാമർശവുമായി ചിന്താ ജെറോം രംഗത്ത് .ചിന്തയുടെ പരാമർശം സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നു ആരോപണം ഉയർന്നു തുടങ്ങി .പെണ്ണിന്റെ വളര്‍ച്ച അവളുടെ ശരീരത്തിന്റെ മാത്രം വളര്‍ച്ചയാണെന്ന് കരുതുന്ന ജനപ്രതിനിധികള്‍ നാടിനുതന്നെ അപമാനമാണെന്ന് ചിന്താ ജെറോം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിന്ത ഇക്കാര്യം വ്യക്തമാക്കിയത്. പെണ്ണിന്റെ കാഴ്ച്ചപ്പാടിന്റെയും ബുദ്ധിയുടെയും വളര്‍ച്ച തിരിച്ചറിയാന്‍ പെണ്ണിന്റെ ഇറച്ചിയുടെ വളര്‍ച്ച മാത്രം വായിച്ചെടുക്കുന്ന ഞരമ്ബ് രോഗികള്‍ക്ക് കഴിയില്ല. എകെജിയും സുശീലയും ഇന്നും ജീവിക്കുന്നത് ജനഹൃദയങ്ങളിലാണ്. അത് അവര്‍ ഉയര്‍ത്തിയ രാഷ്ട്രീയ ശരികൊണ്ടാണെന്നും ചിന്ത പറയുകയുണ്ടായി.എകെജിയെ അപമാനിച്ച വിടി ബല്‍റാമിന് മറുപടിയുമായി രംഗത്ത് ചി ന്താ ജെറോം സ്ത്രീകളെ വെറും ഇറച്ചി വളര്ച്ച എന്ന പരാമർശമാണ് വിവാദമായിരിക്കുന്നത് . എകെജിയും സുശീലയും ഇന്നും ജീവിക്കുന്നത് ജനഹൃദയങ്ങളില്‍ ആണെന്നും അതിനു കാരണം അവര്‍ ഉയര്‍ത്തിയ ശരിയുടെ രാഷ്ട്രീയത്തിന്റെ വിജയമാണെന്നും ചിന്ത ഫേസ്ബുക്കില്‍ കുറിച്ചു.

പെണ്ണിന്റെ ഇറച്ചിയുടെ വളര്‍ച്ച ‘എന്നത് സ്ത്രീയുടെ അവയവ വളർച്ചയെ വെറും ഇറച്ചി വളർച്ച മാത്രയായി ചിത്രീകരിച്ചതിലൂടെ സ്ത്രീ സമൂഹത്തെ ചിന്ത അപമാനിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് മലബാർ യുക്തിവാദി സംഘം ആരോപിച്ചു .സ്ത്രീയെ വെറും ഇറച്ചി വളരൾച്ചയിൽ ഉപമിക്കുകയും അതിൽ എകെജിയുടെ ഭാര്യ ആയ സുശീലയുടെ വളർച്ചയെയും വെറും ഇറച്ചി വളർച്ചയാണ് നിരൂപിക്കാമെന്നും ഇവർ ആരോപിച്ചു

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചിന്തയുടെ വാക്കുകള്‍:
‘പ്രസ്ഥാനത്തോടൊപ്പം വളരുന്ന സുശീല’ .. ഈ വാക്കുകളുടെ അര്‍ത്ഥം മനസ്സിലാകണമെങ്കില്‍ മനുഷ്യനാവണം..സ്ത്രീ ഒരു പാവ മാത്രം ആണെന്ന് കരുതുന്ന നിങ്ങളുടെ മനസ് ഇനിയും ഒരുപാടു വളരണം.

പെണ്ണിന്റെ വളര്‍ച്ച അവളുടെ ശരീരത്തിന്റെ വളര്‍ച്ച മാത്രം ആണെന്ന് കരുതുന്ന ജനപ്രതിനിധികള്‍ നാടിനു തന്നെ അപമാനമാണ്.

അവളുടെ കാഴ്ച്ചപ്പാടിന്റെയും ബുദ്ധിയുടെയും വളര്‍ച്ച തിരിച്ചറിയാന്‍ പെണ്ണിന്റെ ഇറച്ചിയുടെ വളര്‍ച്ച മാത്രം വായിച്ചെടുക്കുന്ന ഞരമ്പ് രോഗികള്‍ക്കു കഴിയില്ല. എകെജിയും സുശീലയും ഇന്നും ജീവിക്കുന്നത് ജനഹൃദയങ്ങളില്‍ ആണ്…

അതിനു കാരണം അവര്‍ ഉയര്‍ത്തിയ ശരിയുടെ രാഷ്ട്രീയത്തിന്റെ വിജയമാണ്….

 

Top