ഭൂമിയിൽ വന്നിടിക്കാൻ ഗവേഷകർ ഏറെ സാധ്യത കൽപിച്ചിരിക്കുന്ന ഛിന്നഗ്രഹത്തെ നിരീക്ഷിക്കാന്‍ നാസ വിക്ഷേപിച്ച ഉപഗ്രഹം നിർണായക ഘട്ടത്തിലേക്ക്. ജീവനു പിന്തുണയേകുന്ന ഘടകങ്ങൾ ഉൾപ്പെടെയുണ്ടെന്നു കരുതുന്ന ‘ബെന്നു’ എന്ന ഛിന്നഗ്രഹത്തിനു സമീപം നാസയുടെ ഒസിരിസ്–റെക്സ് ഉപഗ്രഹം എത്തി. ഭൂമിയുമായി വന്നിടിക്കാൻ ഏറ്റവും സാധ്യത കൽപിച്ചിരിക്കുന്ന ഛിന്നഗ്രഹങ്ങളിൽ രണ്ടാം സ്ഥാനത്താണ് ബെന്നുവിന്റെ സ്ഥാനം. ഇതിനെ ബഹിരാകാശത്തു വച്ചു തന്നെ ‘സ്ഫോടനത്തിലൂടെ’ തകർക്കുന്നതിനെപ്പറ്റിയുള്ള ആലോചനകളും നാസയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.
എന്നാൽ ഇത് എത്രമാത്രം ഭൂമിക്കു ഭീഷണിയാണെന്നറിയാനാണ് ഒസിരിസിന്റെ ശ്രമം. ‘നാം എത്തിയിരിക്കുന്നു’ എന്ന വാക്കുകളോടെയാണ് ഈ ചരിത്രനിമിഷത്തെ നാസയിലെ ഒസിരിസ് ഗവേഷകസംഘം സ്വീകരിച്ചത്. ഭൂമിയേ നശിപ്പിക്കാൻ വരുന്ന ഗ്രഹത്തേ തകർത്ത് കളയാൻ സാധിച്ചാൽ ഭൂമിയേ രക്ഷിക്കാൻ ആകും. ആ നീക്കം നാസ നടത്തിയാൽ അത് എല്ലാവർക്കും നേട്ടമാകും. എന്നാൽ വിശ്വസിച്ചോളൂ. ഞങ്ങൾ ഭൂമിയേ രക്ഷിക്കാനായി ആ നീക്കത്തിലാണെന്ന് നാസ പറയുന്നു. എല്ലാം കാത്തിരുന്ന് കാണാൻ ഇനിയും വർഷങ്ങളും പതിറ്റാണ്ടുകളും ചിലപ്പോൾ നൂറ്റാണ്ടുകളും എടുക്കും.