ജക്കാർത്ത: ഇന്തോനേഷ്യയിൽ വൻ ഭൂചലനം. ഫ്ളോറസ് ദ്വീപിന് സമീപമാണ് റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. മൗമേറ നഗരത്തിന് 100 കിലോമീറ്റർ വടക്ക് ഫ്ലോറസ് കടലിൽ 18.5 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
ആയിരം കിലോമീറ്റർ വരെ തിരകൾക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. നാശനഷ്ടങ്ങളുണ്ടെന്നാണ് സൂചന. 2004 ഡിസംബറിൽ ഇന്തോനേഷ്യയിലുണ്ടായ ശക്തമായ ഭൂകമ്പം വൻ സുനാമിക്ക് കാരണമായിരുന്നു. വടക്കുപടിഞ്ഞാറൻ സുമാത്ര തീരത്താണ് റിക്ടർ സ്കെയിലിൽ 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നിരവധിപ്പേർ മരണപ്പെടുകയും ചെയ്തിരുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക