ഇ​ന്ത്യ-​മ്യാ​ൻ​മ​ർ അ​തി​ർ​ത്തി​യി​ൽ ശ​ക്ത​മാ​യ 2 ഭൂ​ച​ല​നങ്ങൾ: പ്രകമ്പനം അനുഭവപ്പെട്ടത് കൊൽക്കത്തവരെ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​മ്യാ​ൻ​മ​ർ അ​തി​ർ​ത്തി​യി​ൽ പുലർച്ചെ ശ​ക്ത​മാ​യ രണ്ട് ഭൂ​ച​ല​നങ്ങൾ അനുഭവപ്പെട്ടു. റി​ക്ട​ർ​സ്കെ​യി​ലി​ൽ 6.1 രേ​ഖ​പ്പെ​ടു​ത്തി​യ ശ​ക്ത​മാ​യ ഭൂ​ച​ല​ന​ങ്ങളാ​ണ് ഉണ്ടായിരിക്കുന്നത്. ഇന്ന് രാവിലെ 5.15 നും 5.53 ​നും ഇടയിലാണ് രണ്ട് ഭൂചലനങ്ങൾ അനുഭവപ്പെട്ടത്. കൊൽക്കത്ത വരെ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

ബം​ഗ്ലാ​ദേ​ശി​ലെ ചി​റ്റ​ഗോം​ഗി​ൽ നി​ന്ന് 183 കി​ലോ​മീ​റ്റ​ർ കി​ഴ​ക്കാ​യി​രു​ന്നു ഭൂ​ച​ല​ന​ത്തി​ൻറെ പ്ര​ഭ​വ​കേ​ന്ദ്രം. തൃ​പു​ര, മ​ണി​പ്പൂ​ർ, മി​സോ​റം, ആ​സാം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഭൂ​ക​മ്പ​ത്തി​ൻറെ പ്ര​ക​മ്പ​ന​മു​ണ്ടാ​യി. ഭൂ​ച​ന​ത്തി​ന്റെ ദൈ​ർ​ഘ്യം കൂ​ടു​ത​ലാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top