ഭൂമിയുടെ അകക്കാമ്പ് ഒരു വശത്തേക്ക് ചരിയുന്നതായി റിപ്പോർട്ട് :ഭൂമിയ്ക്കുണ്ടാകുന്ന മാറ്റം ഉറ്റുനോക്കി ശാസ്ത്രലോകം

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഭൂമിയുടെ അകക്കാമ്പ് ഒരു വശത്തേയ്ക്ക് ചരിയുന്നതായി നേച്ചർ ജിയോസയൻസ് ജേണലിന്റെ റിപ്പോർട്ട്. ഖരരൂപത്തിലുള്ള ഇരുമ്പിന്റെ അകക്കാമ്പ് മറുവശത്തെ അപേക്ഷിച്ച് വേഗത്തിൽ വികസിക്കുന്നത് ശാസ്ത്രലോകത്തെ ആശയക്കുഴപ്പിലാക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇരുമ്പും നിക്കലും അടങ്ങിയതാണ് ഭൂമിയുടെ അകക്കാമ്പ്. അകക്കാമ്പിലൂടെ കടന്നുപോകുന്ന ഭൂചലന തരംഗങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിനിടെയാണ് പുതിയ വെളിപ്പെടുത്തൽ.

നേച്ചർ ജിയോസയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ് ശാസ്ത്രലോകത്ത് ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുന്നത്. കോടിക്കണക്കിന് വർഷങ്ങളായി ഈ മാറ്റം നടന്നുവരികയാണ്. ഉരുകിയ ഇരുമ്പ് ഖരരൂപത്തിലാകാൻ തുടങ്ങിയത് മുതൽ ഈ പ്രതിഭാസം തുടങ്ങിയതായാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ.

കംപ്യൂട്ടർ ഉപയോഗിച്ച് കൃത്രിമ മാതൃക സൃഷ്ടിച്ചാണ് പരീക്ഷണം നടത്തിയത്.അകക്കാമ്പിന്റെ കിഴക്കൻ മേഖലയിൽ പടിഞ്ഞാറൻ മേഖലയെ അപേക്ഷിച്ച് ഇരുമ്പ് പരലുകൾ വേഗത്തിൽ രൂപാന്തരം പ്രാപിക്കുന്നതായാണ് ശാസ്ത്രജ്ഞരുടെ പ്രാഥമിക നിഗമനം.

ഭൂമിയുടെ അകക്കാമ്പിന്റെ പുറംപാളിയിലുള്ള ദ്രവരൂപത്തിലുള്ള ഇരുമ്പാണ് ചൂട് പുറത്തേയ്ക്ക് വമിപ്പിക്കുന്നത്. അകക്കാമ്പിൽ ഇരുമ്പ് ഖരരൂപത്തിലാവുന്ന പ്രതിഭാസമാണ് നടന്നുവരുന്നത്. ഇന്തോനേഷ്യയ്ക്ക് അടിയിൽ വേഗത്തിലാണ് താപതരംഗം നീക്കം ചെയ്യപ്പെടുന്നത്.

പടിഞ്ഞാറുള്ള ബ്രസീലിന്റെ അടിവശത്തെ അപേക്ഷിച്ച് അതിവേഗത്തിലാണ് ഈ പ്രക്രിയ നടന്നുവരുന്നത്.ഭൂഗുരുത്വാകർഷണവും ഇതിനെ സ്വാധീനിക്കുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ ഒരു വശത്ത് മാത്രമായി നടക്കുന്ന മാറ്റം ശാസ്ത്രലോകം സൂക്ഷ്മമായി നിരീക്ഷിയ്ക്കുന്നുണ്ട്.

Top