കൊച്ചി: മാധ്യമങ്ങള്‍ക്ക് കോടികള്‍ നല്‍കിയാല്‍ മലയാളികളെ എന്ത് വിഷവും തീറ്റിക്കാം എന്നാണ് കേരളത്തിലെ പ്രമുഖ കറിപൗഡര്‍ ബ്രാന്‍ഡുകളുടെ നിലപാട്. നിരവധി പരിശോധനകളില്‍ മാരകമായ വിഷം കണ്ടെത്തിയ നിറപറയും ഈസ്റ്റേണും വീണ്ടും മലയാളികളുടെ തീന്‍മേശയിലേക്ക് മാരക വിഷവുമായെത്തുകയാണ്. ചാനലുകളിലെ എല്ലാ പ്രധാന പരിപാടികളും സ്‌പോണ്‍സര്‍ ചെയ്യുന്ന പ്രതിമാസം പരസ്യത്തിനായി കോടികള്‍ ചിലവിടുന്ന ഈ കമ്പനികള്‍ മലയാളികളെ കൊടും രോഗികളായി മാറ്റുന്നുവെന്നതാണ് സത്യം. കോടികളുടെ പരസ്യത്തില്‍ കണ്ണുമഞ്ഞളിച്ച പത്രങ്ങളും ചാനലുകളും ഇതൊക്കെ മറച്ചുവയ്ക്കുന്നു.
കാര്‍ഷിക സര്‍വ്വകലാശാലയും കേരളത്തിലെ ആരോഗ്യ വിഭാഗവും നടത്തിയ പരിശോധനയില്‍ മായം ചേര്‍ത്തെന്ന് കണ്ടെത്തിയ നിറപറ ഇപ്പോഴും മലയാളികളെ വഞ്ചിച്ച് കീശവീര്‍പ്പിക്കുകയാണ്. ക്യാന്‍സറിന് കാരണമാകുന്ന മാരക വിഷമടങ്ങിയ മായം ചേര്‍ത്ത ഈസ്റ്റേണ്‍ നിരോധന ഉത്തരവിനെ വരെ മറികടന്ന് വീണ്ടും മലയാളികളെ ചതിച്ച് പണമുണ്ടാക്കുന്നു.
സമീപ ദിവസം കണ്ണൂരില്‍ നിന്നും ഈസ്റ്റേണ്‍ മുളക് കൊണ്ടാട്ടത്തില്‍ കിട്ടിയ ബീഡി കുറ്റി വരെ. തവളക്കാലും, എലിയും, പാറ്റയും ഒക്കെ അബദ്ധത്തില്‍ പാക്കു ചെയ്ത് കറികൂട്ടില്‍ ഇടുന്നതായിരിക്കാം. എന്നാല്‍ മനുഷ്യനേ കൊല്ലുന്ന മാരക വിഷം കൊള്ള ലാഭത്തിനായി ചേര്‍ത്താലോ?മാരക രാസപദാര്‍ത്ഥമായ സുഡാന്‍ ഡൈ , എത്തിയോണ്‍, ബൈഫന്‍ത്രിന്‍, പ്രൊഫനോഫോസ്, ക്‌ളോര്‍ പൈറിഫോസ് എന്നിവ കണ്ടെത്തിയിരുന്നു. പതവണ പിടിച്ചു..വിഷം കണ്ടെത്തി..പിഴ മാത്രമടച്ച് തലയൂരി..എന്നിട്ടും നിര്‍ബാധം യാതോരു ഗുണ നിലവാര പരിശോധനയും ഇല്ലാതെ പിന്നെയും ഇറക്കുന്നു. ഓണം ഈ വിഷപൊടിക്കാരുടെ മേളമാണ്..
ചേര്‍ക്കല്‍ കണ്ടെത്തിയിട്ടുള്ളത് ഈസ്റ്റേണിലും നിറപറയിലും, ഹാര്‍വെസ്റ്റിലും ധാരാളം. എന്നാല്‍ വിഷം കലര്‍ത്തി ലോകം മുഴുവന്‍ കയറ്റി വിട്ട് മലയാളി എവിടെയുണ്ടോ അവിടെ എല്ലാം അവനേ തീറ്റിക്കുന്നതില്‍ വിരുതര്‍ ഈസ്റ്റേണ്‍ കറി പൗഡര്‍കാരാണ്. കാഡ്മിയം പോലുള്ള മാരക വിഷം മുളക് പൊടിയില്‍ ചേര്‍ത്തതിന് നേരത്തെ വിവാദത്തിയ ഈസ്‌റ്റേണ്‍ വീണ്ടും മായം ചേര്‍ത്താണ് സംസ്ഥാനത്ത് ഉല്‍പ്പനങ്ങള്‍ എത്തിക്കുന്നതെന്നാണ് വീണ്ടും തെളിയുന്നത്.
2016ല്‍ വെള്ളായണി കാര്‍ഷി കോളേജിലെ വിഗദഗ്ധ ലാബില്‍ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.ഈസ്റ്റേണിന്റെ 27 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 10ലും കിടനാശിനി കണ്ടെത്തിയിരുന്നു.ഈസ്‌റ്റേണിന്റെ പത്ത് സാമ്പിളുകളില്‍ രണ്ടെണ്ണത്തില്‍ എത്തിയോണ്‍, ബൈഫന്‍ത്രിന്‍, പ്രൊഫനോഫോസ്, ക്‌ളോര്‍ പൈറിഫോസ് എന്നിവ കണ്ടെത്തിയിരുന്നു.പ്രാദേശിക ബ്രാന്‍ഡുകളിലും ഈ കീടനാശിനികള്‍ തന്നെയാണ് കണ്ടെത്തിയത്. മാരക വിഷാംശമായ എത്തിയോണ്‍ എന്ന കീടനാശിനി സാധാരണ ഗതിയില്‍ മരണത്തിന് പോലും കാരണമാകും.
ഓണത്തിന് വിഷകൂട്ട്, മറയ്ക്കാന്‍ കോടികളുടെ പരസ്യം നല്കുന്നു
ഓണത്തിനു ഈസ്റ്റേണ്‍ അടക്കമുള്ള കറി പൗഡര്‍ കമ്പിനികള്‍ ക്വിന്റല്‍ കണക്കിന് വിഷവും കീട നാശിനിയുമാണ് ജനങ്ങളിലേക്ക് എത്തിക്കുന്നത്. പുതിയ പാകറ്റും, പാകിങ്ങ് സീലും പുതിയതും. എന്നാല്‍ അതിനുള്ളില്‍ ഇരിക്കുന്നത് വിഷം കയറ്റി വര്‍ഷങ്ങള്‍ സുക്ഷിച്ചതോ, ധാന്യ പൊടികളും ക്‌ളറും കലര്‍ത്തിയതോ ആയ പൊടികള്‍ ആയിരിക്കും. ഇതൊന്നും ജനങ്ങളില്‍ എത്തിക്കാന്‍ മുഖ്യ ധാരാ മാധ്യമങ്ങള്‍ തയ്യാറാകില്ല. ഓണത്തിനു ഇവര്‍ക്ക് വായടക്കാന്‍ കൊടുക്കുന്നത് വന്‍ പരസ്യമാണ്. പരിസ്ഥിതി..അരോഗ്യം എന്ന പറഞ്ഞ് നിലവിളിക്കുന്ന മാധ്യമങ്ങള്‍ പോലും പണം വാങ്ങി മനുഷ്യനേ കൊല്ലുന്ന വിഷ പൊടി കച്ചവടത്തിനു കൂട്ടു നില്ക്കുന്നു. കൂടുതല്‍ നാള്‍ ജീവിക്കണോ?..ക്യാന്‍സറും, ഉദര, കരള്‍, മസ്തിഷ്‌ക രോഗങ്ങളും വന്ന് നരകിക്കണോ? വമ്പന്‍ കമ്പനികളുടെ കറിപൗഡറുകളില്‍ മായക്കൂട്ടുകളും വിഷവും കണ്ടെത്തിയട്ടും വീണ്ടും വീണ്ടും ഈ കമ്പനികള്‍ തടിച്ചുകൊഴുക്കുന്നത് ആരുടെ ഒത്താശയിലാണ്. നീതിക്കും ന്യായത്തിനും വേണ്ടി നിലകൊണ്ട അനുപമ ഐഎഎസിനെ പോലുള്ളവരെ ഒതുക്കുന്നത് ആരാണ്…..ഇനിയും ഓണത്തിന് വിഷം കഴിക്കാതെ ഈ കമ്പനികളെ നിലയ്ക്കുനിര്‍ത്താന്‍ മലയാളിയ്ക്കാവണം….