കൊച്ചി:ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. ഗ്രൂപ്പിസം കൊണ്ടല്ല കോണ്‍ഗ്രസ് തോല്‍ക്കുന്നതും ക്ഷീണിക്കുന്നതും. ഗ്രൂപ്പിന്റെ പേരില്‍ അണ്ടനും മൊശകോടനും നേതൃസ്ഥാനത്ത് എത്തുന്നത് കൊണ്ടാണെന്നും വീക്ഷണം എഡിറ്റോറിയലില്‍ ആഞ്ഞടിച്ചു. പാർട്ടി പുന:സംഘടന രാമേശ്വരത്തെ ക്ഷൗരം പോലെയാണെന്ന് മുഖപ്രസംഗത്തിൽ വിമർശിക്കുന്നു. കോൺഗ്രസ് പാർട്ടിയും അതിന്റെ ബൂത്ത്, മണ്ഡലം കമ്മിറ്റികളും ഇപ്പോൾ ജഡാവസ്ഥയിലാണുള്ളതെന്നും പാർട്ടിയിലെ നേതാക്കൾക്ക് ഗ്രൂപ്പ് താൽപര്യം മാത്രമാണ് മുന്നിലെന്നും വേണം കോൺഗ്രസിന് രണോന്മുക നേതൃത്വം എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗം കുറ്റപ്പെടുത്തുന്നുണ്ട്.
ഗ്രൂപ്പിന്റെ പേരിൽ അണ്ടനും മൊശകോടനും നേതൃസ്ഥാനത്ത് എത്തുന്നതിനാലാണ് കോൺഗ്രസ് പരാജയപ്പെടുന്നത്. കെ.പി.സി.സിയുടെയും ഡി.സി.സിയുടെയും പുന:സംഘടനയിൽ മാത്രമാണ് നേതാക്കൾക്ക് താൽപര്യം. നേതാക്കൾക്ക് ഛത്രവും ചാമരവും വീശുന്നവരുടെ തള്ളാണ് പാർട്ടിയുടെ മുൻനിരയിലുള്ളത്. ബൂത്ത് തലം മുതൽ കർമശേഷിയുള്ള നേതാക്കളെയും അണികളെയും കണ്ടെത്താത്തിടത്തോളം കേരളത്തിലെ കോൺഗ്രസിന് ശ്രേയസുണ്ടാവില്ല. രാഷ്ട്രീയമായ പ്രതിബദ്ധതയും കാലികമായ സാക്ഷരതയും വിപ്ലവ വീര്യമുള്ള തലമുറയിലേക്ക് കോൺഗ്രസിന്റെ നേതൃത്വം കൈമാറണമെന്നും നേതൃത്വത്തിലിരുന്ന് ജൂബിലികൾ ആഘോഷിച്ച നേതാക്കൾ പുതു തലമുറയുടെ ഉപദേശികളും മാർഗദർശികളുമാകണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു.
നേതാക്കളെത്തുമ്പോള്‍ വെണ്‍മയും ഇസ്തിരി വടിവും മായാത്ത വസ്ത്രമണിഞ്ഞ് മുഖം കാണിച്ചും ചെവി തിന്നും പെട്ടി പേറിയും നടക്കുന്നവര്‍ പാര്‍ട്ടിയിലെ പതിരും കളകളുമാണ്. ഈ കള പറിച്ചും പതിരു കളഞ്ഞും മാത്രമേ കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ രക്ഷിക്കാനാവൂ എന്ന നിര്‍ദ്ദേശവും മുന്നോട്ട് വയ്ക്കുന്നു. ഗ്രൂപ്പിന് അതീതനായി കോണ്‍ഗ്രസിനെ നയിക്കുന്ന പി.ടി തോമസ് എം.എല്‍.എയാണ് വീക്ഷണത്തിന്റെ ചീഫ് എഡിറ്റര്‍.
മത സാമുദായിക നേതാക്കളുടെ കരം ചുംബിക്കുന്നതും കാലില്‍ നമിക്കുന്നതും കോണ്‍ഗ്രസ്സിന് വേണ്ടിയാകരുതെന്നും എഡിറ്റോറിയല്‍ ചൂണ്ടിക്കാണിക്കുന്നു. വിശ്വാസികളുടെയും അവിശ്വാസികളുടെയും താത്പര്യം സംരക്ഷിക്കുന്ന കോണ്‍ഗ്രസ് മര്‍ക്കസ്സുകളിലും മഠങ്ങളിലും അരമനകളിലും കയറിയിറങ്ങുന്നത് അവസാനിപ്പിക്കണം. അവരില്‍ പലരും വാഗ്ദാനം പാലിക്കുന്നവരല്ല. കാറ്റുളളപ്പോള്‍ തൂറ്റാന്‍ ഇറങ്ങുന്നവരാണ്. സമൂഹം നല്‍കുന്ന ആദരവിനപ്പുറം അതിരുകടന്ന സൗഹാര്‍ദം അവരുമായി ആവശ്യമില്ലെന്നും മുഖപ്രസംഗം താക്കീത് നല്‍കുന്നു.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണത്തിനുളള സാധ്യത കളഞ്ഞുകുളിച്ച യു.ഡി എഫ് വീഴ്ചകളില്‍ നിന്ന് പാഠം പഠിക്കുന്നില്ല. ശക്തരായ പ്രതിയോഗികളോട് ഏറ്റുമുട്ടാന്‍ ആവണക്കെണ്ണ കുടിച്ച വയറുമായി രംഗത്തിറങ്ങിയിട്ട് കാര്യമില്ല. ആധുനിക അടിതട പ്രയോഗങ്ങള്‍ പയറ്റിയിട്ടേ കാര്യമുളളൂ. കാടിയും പുല്ലും കൊടുക്കാത്ത പശു എങ്ങനെ കൂടുതല്‍ പാല് ചുരത്താനാണ്. കെ പി സി സിയുടെയും ഡിസി സിയുടേയും പുന:സംഘടനയില്‍ മാത്രമാണ് നേതാക്കള്‍ക്ക് താത്പര്യം.
2016ലെ തിരഞ്ഞെടുപ്പിൽ തുടർഭരണത്തിനുള്ള സാദ്ധ്യത കളഞ്ഞുകുളിച്ച യു.ഡി.എഫ് വീഴ്ചകളിൽ നിന്ന് പാഠം പഠിക്കുന്നില്ല. ശക്തരായ പ്രതിയോഗികളോട് ഏറ്റുമുട്ടാൻ ആവണക്കെണ്ണ കുടിച്ച വയറുമായി രംഗത്തിറങ്ങിയിട്ട് കാര്യമില്ലെന്നും ആധുനിക അടിതടകൾ പ്രയോഗിച്ചേ മതിയാകൂ എന്നും മുഖപ്രസംഗം പറയുന്നു. കാടിയും, പുല്ലും കൊടുക്കാത്ത പശു എങ്ങനെ കൂടുതൽ പാൽ ചുരത്താനാണെന്നും മുഖപ്രസംഗം ചോദിക്കുന്നു. നേതാക്കളുടെ പെട്ടി ചുമക്കുന്നവരെ വളർത്തുന്ന രീതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് മുഖപ്രസംഗം അവസാനിക്കുന്നത്.
പാര്‍ട്ടിയുടെ സ്‌പൈനല്‍ കോഡായ മണ്ഡലം കമ്മിറ്റികളും നാഡീവ്യൂഹങ്ങളായ ബൂത്ത് കമ്മിറ്റികളും ഉണര്‍വും ഉയിരും ഉശിരുമില്ലാതെ ജഡാവസ്ഥയിലാണ്. പലപ്പോഴും പുന:സംഘടനയുടെ പെരുമ്പറ കൊട്ടി ഡല്‍ഹിയിലേക്ക് നേതാക്കളും ഭൂതഗണങ്ങളും വിമാനം കയറും. മണ്ണാങ്കട്ടയും കരിയിലയും കാശിക്ക് പോയ പോലെ തിരിച്ചു വരും. ഇപ്പോള്‍ പാര്‍ട്ടി പുന:സംഘടന എത്തി നില്‍ക്കുന്നത് രാമേശ്വരത്തെ ക്ഷൗരം പോലെയാണ്.കെ പി സി സി അധ്യക്ഷന്‍ എം എം ഹസന്‍ ചെയര്‍മാനും ശൂരനാട് രാജശേഖരന്‍ മാനേജിങ് എഡിറ്ററും പി ടി തോമസ് എഡിറ്ററുമായ പാര്‍ട്ടി മുഖപത്രത്തില്‍ പാര്‍ട്ടിയെയും നേതാക്കളെയും നേതാക്കളുടെ എര്‍ത്തുകളെയും വിമര്‍ശിച്ച് നിലംപരിശാക്കിയ എഡിറ്റോറിയല്‍ വന്നത് എതിര്‍പാര്‍ക്കാരെ പോലും ഞെട്ടിച്ചിരിക്കുകയാണ്.