സ്വന്തം ലേഖകൻ
തിരുവനന്തപുരം: ടെലിവിഷൻ പരിപാടിയിലൂടെ പഠിക്കാൻ ഫോണില്ലെന്ന് മന്ത്രിയോട് വിദ്യാർഥി. കുട്ടിയുടെ പരാതിയക്ക് പരിഹാരവുമായി ഫോണുമായി വീട്ടിലെത്ത് എം.എൽ.എ.
ടെലിവിഷൻ പരിപാടിയായ ‘മന്ത്രിയോട് സംസാരിക്കാം’ എന്ന പരിപാടിയുടെ ഭാഗമായി ചെല്ലാനം സ്വദേശിയായ ജോസഫ് ഡോൺ പഠനത്തിനായി ഫോൺ ഇല്ല എന്ന കാര്യം മന്ത്രി വി ശിവൻകുട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.
കുട്ടിയുടെ പരാതിയെ തുടർന്ന് ഉടൻ തന്നെ മന്ത്രി എംഎൽഎ കെ ജെ മാക്‌സിയെ വിളിച്ച് കുട്ടിയ്ക്ക് ഫോൺ ഉറപ്പാക്കാനുള്ള നിർദേശം നൽകുകയായിരുന്നു. തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് തന്നെ എംഎൽഎ കെ ജെ മാക്‌സി ജോസഫ് ഡോണിന്റെ വീട്ടിലെത്തുകയും വിദ്യാർത്ഥിയ്ക്ക് ഫോൺ നൽകുകയായിരുന്നു.
ഇക്കാര്യം എംഎൽഎ കെ ജെ മാക്‌സി ഫെയ്‌സ്ബുക് കുറിപ്പിലൂടെയാണ് അറിയിച്ചത്. അതേസമയം ഇക്കാര്യത്തിൽ എംഎൽഎ കെ ജെ മാക്‌സി നടത്തിയ സജീവ ഇടപെടലിന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നന്ദി അറിയിച്ചിരുന്നു.