നാദിർഷക്ക് കനത്ത തിരിച്ചടി!..ഈശോ’ പേരിന് അനുമതി നിഷേധിച്ച് ഫിലിം ചേമ്പർ..

കൊച്ചി:നാദിർഷാ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ഈശോ’ എന്ന പേര് അനുവദിക്കാന്‍ കഴിയില്ലെന്ന് ഫിലിം ചേംബർ രംഗത്തുവന്നു. ചിത്രത്തിന് പേര് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിര്‍മാതാവിന്റെ അപേക്ഷ തള്ളി.സാങ്കേതിക കാരണങ്ങളുടെ പേരിലാണ് ചിത്രത്തിന് ഈശോ എന്ന പേര് നൽകാൻ കഴിയില്ലെന്ന് ഫിലിം ചേംബർ നിലപാട് സ്വീകരിച്ചത്. സിനിമ പ്രഖ്യാപിക്കുന്നതിന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന ചട്ടം ലംഘിച്ചു, നിര്‍മാതാവ് അംഗത്വം പുതുക്കിയിട്ടില്ല തുടങ്ങിയ കാരണങ്ങളാണ് ഫിലിം ചേംബര്‍ മുന്നോട്ടുവച്ചിരിക്കുന്നത്

നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന സിനിമയ്ക്ക് ആ പേര് അനുവദിക്കാനാകില്ലെന്ന് ഫിലിം ചേമ്പര്‍. ജയസൂര്യ നായകനായി എത്തുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നല്‍കിയ അപേക്ഷ ഫിലിം ചേമ്പര്‍ തള്ളി.സിനിമയുടെ ആദ്യത്തെ പോസ്റ്റര്‍ ഇറങ്ങിയത് മുതല്‍ ഈശോ വിവാദത്തിലാണ്. സിനിമയുടെ പേര് മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ചായിരുന്നു വിവാദം. പേര് ഫിലിം ചേമ്പര്‍ തള്ളിയതോടെ വിവാദം പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈശോ സിനിമയുടെ പേരിനെ ചൊല്ലി സംവിധായകന്‍ നാദിര്‍ഷയ്ക്ക് എതിരെ കടുത്ത സൈബര്‍ ആക്രമണം ആണ് സോഷ്യല്‍ മീഡിയയില്‍ നടന്നത്. ക്രിസ്തുമതത്തെ അപമാനിക്കാനുളള ശ്രമം നടത്തുന്നു എന്ന് ആരോപിച്ചായിരുന്നു ആക്രമണം. തുടര്‍ന്ന് ഈശോ എന്ന പേരിനൊപ്പമുളള നോട്ട് ഫ്രം ബൈബിള്‍ എന്നുളള ടാഗ്ലൈന്‍ ഒഴിവാക്കുന്നതായി നാദിര്‍ഷ അറിയിച്ചു. എന്നാല്‍ ഈശോ എന്നുളള പേര് മാറ്റാത്തെ സിനിമ പുറത്തിറക്കാന്‍ അനുവദിക്കില്ല എന്നാണ് മുന്‍ എംഎല്‍എ പിസി ജോര്‍ജ് അടക്കം ഉയര്‍ത്തിയ ഭീഷണി.

എന്നാൽ സിനിമയുടെ പേര് മാറ്റില്ല എന്നുളള തീരുമാനത്തിൽ നാദിർഷ ഉറച്ച് നിന്നു. സിനിമാ രംഗത്ത് നിന്നും പുറത്ത് നിന്നും നാദിർഷയുടെ തീരുമാനത്തിന് പിന്തുണ ലഭിച്ചു. ”ദൈവപുത്രനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല . ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രം. ഈ സിനിമക്ക് എതിരെ പ്രവർത്തിക്കുന്നവർ അറിയാൻ വേണ്ടി മാത്രം. അതുകൊണ്ട് ക്രിസ്ത്യൻ സമുദായത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വിഷമമുണ്ടായതിന്റെ പേരിൽ മാത്രം not from the bible എന്ന ടാഗ് ലൈൻ മാത്രം മാറ്റും” എന്നാണ് നാദിർഷ അറിയിച്ചത്.

എല്ലാ മത വിഭാഗത്തിലും പെട്ട ഒരുപാട് സുഹൃത്തുക്കൾ ഉള്ള , എല്ലാ മത വിഭാഗങ്ങളെയും ഒരേ പോലെ ആദരിക്കാൻ മനസ്സുള്ള ഒരു കലാകാരൻ എന്ന നിലക്ക് , ആരുടേയും മനസ്സ് വേദനിപ്പിക്കാനും , വ്രണപ്പെടുത്താനും തക്ക സംസ്കാര ശൂന്യനല്ല ഞാൻ . ‘കേശു ഈ വീടിന്റെ നാഥൻ ‘ ഈശോ ‘ എന്നീ സിനിമകൾ ഇറങ്ങിയ ശേഷം ആ സിനിമയിൽ ഏതെങ്കിലും തരത്തിൽ മത വികാരം വ്രണപ്പെടുന്നുവെങ്കിൽ നിങ്ങൾ പറയുന്ന ഏതു ശിക്ഷക്കും ഞാൻ തയ്യാറാണ് . അതുവരെ ദയവ് ചെയ്ത് ക്ഷമിക്കുക” എന്നും നാദിർഷ ഫേസ്ബുക്കിൽ കുറിച്ചു.

പേര് വിവാദത്തിനൊപ്പം തന്നെ ഈശോ എന്ന പേര് ഫിലിം ചേമ്പറില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നുളള ആരോപണവും ഉയര്‍ന്നിരുന്നു. സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് മുന്‍പായി തന്നെ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം എന്നാണ് നിയമം. എന്നാല്‍ ഈശോ എന്നുളള പേര് അത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. അത് ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് ഫിലിം ചേമ്പര്‍ പേര് നിഷേധിച്ചിരിക്കുന്നത്. അതേ സമയം ഒടിടി റിലീസിന് ഈശോ എന്നുളള പേര് തന്നെ ഉപയോഗിക്കാവുന്നതാണ്.

സംവിധായകരുടെ സംഘടനയായ ഫെഫ്ക നാദിർഷയ്ക്ക് പിന്തുണ അറിയിച്ച് രംഗത്ത് വന്നിരുന്നു. സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുന്ന ഇത്തരം കുത്സിത നീക്കങ്ങളെ ചെറുക്കണമെന്ന് വിവേകമതികളായ കേരളീയരോട് അഭ്യർത്ഥിക്കുന്നുവെന്ന് ഫെഫ്ക പ്രതികരിച്ചു. ചില തൽപ്പര കക്ഷികൾ ബോധപൂർവ്വം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വിവാദമാണ്. കമതികളായ കേരളീയരോട് അഭ്യർത്ഥിക്കുന്നു . വിശ്വാസി സമൂഹത്തിൽ നിന്നു തന്നെ ഈ നീക്കത്തിനെതിരെ സിനിമക്ക് അനുകൂലമായി ശബ്ദങ്ങൾ ഉയരുന്നുണ്ട് എന്നത് ഏറെ പ്രതീക്ഷ നൽകുന്ന കാര്യമാണ് എന്നും ഫെഫ്ക പ്രതികരിച്ചു.

Top