ക്രിസ്ത്യാനികളുടെ പ്രതിഷേധം ഏറ്റില്ല ! നാദിർഷയുടെ ‘ഈശോ’യ്ക്ക് യു സർട്ടിഫിക്കറ്റ് അനുവദിച്ച് സെൻസർ ബോർഡ്.

കൊച്ചി: ക്രിസ്ത്യൻ മത വിശ്വാസികൾ വിവാദമാക്കിയ ഈശോ സിനിമക്ക് പ്രദർശനാനുമതി !നാദിർഷയുടെ പുതിയ ചിത്രമായ ‘ഈശോ’യ്ക്ക് യു സർട്ടിഫിക്കറ്റ് അനുവദിച്ച് സെൻസർ ബോർഡ്. ജയസൂര്യ, നമിത പ്രമോദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കട്ടും മ്യൂട്ടും ഇല്ലാതെ കുടുംബസമേതം കാണാവുന്ന ക്ലീൻ എന്റർടെയ്നറാണ് ചിത്രമെന്ന് നാദിർഷ പറഞ്ഞു.

ചിത്രത്തിൻറെ പേര് ക്രിസ്ത്യൻ വിശ്വാസികളുടെ വികാരത്തെ മുറിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ വലിയ പ്രചരണം നടന്നിരുന്നു. ചിത്രത്തിനെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി പോയെങ്കിലും ഇത് തള്ളി. സിനിമയ്ക്ക് ദൈവത്തിന്റെ പേര് ഇട്ടെന്ന് കരുതി കോടതിക്ക് ഇടപെടാനാകില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ പ്രതികരണം. ഹർജിയ്ക്ക് നിലനിൽപ്പില്ലെന്ന് വ്യക്തമാക്കിയ കോടതി ഹർജി തള്ളുകയായിരുന്നു. ഈശോ എന്ന പേരു മാറ്റാൻ തയാറല്ലെന്നാണ് നാദിർഷ വ്യക്തമാക്കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അരുൺ നാരായൺ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ അരുൺ നാരായൺ ആണ് ചിത്രം നിർമിക്കുന്നത്. സുനീഷ് വരനാട് കഥ–തിരക്കഥ–സംഭാഷണമെഴുതുന്നു.

Top